Print this page

ഹോണ്ട കാർസ് 'ഡ്രൈവ് ഇൻ 2022, പേ ഇൻ 2023' സ്കീം അവതരിപ്പിച്ചു

Honda Cars has introduced 'Drive in 2022, Pay in 2023' scheme Honda Cars has introduced 'Drive in 2022, Pay in 2023' scheme
ന്യൂഡൽഹി: മുൻനിര പ്രീമിയം കാർ നിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ (എച്ച്സിഐഎൽ) ഉത്സവ സീസൺ പ്രമാണിച്ചു കോട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡുമായി (കെഎംപിഎൽ) സഹകരിച്ച് ഹോണ്ട അമേസ്,ഹോണ്ട സിറ്റി എന്നീ മോഡലുകളുടെ വിൽപ്പനക്കായി 'ഡ്രൈവ് ഇൻ 2022, പേ ഇൻ 2023' എന്ന പ്രത്യേക ഫിനാൻസ് സ്കീം അവതരിപ്പിച്ചു.
2022 ഒക്ടോബർ 31 വരെ നീണ്ടുനിൽക്കുന്ന ഈ ഫിനാൻസ് സ്കീമിലൂടെ ഹോണ്ട അമേസ്, ഹോണ്ട സിറ്റി എന്നീ മോഡലുകളുടെ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്. രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത ഹോണ്ട ഡീലർഷിപ്പുകളിലും കെഎംപിഎൽ ശാഖകളിലും ഈ സവിശേഷ സ്കീം ലഭ്യമാകും.
ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വാങ്ങാനും അവർക്കിഷ്ടമുള്ള ഒരു കാർ സ്വന്തമാക്കാനുള്ള ആഗ്രഹം നിറവേറ്റാനുമാണ് ഈ പദ്ധതിയിലൂടെ ഹോണ്ട കാർസ് ഇന്ത്യ ഉദ്ദേശിക്കുന്നത്. 'ഡ്രൈവ് ഇൻ 2022, പേ ഇൻ 2023' എന്ന പ്രത്യേക ഉത്സവ പദ്ധതി ഇപ്പോൾ പ്രാബല്യത്തിലുണ്ട്, ഹോണ്ട സിറ്റി, അമേസ് എന്നിവയുടെ എല്ലാ വകഭേദങ്ങൾക്കും ഓഫർ ലഭ്യമാണ്. ഓൺ-റോഡ് വിലയുടെ 85% വരെ ഫിനാൻസ്, ആദ്യ മൂന്ന് മാസത്തേക്ക് നിസ്സാരമായ ഇഎംഐയും നാലാം മാസം മുതൽ കാലാവധി അവസാനിക്കുന്നത് വരെ സാധാരണ ഇഎംഐകളും ലഭിക്കും.
“ഉപഭോക്താക്കൾക്ക് മികച്ച വാങ്ങൽ സൗകര്യവും ഉടമസ്ഥത അനുഭവവും വാഗ്ദാനം ചെയ്യാൻ ഹോണ്ട കാർസ് ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. കോട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡുമായുള്ള ഈ പങ്കാളിത്തത്തോടെ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഹോണ്ട സിറ്റിയും ഹോണ്ട അമേസും ഇപ്പോൾ വാങ്ങാനും പിന്നീട് പേയ്മെന്റ് നടത്താനുമുള്ള സവിശേഷ അവസരം ലഭിക്കും. ഈ സ്കീം പരമാവധി പ്രയോജനപ്പെടുത്താൻ ഞങ്ങൾ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുകയും ഹോണ്ട കുടുംബത്തിൽ കൂടുതൽ ഉപഭോക്താക്കളെ പ്രതീക്ഷിക്കുകയും ചെയ്യുന്നു.'' ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് & സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെൽ പറഞ്ഞു.
“ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡുമായുള്ള പങ്കാളിത്തം ഞങ്ങൾ എപ്പോഴും വിലമതിക്കുന്നു. ഉത്സവ സീസൺ ഉദ്ദേശിച്ചു തയ്യാറാക്കിയ ഈ ലോൺ ഉപഭോക്താക്കൾക്ക് പ്രയോജനകരമായിരിക്കും. ഉപഭോക്താക്കളെ ഈ സ്കീം പരമാവധി പ്രയോജനപ്പെടുത്താനും അവരുടെ സ്വപ്നമായ ഹോണ്ട കാർ എളുപ്പത്തിലുള്ള തവണകളിലൂടെ സ്വന്തമാക്കാനും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു'' കോട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡിന്റെ പ്രസിഡന്റും ഹോൾ ടൈം ഡയറക്ടറുമായ ഷാരൂഖ് തൊഡിവാല പറഞ്ഞു,
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam