Print this page

സഹകരണ ഉത്പന്നങ്ങൾ ഇനി കോപ് കേരള

By February 03, 2023 192 0
കേരളത്തിലെ സഹകരണ മേഖലയിലെ ഉത്പന്നങ്ങൾ ഏകീകൃത ബ്രാൻഡിംഗിനു കീഴിൽ വിപണിയിൽ സജീവമാക്കുന്നതിനായി ''ബ്രാൻഡിംഗ് ആന്റ് മാർക്കറ്റിംഗ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്റ്റ്സ് എന്ന പദ്ധതിക്ക് സഹകരണ വകുപ്പ് രൂപം നൽകിയതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു.


പദ്ധതിയുടെ ഭാഗമായി സഹകരണ മേഖലയിലെ ഉല്പന്നങ്ങളെ ഒറ്റ ബ്രാൻഡിന് കീഴിലാക്കി പൊതു ട്രേഡ് മാർക്കോടെ വിപണിയിലെത്തിക്കുന്നതിനായി കോപ് കേരള എന്ന ട്രേഡ് മാർക്ക് രൂപകൽപ്പന ചെയ്യ്തിട്ടുണ്ട്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി കോപ്പ് കേരള എന്ന ഏകീകൃത സഹകരണ ബ്രാൻഡിലൂടെയാണ് വിപണി ശൃംഖല സാധ്യമാക്കുക.


കേരളത്തിൽ പ്രധാന സ്ഥലങ്ങളിൽ കോപ് മാർട്ട് എന്നപേരിൽ ഔട്ട്ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 12 സംഘങ്ങളുടെ 28 ഉത്പന്നങ്ങൾക്ക് ബ്രാഡിങ്ങായി. ഗുണനിലവാര പരിശോധന ലാബുകൾ സജ്ജമാക്കുക, ഓൺലൈൻ വിപണി സൃഷ്ടിക്കുക, ദേശീയ അന്തർദേശീയ വിപണിയിലേക്ക് സഹകരണമേഖലയിലെ ഉത്പന്നങ്ങൾ എത്തിക്കുക എന്നിവയും ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി E-selling Mobile Application & Web Application Software തയ്യാറാക്കുന്നതിനുള്ള നടപടിയും പുരോഗതിയിലാണ്. എം.എല്‍.എ മാരായ വാഴൂർ സോമൻ, വി ശശി, പി ബാലചന്ദ്രൻ, സി സി മുകുന്ദൻ എംഎൽഎ എന്നിവരുടെ ചോദ്യങ്ങൾക്ക് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Rate this item
(0 votes)
Author

Latest from Author