Print this page

നൂറു ദിനം; ക്ഷീര വികസന വകുപ്പ് നടപ്പാക്കിയത് 1.20 കോടി രൂപയുടെ പദ്ധതികള്‍

 ക്ഷീര വികസന വകുപ്പ് ക്ഷീര വികസന വകുപ്പ്
കോട്ടയം:കോട്ടയം ജില്ലയില്‍ ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ ക്ഷീര വികസന വകുപ്പ് കര്‍ഷകര്‍ക്കായി നടപ്പാക്കിയത് 1,20,60,476 രൂപയുടെ പദ്ധതികള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പാല്‍ ഉത്പാദനത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിലേക്കാള്‍ ആറ് ലക്ഷത്തില്‍പരം ലിറ്ററിന്‍റെ വര്‍ധനവുണ്ടായതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു പറഞ്ഞു. 2020 ജൂണ്‍ മാസത്തിലെ കണക്കുകൾ പ്രകാരം 2438227.9 ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉത്പാദിപ്പിച്ചത്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ഉത്പാദനം 3040297.56 ലിറ്ററായി. നിലവില്‍ ജില്ലയില്‍ 243 ക്ഷീരസംഘങ്ങളാണുള്ളത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam