Print this page

'ഗോള്‍ഡ്മാന്‍' ഭാഗ്യ ചിഹ്നം അവതരിപ്പിച്ച് മുത്തൂറ്റ് ഫിനാന്‍സ്

Muthoot Finance introduces 'Goldman' lucky charm Muthoot Finance introduces 'Goldman' lucky charm
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ ബാങ്കിംഗേതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് 'ഗോള്‍ഡ്മാന്‍' എന്ന തങ്ങളുടെ പുതിയ ഭാഗ്യ ചിഹ്നം അവതരിപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രചാരണപരിപാടി അവതരിപ്പിച്ചു. څപുട് യുവര്‍ ഗോള്‍ഡ് ടു വര്‍ക്ക്چ ("നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്വര്‍ണം') എന്ന സന്ദേശവും ഇതോടൊപ്പം നല്‍കും.
ആളുകളുടെ വിവിധ വായ്പ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സ്വയം ശാക്തീകരിക്കുന്നതിനും മുത്തൂറ്റ് ഫിനാന്‍സ് നല്‍കുന്ന സ്വര്‍ണവായ്പകളെ പ്രത്യേകം എടുത്തു കാണിക്കുന്ന വിധത്തിലാവും പ്രചാരണ പരിപാടികള്‍. വീട്ടില്‍ നിഷ്ക്രിയമായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം എങ്ങനെ ഉപയോഗപ്പെടുത്താമെന്നും സ്വര്‍ണവായ്പകള്‍ എതു കാലത്ത് എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ഈ പ്രചാരണ പരിപാടി വിശദീകരിക്കുന്നു.
വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന നിഷ്ക്രിയ സ്വര്‍ണ്ണത്തെ 'ഗോള്‍ഡ്മാന്‍' എന്ന കഥാപാത്രത്തിന്‍റെ രൂപത്തില്‍ അവതരിപ്പിക്കുന്നു. എല്ലാ വിഭാഗത്തിലുംപെട്ട ആളുകളുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാമെന്നും വിപണിയിലെ മറ്റ് വായ്പാ ഓപ്ഷനുകളെ അപേക്ഷിച്ച് സ്വര്‍ണ്ണവായ്പകള്‍ എങ്ങനെ ഏറ്റവും സൗകര്യപ്രദമാകുന്നുവെന്നും ഈ പ്രചാരണപരിപാടി എടുത്തുകാണിക്കുന്നു. വിദേശപഠനം, ബിസിനസ് ആവശ്യങ്ങള്‍, വീട് മെച്ചപ്പെടുത്തല്‍ തുടങ്ങിയ നിരവധി സന്ദര്‍ഭങ്ങളില്‍ വീട്ടിലെ നിഷ്ക്രിയ സ്വര്‍ണ്ണം അതിന്‍റെ ഉടമകള്‍ക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് പ്രചാരണപരിപാടി കാണിച്ചുതരുന്നു.
തങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം പുതിയ ആളുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ചെറുപ്പക്കാരിലേക്ക് എത്തിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ ചെറുപ്പക്കാര്‍ സാമ്പത്തിക സാക്ഷരതയുള്ളവരാണ്. തങ്ങളുടെ സ്വര്‍ണ്ണ വായ്പകള്‍ അവരുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ അനുയോജ്യമാണ്. വേഗമേറിയതും എളുപ്പമുള്ളതുമായ ഒരു മാര്‍ഗ്ഗമായി സ്വര്‍ണ്ണവായ്പയെ കണക്കാക്കുന്നവര്‍ ജനസംഖ്യയില്‍ ഒരു ഭാഗമേയുള്ളു. ഈ വലിയ സാധ്യതയാണ് ഈ പ്രചാരണ പരിപാടിയിലൂടെ അവതരിപ്പിക്കുന്നത്. കൂടാതെ തങ്ങളുടെ ഉപഭോക്താക്കളുടെ സ്വപ്നങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിനായി, വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന നിഷ്ക്രിയ സ്വര്‍ണം ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ ആര്‍ ബിജിമോന്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam