Print this page

നോക്കിയ സി01 പ്ലസ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

By September 14, 2021 1011 0
Nokia C01 Plus goes on sale in India at INR 5399 Nokia C01 Plus goes on sale in India at INR 5399
കൊച്ചി: നോക്കിയ ഫോണുകളുടെ ഗൃഹമായ എച്ച്എംഡി ഗ്ലോബല്‍, നോക്കിയയുടെ ഏറ്റവും പ്രചാരമുള്ള സി-സീരീസ് സ്മാര്‍ട്ട്ഫോണുകളിലെ ഏറ്റവും പുതിയ 'നോക്കിയ സി01 പ്ലസ്' റിലയന്‍സ് റീട്ടെയിലുമായി സഹകരിച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ട്ഫോണുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പഴയ വേഗം കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ അപ്ഗ്രേഡ് ചെയ്യാന്‍ ന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണാണ് പുതിയ നോക്കിയ സി01 പ്ലസ്. ജിയോയുടെ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് വിലയില്‍ 10 ശതമാനം ഇളവ് ഉടന്‍ തന്നെ ലഭിക്കുകയും ചെയ്യും.
വളരെ ക്ലാരിറ്റിയുള്ള 5.45 എച്ച്ഡി പ്ലസ് സ്ക്രീന്‍, 1.6 ജിഗാഹെര്‍ട്ട്സ് ഒക്റ്റ-കോര്‍ പ്രോസസര്‍, 5എംപി എച്ച്ഡിആര്‍ റിയര്‍, ഫ്ളാഷോടുകൂടിയ 2എംപി മുന്‍ കാമറകള്‍, ദിവസം മുഴുവന്‍ ആയുസ് ലഭിക്കുന്ന ബാറ്ററി, ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ഓപറേറ്റിങ് സിസ്റ്റം (ഗോ എഡിഷന്‍), രണ്ടു വര്‍ഷത്തെ ക്വാര്‍ട്ടേര്‍ലി സെക്യൂരിറ്റി അപ്ഡേറ്റ്സ് തുടങ്ങിയ സവിശേഷതകളെല്ലാം ചേരുന്ന നോക്കിയ സി01 പ്ലസ് ഏറ്റവും മികച്ച വിലയ്ക്ക് ലഭിക്കും. ഫേസ് അണ്‍ലോക്ക് പോലുള്ള പ്രൈവസി ഫീച്ചറുകളും ഉണ്ട്. ഒരു വര്‍ഷത്തെ റീപ്ലേസ്മെന്‍റ് ഗാരന്‍റിയും പിന്തുണയായുണ്ട്. മെലിഞ്ഞ്, സ്റ്റൈലിലുള്ളതാണ് രൂപകല്‍പ്പന.
കുറഞ്ഞ ബജറ്റ്, എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് വലിയ ഡിമാന്‍റാണുള്ളത് ഇത് ഇന്ത്യയില്‍ നോക്കിയ സി01 പ്ലസ് അവതരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയിലുള്ള സ്മാര്‍ട്ട്ഫോണുകള്‍ വഴി നോക്കിയ സി-സീരീസ് പോര്‍ട്ട്ഫോളിയോയിലൂടെ വിപണിയിലെ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്, എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ്, സണ്മീത് സിംഗ് കൊച്ചാര്‍ പറഞ്ഞു.
നോക്കിയ സി01 പ്ലസ് നീല, പര്‍പ്പിള്‍ നിറങ്ങളില്‍ ലഭ്യമാണ്. 2/16 ജിബിക്ക് 5999 രൂപയാണ് വില. പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും നോക്കിയ സൈറ്റിലും ലഭ്യമാണ്. ജിയോയുടെ ഓഫര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ 10 ശതമാനം പിന്തുണ ലഭിക്കുന്നതാണ്. 5399 രൂപയ്ക്ക് ഫോണ്‍ ലഭ്യമാകും. ജിയോ വരിക്കാര്‍ക്ക് 249 രൂപയ്ക്കും മുകളില്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ മിന്ത്ര, ഫാര്‍മഈസി, ഓയോ, മെയ്ക്ക്മൈട്രിപ്പ് എന്നിവിടങ്ങളില്‍ 4000 രൂപ വില മതിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്.
സുരക്ഷയുടെ കാര്യത്തില്‍ യൂറോപ്യന്‍ നിലവാരമാണ് പാലിക്കുന്നത്. നോക്കിയ സി01 പ്ലസ് വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് നിലവാരവും ഈടും ഉറപ്പു നല്‍കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam