April 03, 2025

Login to your account

Username *
Password *
Remember Me

എസ്ബിഐ ഉപഭോക്താക്കള്ക്ക് ഒരു ലക്ഷം രൂപ വരെ ഡെബിറ്റ് കാര്ഡ് ഉപയോഗിച്ച് ഇഎംഐ ആക്കി മാറ്റാം

കൊച്ചി: പിഒഎസ് വഴിയും ഓണ്ലൈനായും സാധനങ്ങള് വാങ്ങുന്ന എസ്ബിഐ ഡെബിറ്റ് കാര്ഡ് ഉപഭോക്താക്കള്ക്ക് എണ്ണായിരം രൂപ മുതല് ഒരു ലക്ഷം രൂപ വരെയുള്ള തുകകള് ഇഎംഐ ആക്കി മാറ്റാനാവും. രേഖകള് സമര്പ്പിക്കുകയോ പ്രോസസിങ് ഫീസ് നല്കുകയോ ചെയ്യാതെയാണ് ഈ തല്ക്ഷണ സേവനം ലഭ്യമാക്കുക.
പിഒഎസ് മെഷ്യന് ഉപയോഗിക്കുമ്പോള് കാര്ഡ് സൈ്വപ് ചെയ്ത ശേഷം ബ്രാന്ഡ് ഇഎംഐ, ബാങ്ക് ഇഎംഐ എന്നിവ തെരഞ്ഞെടുത്ത് തുകയും തിരിച്ചടവു കാലാവധിയും രേഖപ്പെടുത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഓണ്ലൈന് ആയി വാങ്ങുമ്പോള് ഈസി ഇഎംഐ തെരഞ്ഞെടുത്ത് ഇതു പ്രയോജനപ്പെടുത്താം.
നിലവില് 14.70 ശതമാനമാണ് പലിശ. ആറു മാസം മുതല് 18 മാസം വരെയുള്ള തിരിച്ചടവു കാലാവധികളും തെരഞ്ഞെടുക്കാം. എസ്ബിഐ ഡെബിറ്റ് കാര്ഡ് ഉളള അര്ഹരായ ഉപഭോക്താക്കള്ക്കാണ് ഈ സൗകര്യം ലഭിക്കുക. 567676 എന്ന നമ്പറിലേക്ക് ഡിസിഇഎംഐ എന്ന് എസ്എംഎസ് അയച്ച് ഉപഭോക്താക്കള്ക്ക് തങ്ങളുടെ അര്ഹത പരിശോധിക്കാനും സാധിക്കും.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:08
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 67 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...