Print this page

യുടിഐ മാസ്റ്റര്‍ ഷെയര്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,394 കോടി രൂപയായി

Assets under management of UTI Master Share stood at Rs 10,394 crore Assets under management of UTI Master Share stood at Rs 10,394 crore
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതിയായ യുടിഐ മാസ്റ്റര്‍ഷെയര്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,394 കോടി രൂപയിലെത്തിയെന്ന് 2022 സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആകെ 7.48 ലക്ഷം സജീവ നിക്ഷേപകരും പദ്ധതിക്കുള്ളതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 1986 ഒക്ടോബറില്‍ ഈ പദ്ധതി തുടങ്ങിയ കാലത്ത് നിക്ഷേപിച്ചിരുന്ന 10 ലക്ഷം രൂപ 2022 സെപ്റ്റംബര്‍ 30-ന് 18.20 കോടി രൂപയായി വളര്‍ന്നിട്ടുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമായും ലാര്‍ജ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയാണ് യുടിഐ മാസ്റ്റര്‍ഷെയര്‍. ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, എല്‍ ആന്‍റ് ടി തുടങ്ങിയവ പദ്ധതിയുടെ നിക്ഷേപമുള്ള പ്രമുഖ കമ്പനികളാണ്. നിക്ഷേപത്തിന്‍റെ 46 ശതമാനവും ആദ്യ പത്തു കമ്പനികളിലായാണ്.

യുടിഐ മാസ്റ്റര്‍ഷെയര്‍ തുടക്കം മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 15.56 ശതമാനം വാര്‍ഷിക നേട്ടമാണ് ലഭ്യമാക്കിയിട്ടുള്ളത്. അടിസ്ഥാന സൂചികയുടെ 14.20 ശതമാനം നേട്ടത്തിന്‍റെ സാഹചര്യത്തിലാണിത്.

Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam