Print this page

ഡി2എച്ച് കേരളത്തില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു

D2H has announced two projects related to Onam celebrations in Kerala D2H has announced two projects related to Onam celebrations in Kerala
തിരുവനന്തപുരം: പ്രമുഖ ഡിടിഎച്ച് ബ്രാന്‍ഡായ ഡിഷ് ടിവി ഇന്ത്യ ഡിമിറ്റഡിന്റെ ഡി2എച്ച് കേരളത്തില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ ഓണാശംസകള്‍ എച്ച്ഡി എന്ന പദ്ധതി അനുസരിച്ച് നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുകള്‍ ലഭിക്കും.
പുതിയ ഉപഭോക്താക്കള്‍ക്കായി കേരള സ്‌പെഷ്യല്‍ എച്ച്ഡി കോംബോ, കേരള സ്‌പെഷ്യല്‍ എസ്ഡി കോംബോ, വാല്യൂ ലൈറ്റ് മലയാളം പായ്ക്കുകല്‍ ലഭിക്കും. അതില്‍ എച്ച്ഡി (സെറ്റ്-ടോപ്-ബോക്‌സ്) ലഭിക്കും. മിതമായ നിരക്കില്‍ 1199 രൂപയ്ക്ക് (എല്ലാ നികുതികളുമടക്കം) ഇന്‍ഡോര്‍ യൂണിറ്റില്‍ എന്‍ട്രി-ലെവല്‍ എച്ച്ഡി ഓഫറിനൊപ്പം ഒരു മാസത്തെ വാല്യൂ ലൈറ്റ് മലയാളം പായ്ക്ക് ലഭിക്കും. കൂടാതെ, പുതിയ ഉപഭോക്താക്കള്‍ക്ക് 1899 രൂപ മുടക്കി ആറ് മാസത്തേക്ക് കേരള എച്ച്ഡി കോംബോ പാക്ക് ലഭിക്കും. ഈ പായ്ക്കില്‍ ജിഇസി, ഇന്‍ഫോടെയ്ന്‍മെന്റ്, സ്‌പോര്‍ട്‌സ്, കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായി മലയാളം, തമിഴ്, കന്നഡ, ഇംഗ്ലിഷ്, ഹിന്ദി ചാനലുകള്‍ ലഭിക്കും. കൂടാതെ, ഡി2എച്ച് ആറ് മാസത്തേക്ക് 1699 രൂപയ്ക്ക് കേരള സ്‌പെഷ്യല്‍ എസ്ഡി കോംബോ ഓഫറില്‍ ജിഇസി, ഇന്‍ഫോടെയ്ന്‍മെന്റ്, സ്‌പോര്‍ട്‌സ്, കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായി മലയാളം, തമിഴ്, കന്നഡ, ഇംഗ്ലിഷ്, ഹിന്ദി ചാനലുകള്‍ ലഭിക്കും.
വാല്യൂ ലൈറ്റ് മലയാളം പായ്ക്കില്‍ എല്ലാ നികുതികളുമടക്കം 229 രൂപയ്ക്ക് ഒരു മാസത്തേക്ക് 30 പേ ചാനലുകളും 8 എച്ച്ഡി ചാനലുകളും ലഭിക്കും. ഈ പായ്ക്കില്‍ മലയാള മനോരമ, സൂര്യ, സ്റ്റാര്‍ സ്‌പോര്‍ട് എച്ച്ഡി1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് എച്ച്ഡി2, സീ, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ് എന്നിവയും ഉള്‍പ്പെടുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam