Print this page

എഥര്‍ എനര്‍ജി കേരളത്തില്‍ പുതിയ 450എക്സ് ജനറേഷന്‍ 3 സ്‌കൂട്ടര്‍ പുറത്തിറക്കി

ather 450x ather 450x
കൊച്ചി : എഥര്‍ എനര്‍ജി, കേരളത്തില്‍ പുതിയ 450 എക്സ് ജനറേഷന്‍ 3 പുറത്തിറക്കി. മികച്ച പ്രകടനവും റൈഡ് നിലവാരവും വര്‍ധിപ്പിക്കുന്ന പുതിയ ഫീച്ചറുകളുമായാണിത് വരുന്നത്. 3.7 കെഡബ്ലിയുഎച്ച് ബാറ്ററിയില്‍ സജ്ജീകരിച്ചിരിക്കുന്ന 450 എക്സ് ജനറേഷന്‍ 3 , 146 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചും, 105 കിലോമീറ്ററിന്റെ ട്രൂ റേഞ്ചും ഉറപ്പാക്കുന്നു. 157,402 രൂപയാണ് കൊച്ചി എക്സ്-ഷോറൂം വില. ടെസ്റ്റ് റൈഡുകള്‍ക്കും ബുക്കിംഗിനും ലഭ്യമാണ്.

മുന്‍വശത്ത് യുഐ/യുഎക്സുള്ള പുതിയ എഥര്‍ 450 എക്സില്‍ നവീകരിച്ച ഡാഷ്‌ബോര്‍ഡും റീ-ആര്‍ക്കിടെക്റ്റഡ് എഥര്‍ സ്റ്റാക്കും അപ്‌ഗ്രേഡുചെയ്ത 2ജിബി റാമും ഉണ്ട്. ഇത് മെമ്മറി-ഇന്റന്‍സീവ് ആപ്ലിക്കേഷനുകളുടെ പ്രകടനത്തെ വളരെയധികം വര്‍ധിപ്പിക്കുകയും വോയ്‌സ് കമാന്‍ഡുകള്‍, മള്‍ട്ടി-ലാംഗ്വേജ് സപ്പോര്‍ട്ട്, ഗ്രാഫിക്‌സ്, ആഴത്തിലുള്ള ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയും അതിലേറെയും സവിശേഷതകള്‍ ഭാവിയില്‍ അണ്‍ലോക്ക് ചെയ്യും. നവീകരിച്ച റാം ഉയര്‍ന്ന താപനിലയില്‍ മികച്ച പ്രകടനം ഉറപ്പാക്കുന്നു. സ്മാര്‍ട്ട് ഇക്കോ മോഡ്,22 ലിറ്റര്‍ ബൂട്ട് സ്പേസ്,7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, റീജനോടുകൂടിയ ഫ്രണ്ട്, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, 12 ഇഞ്ച് അലോയ് വീലുകള്‍, ടെലിസ്‌കോപിക് ഫോര്‍ക്ക്, ബെല്‍റ്റ് ഡ്രൈവ് സിസ്റ്റം, പുതിയ സൈഡ് സ്റ്റെപ്പ് എന്നിവയും സവിശേഷതകളാണ്. വാര്‍പ്പ്, സ്‌പോര്‍ട്ട്, റൈഡ്, സ്മാര്‍ട്ട് ഇക്കോ, ഇക്കോ എന്നിങ്ങനെ അഞ്ച് റൈഡ് മോഡുകളാണുള്ളത്.

വില്‍പനയുടെ കാര്യത്തില്‍ എഥറിന്റെ ഏറ്റവും മികച്ച മൂന്ന് വിപണികളിലൊന്നാണ് കേരളമെന്ന് എഥര്‍ എനര്‍ജി മാര്‍ക്കറ്റിംഗ് ആന്‍ഡ് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വൈസ് പ്രസിഡന്റ് നിലയ് ചന്ദ്ര പറഞ്ഞു. പ്രീമിയം വാഹനങ്ങള്‍ക്ക് എല്ലായ്‌പ്പോഴും മികച്ച സ്വീകാര്യതയാണ് സംസ്ഥാനത്ത് ലഭിച്ചത്. കേരളത്തിലുടനീളം ഞങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിലും സംസ്ഥാനത്ത് ഇലക്ട്രിക് ടൂ വീലര്‍ സെഗ്മെന്റ് വളര്‍ത്തുന്നതിലും പുതിയ ഉപഭോക്താക്കളെ കൊണ്ടുവരുന്നതിലും എഥര്‍ 450 എക്സ് ജനറേഷന്‍ 3 നിര്‍ണായകമാകുമെന്നും നിലയ് ചന്ദ്ര പറഞ്ഞു.

കൊച്ചിയില്‍ നിന്നുള്ള മികച്ച പ്രതികരണത്തിന്റെ ഫലമായി കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏഥറിന്റെ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ വ്യാപിപ്പിക്കുകയും മൂന്നു മാസത്തില്‍ 25 ശതമാനം വര്‍ധനയോടെ 13 ഷോറൂമുകള്‍ കൂടി തുറന്നു. നിലവില്‍ തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ എക്‌സ്പീരിയന്‍സ് സെന്ററുകളുണ്ട്. വരും മാസങ്ങളില്‍ കാസര്‍കോഡ്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലും റീട്ടെയില്‍ ആരംഭിക്കും. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായി ഏഥര്‍ എനര്‍ജി, കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ ഔദ്യോഗിക പങ്കാളിയായി പ്രവര്‍ത്തിച്ചതിന് ശേഷം ഡിമാന്‍ഡ് ഉയര്‍ന്നിരുന്നു.
Rate this item
(0 votes)
Author

Latest from Author