Print this page

FedEx കോർപ്പറേഷൻ പ്രസിഡന്റും സിഇഒയുമായ രാജേഷ് സുബ്രഹ്മണ്യം ലയോള ലീഡർഷിപ്പ് അവാർഡ് കൊടുത്തദാരിച്ചു

FedEx Corporation President and CEO Rajesh Subramaniam presented the Loyola Leadership Award FedEx Corporation President and CEO Rajesh Subramaniam presented the Loyola Leadership Award
Trivandrum - അഞ്ചാമത് ലയോള ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് ഫെഡ്‌എക്‌സ് കോർപ്പറേഷൻ പ്രസിഡന്റും സിഇഒയുമായ ശ്രീ രാജേഷ് സുബ്രഹ്മണ്യത്തിന് ഐബിഎസ് സോഫ്റ്റ്‌വെയർ സ്ഥാപകനും ചെയർമാനുമായ ശ്രീ വി കെ മാത്യൂസ് സമ്മാനിച്ചു. 2023 മാർച്ച് 11ന് തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബ്ബിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.
യംഗ് അച്ചീവർ അവാർഡ് റിവർ സഹസ്ഥാപകനും സിഇഒയുമായ ശ്രീ അരവിന്ദ് മണിക്ക് ലയോള സ്കൂൾ പ്രിൻസിപ്പൽ ഫാ.പി.ടി.ജോസഫ് എസ്.ജെ.സമ്മാനിച്ചു.
ലയോള സ്കൂളിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിക്കും പകർന്നു നൽകുന്ന സമഗ്രതയുടെയും സത്യസന്ധതയുടെയും മൂല്യങ്ങളാണ് തന്റെ കര്മരംഗത്തു മുന്നേറാൻ വളരെയധികം സഹായിച്ചു എന്ന് അവാർഡ് സ്വീകരിച്ച ശേഷം രാജേഷ് സുബ്രമണ്യവും പറഞ്ഞു.
ഹാർവാർഡുമായി താരതമ്യപ്പെടുത്തി പൂർവ്വ വിദ്യാർത്ഥികളുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ വി കെ മാത്യൂസ് സംസാരിച്ചു. ഇന്നത്തെ ലോകത്ത് സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ ദശാബ്ദവും നൂറ്റാണ്ടുമാക്കാൻ ഇന്ത്യയ്ക്ക് പൊതുവെയും കേരളത്തിന് പ്രത്യേകിച്ചും ഉള്ള സാധ്യതകളെക്കുറിച്ചും ലഭ്യമായ അവസരം മുതലെടുക്കാൻ ആവശ്യമായ നടപടികളെക്കുറിച്ചും അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.
തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ സ്കൂൾ വഹിച്ച സ്വാധീനത്തെക്കുറിച്ച് അരവിന്ദ് മണി ദീർഘമായി സംസാരിച്ചു. സ്വന്തം കമ്പനി വികസിപ്പിക്കുന്നതിലെ സന്തോഷങ്ങളും കഷ്ടപ്പാടുകളും അദ്ദേഹം വിശദമായി വിവരിക്കുകയും ചെയ്തു.
തന്റെ അധ്യക്ഷ പ്രസംഗത്തിൽ, ശ്രീ രഞ്ജിത്ത് രവീന്ദ്രൻ, കഴിഞ്ഞ ഒരു വർഷത്തെ ലോബയുടെ നേട്ടങ്ങൾ വിശദീകരിച്ചു, ഇതിൽ 80G ഇളവ് പദവി നേടിയെടുത്തത് ഒരു വലിയ നേട്ടമായിരുന്നു എന്ന് അദ്ദേഹം അറിയിച്ചു. LOBA-യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വൈദ്യസഹായവും ആവശ്യക്കാർക്ക് വിദ്യാഭ്യാസ പിന്തുണയും നൽകാനുള്ള സംഘടനയുടെ മുന്നോട്ടുള്ള പദ്ധതികളെ പറ്റിയും അദ്ദേഹം വിവരിച്ചു.
പരിപാടിയിൽ 350 ലധികം ലോയോലൈറ്റുകളും അവരുടെ കുടുംബാംഗങ്ങളും ഒപ്പം ലയോള സ്കൂളിലെ 200 ലധികം സേവനമനുഷ്ഠിക്കുന്നവരും വിരമിച്ച ജീവനക്കാരും പങ്കെടുത്തു.
About Rajesh Subramaniam
1981-ൽ ലയോള സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തീകരിച്ചു,ബോംബെയിലെ ഐഐടിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും ന്യൂയോർക്കിലെ സിറാക്കൂസ് സർവകലാശാലയിൽ അതേ വിഷയത്തിൽ എംഎസും രാജേഷ് സുബ്രമണ്യം നേടി. ഓസ്റ്റിനിലെ ടെക്സാസ് സർവകലാശാലയിൽ നിന്ന് എംബിഎ കഴിഞ്ഞ്, 1991-ൽ FedEX-ൽ മാർക്കറ്റിംഗ് അനലിസ്റ്റായി ചേർന്ന രാജേഷ്, ജൂൺ 2022ൽ FedEX-ൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉറച്ചു വിശ്വസിക്കുന്ന രാജേഷ് സുബ്രമണ്യം ലോകത്തിന്റെ വിവിധ ഭാംഗങ്ങളിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങളെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പുനർനിർമ്മാണ പ്രവർത്തനങ്ങളിലും ഫെഡെക്സിനെ മുൻപിൽ നിന്ന് നയിച്ചു. കഴിവിനും കഠിനാധ്വാനത്തിനും ഒരാളെ നേട്ടത്തിന്റെ നെറുകയിൽ എത്തിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന അദ്ദേഹം എല്ലാവര്ക്കും ഒരു മാതൃകയാണ്.
About Aravind Mani
2001ൽ ലൊയോളയിൽ നിന്ന് പഠിച്ചിറങ്ങിയ അരവിന്ദ് മണി ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റിൽ നിന്ന് എം ബി എ നേടി കുറച്ചു കാലം മനിലയിൽ ജോലി ചെയ്തു. പിന്നീട് അദ്ദേഹം സംരംഭകത്വത്തിലേക്ക് കടക്കുകയും ഇവി യൂട്ടിലിറ്റി വാഹനങ്ങളുടെ നിർമ്മാതാക്കളായ റിവർ സഹസ്ഥാപിക്കുകയും ചെയ്തു.സിഇഒ എന്ന നിലയിൽ, കമ്പനിയുടെ ആദ്യ ഉൽപ്പന്നമായ ഇൻഡി സ്‌കൂട്ടറിന്റെ ലോഞ്ച് മേൽനോട്ടം വഹിച്ചു, മികച്ച അവലോകനങ്ങൾ നേടി കൊടുത്തു. ഓഗസ്റ്റ് 2023-ൽ ആദ്യ ഇൻഡി സ്കൂട്ടർ ഉപഭോക്താക്കളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam