Print this page

സെപ്റ്റംബറില്‍ 4,261 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിറ്റ് വാര്‍ഡ് വിസാര്‍ഡ്

Ward Wizard sold 4,261 units of electric two-wheelers in September Ward Wizard sold 4,261 units of electric two-wheelers in September
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ നിര്‍മ്മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2022 സെപ്റ്റംബറില്‍ 4,261 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റ് 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2021 സെപ്റ്റംബറില്‍ 2500 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്.
ഈ ഉത്സവ കാലത്ത് വിപണിയില്‍ ശക്തമായ ഡിമാന്‍ഡുണ്ട്. മെച്ചപ്പെട്ട വിതരണ ശൃംഖലയ്ക്കൊപ്പം ഇലക്ട്രിക് മൊബിലിറ്റിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് തുടരുന്നതിനാല്‍ തങ്ങളുടെ എല്ലാ ടച്ച് പോയിന്‍റുകളിലും ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡാണ് ലഭിക്കുന്നതെന്ന് വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്ത പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam