Print this page

2022-23 അവസാനത്തോടെ വിതരണ പോയിന്‍റുകള്‍ 300ലധികം നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ഗോദ്‌റെജ് ഇന്‍റീരിയോ

Godrej Interio to expand distribution points to more than 300 cities by 2022-23 Godrej Interio to expand distribution points to more than 300 cities by 2022-23
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫര്‍ണീച്ചര്‍ ബ്രാന്‍ഡ് ആയ ഗോദ്‌റെജ് ഇന്‍റീരിയോയുടെ വിതരണ പോയിന്‍റുകളുടെ എണ്ണം 2022-23 അവസാനത്തോടെ 300ലധികം നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹ കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ് അറിയിച്ചു.
കൂടാതെ ഇ-കൊമേഴ്സ് പ്രാപ്യത ഇപ്പോഴത്തെ 23 നഗരങ്ങളില്‍നിന്നു 2022-23ല്‍ മുന്നൂറിലധികം നഗരങ്ങളിലേക്ക് വ്യാപിക്കുവാനും കമ്പനി ഉദ്ദേശിക്കുന്നു. ഇ-കൊമേഴ്സ് വില്‍പ്പനയില്‍ 40 ശതമാനം വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. തുടര്‍ വര്‍ഷങ്ങളില്‍ പതിനായിരത്തിലധികം പിന്‍കോഡുകളിലേക്ക് വിതരണ പോയിന്‍റുകള്‍ വ്യാപിപ്പിക്കും.
ഇടപാടുകാര്‍ക്ക് കൂടുതല്‍ പ്രാപ്യത ലഭ്യമാക്കുന്നതിനായി വിവിധ വിതരണ ചാനലുകളിലെ സാന്നിധ്യവും സാങ്കേതികവിദ്യകളുടേയും വിവിധ പ്രക്രിയകളുടേയും സഹായത്തോടെ ചാനല്‍ പങ്കാളികളേയും ശക്തിപ്പെടുത്തുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു. നടപ്പുവര്‍ഷം രാജ്യത്തെ ഒന്നും രണ്‍ണ്ടും മൂന്നു നിര നഗരങ്ങളില്‍ 90 സ്റ്റോറുകള്‍ കൂടി കമ്പനി തുറക്കും.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി, ഗോദ്റെജ് ഇന്‍റീരിയോ ചെറിയ സ്റ്റോറുകളില്‍ പുതിയ സാങ്കേതികവിദ്യകളും ഡിജിറ്റല്‍ ഉപകരണങ്ങളും പരീക്ഷിക്കുമെന്നും, ഓണ്‍ലൈന്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം ഓഫ്ലൈന്‍ റീട്ടെയില്‍ സാന്നിധ്യം വിപുലീകരിക്കുന്നത് തുടരുമെന്നും തായി ഗോദ്റെജ് ഇന്‍റീരിയോ സീനിയര്‍ വൈസ് പ്രസിഡന്‍റ് (ബി2സി) സുബോധ് മേത്ത പറഞ്ഞു.
രാജ്യമൊട്ടാകെ ഓണ്‍ലൈനായും ഓഫ്ലൈനായും സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യതയുണ്‍ണ്ടാക്കുന്നതിനുമായി ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, ഓട്ടോമേഷന്‍, വിപണന പ്രക്രീയകള്‍, ജോലിക്കാര്‍ എന്നിവയില്‍ വന്‍തോതില്‍ കമ്പനി നിക്ഷേപം നടത്തിവരികയാണ്. ഓണ്‍ലൈനില്‍ ബ്രൗസ് ചെയ്യാനും തുടര്‍ന്ന് ഓഫ്ലൈനായി വാങ്ങുവാനും ആഗ്രഹിക്കുന്നവരാണ് ഉപഭോക്താക്കളില്‍ പലരും. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഗോദ്റെജ് ഇന്‍റീരിയോ പല കാര്യങ്ങളും മുന്‍കൈയെടുത്തു നടപ്പാക്കിയിട്ടുണ്ട്. വെര്‍ച്വല്‍ വില്‍പ്പന, സമ്പര്‍ക്കരഹിത പണം നല്‍കല്‍, മുറി ആസൂത്രണം, ഉത്പന്ന രൂപരേഖ, വെര്‍ച്വല്‍ വാക്ത്രൂ തുടങ്ങിയ ഇത്തരത്തിലുള്ള മുന്‍കൈയെടുക്കലുകളാണ്. പുതിയ ഉപഭോക്തൃ അനുഭവം പകരുന്ന വിധത്തില്‍ ഡിജിറ്റല്‍-റീട്ടെയില്‍ സ്റ്റോറുകളെ കൂട്ടിക്കലര്‍ത്തിയിരിക്കുകയാണ് കമ്പനി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam