Print this page

പ്രാദേശിക വിപണികളെ ഉണര്‍ത്തിയ 'ഷോപ് ലോക്കല്‍' സമ്മാന പദ്ധതി 30ന് അവസാനിക്കും

The 'Shop Local' gift scheme, which has awakened local markets, will end on the 30th The 'Shop Local' gift scheme, which has awakened local markets, will end on the 30th
കോഴിക്കോട്: പ്രാദേശിക വിപണികളെ ഉത്തേജിപ്പിച്ച് ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ വികെസി പ്രൈഡ് അവതരിപ്പിച്ച 'ഷോപ്പ് ലോക്കല്‍' സമ്മാനപദ്ധതി ജൂണ്‍ 30ന് അവസാനിക്കും. വന്‍കിട ഓണ്‍ലൈന്‍, ഇ-കൊമേഴ്‌സ് കമ്പനികളുടെ മത്സരം കാരണം പ്രതിസന്ധി നേരിടുന്ന അയല്‍പ്പക്ക വ്യാപര സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും അതുവഴി പ്രാദേശിക വിപണിക്ക് ഊര്‍ജം പകരാനുമാണ് വികെസി 'ഷോപ്പ് ലോക്കല്‍' കാമ്പയിന്‍ തുടക്കമിട്ടത്.
നേരിട്ട് കടകളിലെത്തി വികെസി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഷോപ്പ് ലോക്കല്‍ പ്രചരണത്തിന്റെ ഭാഗമായി ആഴ്ചതോറും സമ്മാനവും നല്‍കി വരുന്നുണ്ട്. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വലിയ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിനു പുറമെ ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ഈ മാസം 30ന് സമ്മാന പദ്ധതി അവസാനിക്കും. ഈ സംസ്ഥാനങ്ങളിലായി ഇതിനകം രണ്ടര ലക്ഷത്തിലേറെ അയല്‍പ്പക്ക വ്യാപാരികള്‍ക്ക് 'ഷോപ്പ് ലോക്കല്‍' ക്യാമ്പയില്‍ ഗുണം ചെയ്തു. പദ്ധതിയുടെ ആദ്യ മാസങ്ങളില്‍ കേരളത്തിലെ 15000ഓളം ചെറുകിട കച്ചവടക്കാര്‍ക്ക് ഈ ക്യാമ്പയിന്‍ അനുഗ്രഹമായി. കേരളത്തിലെ വിജയത്തെ തുടര്‍ന്നാണ് മറ്റു സംസ്ഥാനങ്ങളിലേക്കും ഈ വ്യാപാര പ്രോത്സാഹന പദ്ധതി വ്യാപിപ്പിച്ചത്. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടന്നുവരുന്നുണ്ട്. പ്രാദേശിക വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
Rate this item
(0 votes)
Last modified on Sunday, 26 June 2022 05:16
Pothujanam

Pothujanam lead author

Latest from Pothujanam