Print this page

ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് സെക്യൂര്‍പ്ലസ് പദ്ധതി അവതരിപ്പിച്ചു

Aditya Birla introduces Sun Life Insurance SecurePlus Aditya Birla introduces Sun Life Insurance SecurePlus
കൊച്ചി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് (എബിഎസ്എല്‍ഐ) പുതുതലമുറ സമ്പാദ്യ പദ്ധതിയായ എബിഎസ്എല്‍ഐ സെക്യൂര്‍പ്ലസ് പദ്ധതിയുടെ മെച്ചപ്പെടുത്തിയ പതിപ്പ് അവതരിപ്പിച്ചു. സമഗ്ര ജീവിത പരിരക്ഷയും വരുമാന നേട്ടങ്ങളും ലഭ്യമാക്കുന്ന നോണ്‍ ലിങ്ക്ഡ്, പങ്കാളിത്തേതര ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണിത്.
പ്രീമിയം അടവു കാലാവധി, പോളിസി വ്യവസ്ഥകള്‍, പണം തിരികെ നല്‍കുന്ന കാലം തുടങ്ങിയവയിലെല്ലാം ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ തെരഞ്ഞെടുപ്പു നടത്താന്‍ ഇതില്‍ അവസരമുണ്ട്. നേരത്തെയുള്ള വിയോഗത്തിലോ മച്യൂരിറ്റിയിലോ പൂര്‍ണ്ണമായി ഉറപ്പുനല്‍കുന്ന ആനുകൂല്യങ്ങളും സ്ഥിര വരുമാന സവിശേഷതകളുമാണ് പദ്ധതിയിലുള്ളത്. ഉപഭോക്താക്കളുടെ ഹ്രസ്വകാല, ഇടക്കാല ആവശ്യങ്ങള്‍ക്ക് ഇത് ഉപകാരപ്രദമാകും. ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് നികുതി ആനൂകൂല്യങ്ങളും ലഭ്യമാകും.
മഹാമാരിയെ തുടര്‍ന്ന് ഉപഭോക്താക്കള്‍ തങ്ങളുടെ സാമ്പത്തിക ആസൂത്രണത്തെ കുറിച്ചു കൂടുതല്‍ ബോധവാന്‍മാരാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു. ഇതനനുസൃതമായ ലളിതവും പുതുമയുള്ളതുമായ പദ്ധതികളാണ് തങ്ങളുടേതെന്നും എബിഎസ്എല്‍ഐ സെക്യൂര്‍പ്ലസ് പദ്ധതി ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Last modified on Friday, 07 January 2022 12:02
Pothujanam

Pothujanam lead author

Latest from Pothujanam