Print this page

തൃശ്ശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന് വീണ്ടും അംഗീകാരം

Thrissur Management Association re-accredited Thrissur Management Association re-accredited
തൃശ്ശൂര്‍: ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍റെ ചാപ്റ്ററായ തൃശ്ശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രവര്‍ത്തന മികവില്‍ ഇന്ത്യയില്‍ വീണ്ടും ഒന്നാമത്. തൃശ്ശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ 5-ാം തവണയാണ് ഈ അംഗീകാരം നേടുന്നത്. ടി.എം.എയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയാണ് തെരെഞ്ഞെടുത്തത്.
ടി.എം.എയുടെ വലപ്പാട് നാട്ടിക തളിക്കുളം എന്നീ പഞ്ചായത്തുകളുമായി ചേര്‍ന്നുള്ള മാലിന്യ നിര്‍മ്മാര്‍ജന പദ്ധതികള്‍ വിലങ്ങന്‍കുന്ന് ടൂറിസം സമഗ്ര വികസന പദ്ധതി, സ്റ്റാര്‍ട്ട് അപ്പ് മെന്‍റര്‍ഷിപ്പ് പ്രോഗ്രാമുകള്‍, 2000 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുത്തിയുള്ള മാനേജ്മെന്‍റ് പരിശീലന പരിപാടികള്‍, ഡി.ഐ.സിയുടെ സഹകരണത്തോടെ പീഡിത വ്യവസായങ്ങളുടെ പുരനുജ്ജീവന പദ്ധതികള്‍ തുടങ്ങിയവ മുൻനിർത്തിയാണ് അംഗീകാരം നൽകിയത്
സെപ്തംബര്‍ 21ന് ഡല്‍ഹിയില്‍ നടന്ന ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍റെ വാർഷിക കണ്‍വെന്‍ഷനില്‍ വെച്ച് പ്രസിഡന്‍റ് സി.കെ. രംഗനാഥന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ നീതി ആയോഗ് ചെയര്‍മാനും ജി.20 ഷെര്‍പ്പയുമായ അമിതാഭ് കാന്തില്‍ നിന്ന് ടി.എം.എയുടെ 2021-22 കാലഘട്ടത്തിലെ പ്രസിഡന്‍റ് വിനോദ് മഞ്ഞിലയും, സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്ജും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഐ.എം.എ ഡയറക്ടര്‍ ജനറല്‍ രേഖാ സേത്തി, വൈസ് പ്രസിഡന്‍റുമാരായ ശ്രീനിവാസ് ഡെംപോ, നിഖില്‍ ഷേണായ് എന്നിവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam