Print this page

ഗ്രീന് ഫിക്സഡ് ഡെപ്പോസിറ്റ്' അവതരിപ്പിച്ച് ഇന്ഡസ്ഇന്ഡ് ബാങ്ക്

 Green Fixed Deposit ' Introduced by IndusInd Bank Green Fixed Deposit ' Introduced by IndusInd Bank
കൊച്ചി: ഇന്ഡസ്ഇന്ഡ് ബാങ്ക് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതികള്ക്കും സ്ഥാപനങ്ങള്ക്കും സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ഹരിത സ്ഥിര നിക്ഷേപം'(ഗ്രീന് ഫിക്സഡ് ഡെപ്പോസിറ്റ്) അവതരിപ്പിച്ചു. ആഗോളതലത്തില് ഇത്തരമൊരു ലക്ഷ്യം മുന്നോട്ട് വെയ്ക്കുകയും അതിലൂടെ എസ്ഡിജിയെ ഒരു സാധാരണ സ്ഥിര നിക്ഷേപ ഉല്പ്പന്നവുമായി സമന്വയിപ്പിക്കുകയും ചെയ്യുന്ന ചുരുക്കം ചില ബാങ്കുകളില് ഒന്നാണ് ഇന്ഡസ്ഇന്ഡ് ബാങ്ക്.
റീട്ടെയ്ല് ഇടപാടുകാര്ക്കും കോര്പ്പറേറ്റ് ഇടപാടുകാര്ക്കും ഈ നിക്ഷേപ സൗകര്യം ലഭ്യമാകും. ബാങ്ക് ഈ നിക്ഷേപങ്ങളില് നിന്നുള്ള വരുമാനം ഊര്ജ കാര്യക്ഷമത, പുനരുപയോഗ ഊര്ജം, ഹരിത ഗതാഗതം, സുസ്ഥിര ഭക്ഷണം, കൃഷി, വനം, മാലിന്യ സംസ്കരണം, ഹരിതഗൃഹ വാതകം കുറയ്ക്കല് എന്നിവയുള്പ്പെടെ എസ്ഡിജി വിഭാഗത്തില് പെടുന്ന വിവിധ മേഖലകള്ക്ക് ധനസഹായം നല്കാന് ഉപയോഗിക്കും.
''ഇന്ഡസ്ഇന്ഡ് ബാങ്ക് എല്ലായ്പ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിര്ണായക മേഖലയാണ് സുസ്ഥിര ബാങ്കിങ്. വൃത്തിയുള്ളതും മെച്ചപ്പെട്ടതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില് പങ്കാളികളാകാനുള്ള അവസരം ഇടപാടുകാര്ക്ക് നല്കുന്ന ഗ്രീന് ഡിപ്പോസിറ്റുകള് കൊണ്ടുവരുന്നതില് ഞങ്ങള് സന്തുഷ്ടരാണ്. മുതിര്ന്ന പൗരന്മാര്ക്ക് 50 ബേസിസ് പോയിന്റിന്റെ അധിക ആനുകൂല്യത്തോടെ ഗ്രീന് ഡെപ്പോസിറ്റിന് ആകര്ഷകമായ പലിശ നിരക്കാണ് ലഭ്യമാക്കുന്നത്. എല്ലാ വിധത്തിലും, ഇത് ഒരു സാധാരണ ബാങ്ക് നിക്ഷേപത്തിന് സമാനമാണ്, എന്നാല് അത് കൂടാതെ, നിക്ഷേപകര്ക്ക് ഒരു 'ഗ്രീന്' സര്ട്ടിഫിക്കറ്റും സാമ്പത്തിക വര്ഷാവസാനം നിക്ഷേപ വരുമാനത്തിന്റെ ഉപയോ?ഗം സംബന്ധിച്ച് 'അഷ്വറന്സ്' സര്ട്ടിഫിക്കറ്റും നല്കും.''നിക്ഷേപ പദ്ധതി അവതരിപ്പിച്ചുകൊണ്ട് ഇന്ഡസ്ഇന്ഡ് ബാങ്ക് സിഎസ്ആര്, സുസ്ഥിര ബാങ്കിങ് മേധാവിയായ രൂപ സതീഷ് പറഞ്ഞു. ഗ്രീന് ഡെപ്പോസിറ്റിനെക്കുറിച്ച് കൂടുതല് അറിയാന് https://www.indusind.com/in/en/personal/deposits/green-fixed-deposits.html എന്ന ലിങ്ക് സന്ദര്ശിക്കുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam