Print this page

ഐഎന്‍എംആര്‍സി രണ്ടാം റൗണ്ടിലും മികച്ച തുടക്കവുമായി ഹോണ്ട റേസിങ് ടീം

honda honda
കൊച്ചി: ചെന്നൈയില്‍ തുടങ്ങിയ എംആര്‍എഫ് എംഎംഎസ്‌സി എഫ്എംഎസ്‌സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പ് 2021ന്‍റെ രണ്ടാം റൗണ്ടിലും ഹോണ്ട റേസിങ് ടീമിന് മികച്ച തുടക്കം.
പ്രോസ്‌റ്റോക്ക് 165 സിസി വിഭാഗത്തില്‍ ഇഡിമിത്‌സു ഹോണ്ട എസ്‌കെ 69 റേസിങ് ടീമിന്‍റെ രാജീവ് സേതു രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇതിന് പുറമെ ഈ വിഭാഗത്തിലെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ലാപ് 1:56.005 സമയ റെക്കോഡ് നേട്ടവും രാജീവ് സേതു സ്വന്തമാക്കി.
ഹോണ്ടയുടെ മറ്റൊരു താരം സെന്തില്‍കുമാര്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഹോണ്ട ഹോര്‍നെറ്റ് 2.0 വണ്‍ മേക്ക് റെയ്‌സില്‍ കെവിന്‍ കണ്ണന്‍ ഒന്നാമതായി. ആല്‍വിന്‍ സുന്ദര്‍, രാജ്കുമാര്‍ സി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഇഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് എന്‍എസ്എഫ്250ആര്‍ വിഭാഗത്തില്‍ ചെന്നൈയുടെ കാവിന്‍ ക്വിന്‍റല്‍ തുടര്‍ച്ചയായ മൂന്നാം ജയം നേടി. മുഹ്‌സിന്‍.പി രണ്ടാമനായപ്പോള്‍ പെനല്‍റ്റി നേരിടേണ്ടി വന്ന സാര്‍ഥക് ചവാന്‍ മൂന്നാം പോഡിയം ഫിനിഷ് ചെയ്തു.
സിബിആര്‍150ആര്‍ കാറ്റഗറിയില്‍ എതിരാളികളികളെ നിഷ്പ്രഭരാക്കി (9.066 സെക്കന്റ് ലീഡില്‍) 17കാരനായ പ്രകാശ് കാമത്ത് സീസണിലെ ആദ്യ വിജയം നേടി. പൂനെയുടെ ശുഭാങ്കര്‍ ജോഷി രണ്ടാം സ്ഥാനത്തത്തി കന്നി പോഡിയം ഫിനിഷ് കുറിച്ചു. ചെന്നൈയുടെ ജോഹാന്‍ റീവാസ് ഇമ്മാനുവലിനാണ് മൂന്നാം സ്ഥാനം.
രണ്ടാം റൗണ്ടിന്‍റെ ആദ്യദിനം ഹോണ്ട റൈഡര്‍മാര്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് പ്രഭു നാഗരാജ് പറഞ്ഞു. നാളെ അവര്‍ എന്താണ് ട്രാക്കില്‍ നേടുന്നതെന്ന് കാണാന്‍ ഞങ്ങള്‍ ആവേശഭരിതരാണെന്നും, മത്സരഫലങ്ങളില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:04
Pothujanam

Pothujanam lead author

Latest from Pothujanam