Print this page

വി ബിസിനസ് ‘റെഡി ഫോര്‍ നെക്സ്റ്റ്’ അവതരിപ്പിച്ചു

V Business Introduces 'Ready for Next' V Business Introduces 'Ready for Next'
കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം ഓപറേറ്ററായ വി രണ്ടര ലക്ഷത്തോളം വരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം, സംരംഭങ്ങളുടെ ഡിജിറ്റല്‍ ബിസിനസ് വളര്‍ച്ചാ സാധ്യത ത്വരിതപ്പെടുത്തുന്നതിനായി വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് പദ്ധതി അവതരിപ്പിച്ചു. മഹാമാരിക്കു ശേഷമുള്ള വെല്ലുവിളികള്‍ നേരിടാന്‍ സഹായകരമാകുന്ന വിധത്തിലാണ് ആഗോള എംഎസ്എംഇ ദിനത്തില്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്.
ഡിജിറ്റല്‍ സെല്‍ഫ് ഇവാലുവേഷന്‍, എംഎസ്എംഇകള്‍ക്കായുള്ള സവിശേഷമായ ആനുകൂല്യങ്ങള്‍ എന്നീ രണ്ടു ഘടകങ്ങളാണ് വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിജിറ്റല്‍ മാറ്റങ്ങള്‍ക്കു തയ്യാറാണോ എന്നു വിലയിരുത്താന്‍ സഹായിക്കുന്ന സംവിധാനം ഡണ്‍ ആന്‍റ് ബ്രാഡ്സ്ട്രീറ്റുമായി സഹകരിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ കസ്റ്റമര്‍, ഡിജിറ്റല്‍ വര്‍ക്ക്പ്ലെയ്സ്, ഡിജിറ്റല്‍ ബിസിനസ് എന്നീ മൂന്നു ഘടകങ്ങളാവും ഇതിലൂടെ വിലയിരുത്തുക.
ഉപഭോക്തൃ അടിത്തറ, ബിസിനസ് വളര്‍ത്തല്‍, ഡിജിറ്റലി സുരക്ഷിതമായ ബിസിനസ് സാഹചര്യങ്ങള്‍ നിലനിര്‍ത്തുക എന്നിവയ്ക്കായി 20,000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങളാണ് വി ബിസിനസ് എംഎസ്എംഇകള്‍ക്കായി അവതരിപ്പിക്കുന്നത്. സുരക്ഷിത ഇന്‍റര്‍നെറ്റ്, ക്ലൗഡ് ടെലിഫോണി സേവനം, സൗജന്യ എസ്എംഎസ് കാമ്പയിനിലൂടെയുള്ള കസ്റ്റമര്‍ ടാര്‍ഗെറ്റിംഗ്, കോര്‍പറേറ്റ് കോളര്‍ട്യൂണുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഭാവിയിലേക്കായുള്ള നീക്കങ്ങളില്‍ സഹായം നല്‍കുന്ന ബിസിനസ് ഉപദേശവും ഈ പദ്ധതിയുടെ ഭാഗമായി നല്‍കും.
ഡിജിറ്റല്‍ ഇന്ത്യയിലേക്ക് എംഎസ്എംഇകളെ പര്യാപ്തമാക്കും വിധത്തില്‍ പിന്തുണ നല്‍കാനാണ്, അവയുടെ മുഖ്യ പങ്ക് മനസിലാക്കി തങ്ങള്‍ ഇതു നടപ്പാക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ ഇന്ത്യ ചീഫ് എന്‍റര്‍പ്രൈസ് ബിസിനസ് ഓഫിസര്‍ അരവിന്ദ് നെവാറ്റിയ പറഞ്ഞു. എംഎസ്എംഇകള്‍ക്ക് ദീര്‍ഘകാല സഹായങ്ങള്‍ നല്‍കുന്നതാണ് റെഡി ഫോര്‍ നെക്സ്റ്റ് പദ്ധതിയെന്നും രണ്ടര ലക്ഷത്തിലേറെ വരുന്ന ചെറുകിട സംരംഭങ്ങളെ മാറ്റത്തിനു സഹായിക്കാന്‍ ഇതിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam