March 14, 2026

Login to your account

Username *
Password *
Remember Me

വനിതാ ഐ.ടി ജീവനക്കാര്‍ക്ക് 'ബാക്ക് ടു വര്‍ക്ക്' പ്രോഗ്രാമുമായി പ്രതിധ്വനി

Echo with the 'Back to Work' program for women IT employees Echo with the 'Back to Work' program for women IT employees
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ടെക്‌നോപാര്‍ക്കിലെയും ഇന്‍ഫോപാര്‍ക്കിലെയും സൈബര്‍പാര്‍ക്കിലെയും ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി 'ബാക്ക് ടു വര്‍ക്ക്' ട്രെയിനിങ് പ്രോഗ്രാം ആരംഭിക്കുന്നു. ഐ.ടി മേഖലയി കുറഞ്ഞത് ഒരു വര്‍ഷം ജോലി ചെയ്യുകയും പിന്നീട് ജോലിയില്‍ നിന്നും ബ്രേക്ക് എടുക്കുകയും ചെയ്ത വനിതാ ഐ.ടി ജീവനക്കാര്‍ക്ക് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. തിരികെ ജോലിയിലേക്ക് എത്താനുള്ള രണ്ടുമാസം നീളുന്ന സൗജന്യ റീസ്‌കില്‍, അപ്പ്സ്‌കില്‍ ട്രെയിനിങ്ങാണ് പ്രതിധ്വനി സംഘടിപ്പിക്കുന്നത്.
കൊച്ചിയിലുള്ള സ്റ്റെയ്പ് എന്ന എഡ്യൂക്കേഷന്‍ ടെക്‌നോളജി കമ്പനിയുമായി സഹകരിച്ച് നടത്തുന്ന പരിപാടിയില്‍ വിവിധ ടെക്നോളജികള്‍ വേര്‍തിരിച്ച് ദിവസേന 2 - 3 മണിക്കൂറാണ് ട്രെയിനിങ് നല്‍കുക. ട്രെയിനിങ്ങിന് ശേഷം വിവിധ ഐ.ടി കമ്പനികളില്‍ ജോലി ലഭ്യമാക്കാന്‍ വേണ്ടി പ്രതിധ്വനി ജോബ് പോര്‍ട്ടല്‍ വഴിയുള്ള സപ്പോര്‍ട്ടും നല്‍കും.
രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക്: https://tinyurl.com/2p8556rt.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അംബിക മാധവന്‍ 98959 39006, സുജിത എസ് 86062 46639, അശ്വതി ജെ.ജി 98474 60056.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 41 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.