Print this page

മുത്തൂറ്റ് ഫിനാന്‍സ് സെക്യേര്‍ഡ് റിഡീമബിള്‍ എന്‍സിഡികളിലൂടെ 300 കോടി സമാഹരിക്കും

Muthoot Finance to raise Rs 300 crore through secured redeemable NCDs Muthoot Finance to raise Rs 300 crore through secured redeemable NCDs
കൊച്ചി: ആയിരം രൂപ മുഖവിലയുള്ള സെക്യേര്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ 28-ാമത് പബ്ലിക് ഇഷ്യു മുത്തൂറ്റ് ഫിനാന്‍സ് പ്രഖ്യാപിച്ചു. അടിസ്ഥാന ഇഷ്യൂ സൈസ് 75 കോടിയാണ്, ഇതിനു പുറമെ 225 കോടി വരെ അധിക സബ്സ്ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനിലൂടെ 300 കോടി രൂപയാവും ഇഷ്യുവിന്‍റെ പരിധി. ഒക്ടോബര്‍ ആറിന് തുറന്ന് 28ന് അവസാനിക്കുന്ന ഇഷ്യുവിന് നേരത്തെ ക്ലോസ് ചെയ്യാനും തീയതി നീട്ടാനുമുള്ള ഓപ്ഷനുമുണ്ട.്
സാമ്പത്തിക ബാധ്യതകള്‍ കൃത്യമായി നിറവേറ്റുന്നതില്‍ ഉയര്‍ന്ന തോതിലുള്ള സുരക്ഷിതത്വം സൂചിപ്പിക്കുന്ന വിധത്തില്‍ ഐസിആര്‍എയുടെ എഎ പ്ലസ് (സ്റ്റേബിള്‍) റേറ്റിങ് ഉള്ളതാണ് ഈ എന്‍സിഡികള്‍. വ്യക്തിഗത നിക്ഷേപകര്‍ക്ക് ഏഴു വ്യത്യസ്ത തെരഞ്ഞെടുപ്പുകളാണ് എന്‍സിഡികള്‍ക്കുള്ളത്. വിവിധ നിക്ഷേപ തെരഞ്ഞെടുപ്പുകളില്‍ 7.50 മുതല്‍ എട്ടു ശതമാനം വരെ കൂപ്പണ്‍ നിരക്കുകളും ഇവയ്ക്കുണ്ടാകും.
ഇഷ്യുവിന്‍റെ 90 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കും ഉന്നത മൂല്യമുള്ള വ്യക്തിഗത നിക്ഷേപകര്‍ക്കുമായി മാറ്റി വെച്ചിരിക്കുകയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ലഭിക്കുന്നതിനേക്കാള്‍ 0.50 ശതമാനം കൂടുതല്‍ നേട്ടം ഇവര്‍ക്കു ലഭിക്കും. ലഭ്യമായ സമാന അവസരങ്ങളെക്കാള്‍ മികച്ച നിക്ഷേപാവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാഹരിക്കുന്ന തുക പ്രാഥമികമായി കമ്പനിയുടെ വായ്പാ നടപടികള്‍ക്കായാവും വിനിയോഗിക്കുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam