Print this page

ഡൈനിംഗ് ഡിലൈറ്റ്സിന് തുടക്കം കുറിച്ച് ആക്സിസ് ബാങ്ക്-ഈസി ഡൈനര്‍ സഹകരണം

Axis Bank-Easy Diner collaboration about launching Dining Delights Axis Bank-Easy Diner collaboration about launching Dining Delights
കൊച്ചി: ആക്സിസ് ബാങ്ക് ടേബിള്‍ റിസര്‍വേഷന്‍, ഫുഡ് ഡിസ്കവറി, റസ്റ്റോറന്‍റ് പേയ്മെന്‍റ് പ്ലാറ്റ്ഫോമായ ഈസിഡൈനറുമായി ചേര്‍ന്ന് 'ഡൈനിംഗ് ഡിലൈറ്റ്സ്' ആരംഭിച്ചു. ഉപയോക്താക്കള്‍ക്ക് പ്രീമിയം ഡൈനിംഗ് അനുഭവം സമ്മാനിക്കുന്നതിനാണു 'ഡൈനിംഗ് ഡിലൈറ്റ്സിലൂടെ' ലക്ഷ്യമിടുന്നത്.
ആക്സിസ് ബാങ്ക് ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലും ദുബായിലുമായുള്ള 10,000-ത്തിലധികം വരുന്ന പ്രീമിയം റെസ്റ്റോറന്‍റുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം, ടേബിള്‍ റിസര്‍വേഷനുകള്‍ ഉടനടി ഉറപ്പാക്കുന്നതിനുള്ള സൗകര്യം, ഈസിഡൈനര്‍ ആപ്പിലൂടെ ഡൈനിംഗ് റിസര്‍വേഷനുകളുടെ പ്രത്യേക ഓഫറുകള്‍ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് ഈ പങ്കാളിത്തത്തിലൂടെ ലഭ്യമാകുന്നത്.
ബാങ്കിന്‍റെ പ്രീമിയം കാര്‍ഡ് ഉടമകള്‍ക്ക് ആക്സിസ് ബാങ്ക്-ഈസി ഡൈനര്‍ സഹകരണത്തിലൂടെ അവരുടെ ജന്മദിനം ആഘോഷകരമാക്കാനുള്ള ഓഫറും ഡൈനിങ് ഡിലൈറ്റ്സ് വാഗ്ദാനം ചെയ്യുന്നു. അവരുടെ ഭക്ഷണത്തിന് 50 ശതമാനം കിഴിവ് ലഭിക്കും കൂടാതെ പ്രത്യേക ജന്മദിന കേക്കോ സിഗ്നേച്ചര്‍ ഡെസര്‍ട്ടോ സമ്മാനിക്കുകയും ചെയ്യും.
ആക്സിസ് ബാങ്ക് എപ്പോഴും ഉപയോക്താക്കളുടെ ആവശ്യത്തിനും സൗകര്യത്തിനും മുന്‍ഗണന നല്‍കിവരുന്നു. ഉപയോക്താക്കള്‍ പുതിയ റെസ്റ്റോറന്‍റുകള്‍ അന്വേഷിക്കാനും പുതിയ രുചികള്‍ ആസ്വദിക്കാനും ഡൈനിംഗ് അനുഭവം മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നതായി മനസിലാക്കിയാണ് പുതിയ പങ്കാളിത്തം ആരംഭിച്ചതെന്നും ആക്സിസ് ബാങ്ക് പ്രസിഡന്‍റും കാര്‍ഡ്സ്, പെയ്മെന്‍റ്സ് മേധാവിയുമായ സഞ്ജീവ് മോഗെ പറഞ്ഞു.
മികച്ച റസ്റ്റോറന്‍റ് കണ്ടെത്തുവാനും ബുക്കിങ്, പണമടയ്ക്കല്‍ തുടങ്ങിയവ ആയാസരഹിതമായി നടപ്പിലാക്കാനും ഈസിഡൈനര്‍ ആപ്പിലൂടെ സാധിക്കും. ഓരോ തവണ ആക്സിസ് കാര്‍ഡിലൂടെ പണമിടപാടുകള്‍ നടത്തുമ്പോഴും സവിശേഷമായ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഈസിഡൈനര്‍ സ്ഥാപകന്‍ കപില്‍ ചോപ്ര പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam