Print this page

ജെ.എസ്.ഡബ്ല്യു സിമന്റ്, പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസുമായി ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം : ഗ്രീന്‍ സിമന്റ് കമ്പനിയും 13 ബില്യണ്‍ യു.എസ്. ഡോളറിന്റെആസ്തിയുള്ള ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പിന്റെ ഭാഗമായതുമായ ജെ.എസ്.ഡബ്ല്യു സിമന്റ്,പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസുമായി ധാരണാപത്രം ഒപ്പുവച്ചു. കാര്‍ഷിക മാലിന്യങ്ങള്‍ ജൈവവസ്തുക്കളായി ഉപയോഗിക്കുന്നതിനാണിത്. പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസ് ഇന്ത്യയിലെ ഏറ്റവും വലിയ ബയോമാസ് അഗ്രഗേഷന്‍ ആന്‍ഡ് ഡെന്‍സിഫിക്കേഷന്‍ കമ്പനിയാണ്. ധാരണാപത്രം (എം.ഒ.യു.) അനുസരിച്ച്, പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസ് അതിന്റെ നിര്‍മ്മാണ യൂണിറ്റുകളില്‍ ജെ.എസ്.ഡബ്ല്യു. സിമന്റിന്റെ ക്ലിങ്കറൈസേഷനിലും ഗ്രൈന്‍ഡിംഗ് പ്രക്രിയയിലും ബയോമാസ് ഊര്‍ജ്ജമായി ഉപയോഗിക്കുന്നതിന് കാര്‍ഷിക മാലിന്യങ്ങളുടെ ഒരു സുസ്ഥിര വിതരണ ശൃംഖല നിര്‍മ്മിക്കും.
പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റങ്ങളുമായുള്ള ഞങ്ങളുടെ സഹകരണം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ബയോമാസ് ഇന്ധനം അവതരിപ്പിക്കുന്നതിലൂടെ ബദല്‍ ഇന്ധന തന്ത്രത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കും. ഇത് നമ്മുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം കാര്‍ഷിക മാലിന്യങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യന്‍ കര്‍ഷകരെ സഹായിക്കാനും ഞങ്ങളെ പ്രാപ്തരാക്കുമെന്നു ജ.എസ്.ഡബ്ല്യു. സിമന്റ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam