Print this page

മുത്തൂറ്റ് മിനി കടപ്പത്ര വില്‍പ്പന 108 കോടി രൂപയുടെ ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍ നേടി

Muthoot Mini Debt Sales Over Rs 108 Crore Subscription Muthoot Mini Debt Sales Over Rs 108 Crore Subscription
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് പുറത്തിറക്കിയ ഓഹരിയാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡി) 108 കോടി രൂപയുടെ ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍ നേടി. 125 കോടി രൂപ സമാഹരിക്കാനാണ് ഈ കടപ്പത്ര വില്‍പ്പനയിലൂടെ കമ്പനി ലക്ഷ്യമിട്ടിരുന്നത്. മുന്‍നിര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ കെയര്‍ റേറ്റിങ്സിന്റെ ട്രിപ്പിള്‍ ബി പ്ലസ്, സ്റ്റേബ്ള്‍ റേറ്റിങുള്ള സുരക്ഷിത നിക്ഷേപമായ ഈ എന്‍സിഡി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.
വെല്ലുവിളികളിലൂടെ കടന്നു പോകുമ്പോഴും മികച്ച മുന്നേറ്റമുണ്ടാക്കാനുള്ള കമ്പനിയുടെ കരുത്തും അനുഭവ സമ്പത്തുമാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിച്ചിരിക്കുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ ഇത് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
മുത്തൂറ്റ് ഫിനാന്‍സിയേഴ്സിന്റെ 15-ാമത് എന്‍സിഡി ഇഷ്യൂ ആയിരുന്നു ഇത് അടിസ്ഥാന ഇഷ്യൂ 125 കോടി രൂപയായിരുന്നു. 125 കോടി രൂപ വരെ ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍ അനുമതിയും ഉണ്ടായിരുന്നു.
Rate this item
(0 votes)
Last modified on Tuesday, 21 September 2021 17:14
Pothujanam

Pothujanam lead author

Latest from Pothujanam