Print this page

കുഞ്ചിക്കുഴി ചിറയില്‍ മത്സ്യകൃഷിക്ക് തുടക്കമായി; മന്ത്രി ജി. ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു

Aquaculture started in Kunchikuzhi Chira; Minister G. R. Anil inaugurated Aquaculture started in Kunchikuzhi Chira; Minister G. R. Anil inaugurated
മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കൊപ്പം കുഞ്ചിക്കുഴി ചിറയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ മത്സ്യ കുഞ്ഞുങ്ങളെ ചിറയില്‍ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. കാര്‍പ്പ് ഇനത്തിലെ രണ്ടായിരം മത്സ്യ കുഞ്ഞുങ്ങളെയാണ് ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ എത്തിച്ചത്.
എട്ടു മാസത്തോടെ മത്സ്യകുഞ്ഞുങ്ങള്‍ വിളവെടുപ്പിന് തയ്യാറാകും. ഒരേക്കറോളം വിസ്തൃതിയുള്ള ചിറയാണ് നവീകരിച്ച് മത്സ്യകൃഷിക്ക് യോഗ്യമാക്കിയത്. കൃഷിയുടെ മേല്‍നോട്ടം പ്രദേശത്തെ പുരുഷ സ്വയം സഹായ സംഘത്തിനാണ്. ഉള്‍നാടന്‍ സമ്പത്ത് വളര്‍ത്തുന്നതിനും മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപം നടത്തുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam