Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

സ്വാതന്ത്ര്യദിന സപ്ലിമെന്‍റ് 2015

കൂടുതല്‍ 

ടീം ഇന്ത്യ രാജ്യത്തെ അഴിമതിയുടെ വേരറുക്കുമെന്ന് പ്രധാനമന്ത്രി

15/8/2015

ന്യൂഡല്‍ഹി ഃ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികമായ 2022-ഓടെ അഴിമതിയുടെ വേരറുത്തുകൊണ്ട് ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാന്‍ 125 കോടി ഇന്ത്യാക്കാരട ങ്ങുന്ന ടീം ഇന്ത്യ പ്രതിജ്ഞാബദ്ധമാ ണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിപ്രഖ്യാപിച്ചു. 69-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയുടെ കൊത്തളത്ത് നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ, കഴിഞ്ഞ 15മാസത്തി നിടെ ടീം ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ പൊതുവായ ചിത്രം വരച്ചുകാട്ടി. 125 കോടി ഇന്ത്യാക്കാരുടെ ഐക്യവും ലാളിത്യവും സാഹോദര്യവുമാണ് രാഷ്ട്രത്തിന്‍റെ കരു ത്തെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ജാതീയതയ്ക്കും വര്‍ഗ്ഗീയതയ്ക്കും നമ്മുടെ സമൂഹത്തില്‍ യാതൊരു സ്ഥാനവുമില്ലെന്നും വ്യക്തമാക്കി.

ഗവണ്‍മെന്‍റിന്‍റെ വിവിധ നടപടികള്‍ വഴി ഭരണത്തിന്‍റെ വ്യത്യസ്ത രംഗങ്ങളില്‍ എങ്ങനെ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി വിശദി കരിച്ചു. കല്‍ക്കരി, സ്‌പെക്ട്രം, എഫ്.എം. റേഡിയോ ലൈസന്‍സുകള്‍ എന്നിവ നല്‍കുന്നതിനായി നടത്തിയ ലേലം അദ്ദേഹം ഈ അവസരത്തില്‍ എടുത്തു പറഞ്ഞു. പാചകവാതക സബ്‌സിഡിക്ക് നേരിട്ട് ആനുകൂല്യം കൈമാറുന്ന പദ്ധതിയായ പഹല്‍ വഴി 15,000 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സബ്‌സിഡിയായി നല്‍കുന്ന യൂറിയയില്‍ വേപ്പെണ്ണ പുരട്ടുക വഴി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് യൂറിയ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കഴിയുമെന്ന് പ്രധാന മന്ത്രി പറഞ്ഞു. അഴിമതി മൂലമുള്ള പ്രശ്‌നങ്ങള്‍ സാധരണക്കാരന് ഇപ്പോഴുമു ണ്ടെന്ന് സമ്മതിച്ച പ്രധാനമന്ത്രി അഴമതിയെ ചിതലിനോട് ഉപമിച്ചു. അത് ഭേദമാ ക്കാന്‍ പാര്‍ശ്വഫലങ്ങളുള്ള കൂടുതല്‍ കയ്‌പേറിയ മരുന്ന് വേണമെന്നും അഭിപ്രായ പ്പെട്ടു. ഇടനിലക്കാരെ ഒഴിവാക്കുന്നതില്‍ ഗവണ്‍മെന്‍റിന്‍റെ ഓരോ നടപടിക്രമങ്ങളും എപ്രകാരം സംഭാവന ചെയ്തുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം അഴിമതിക്കെതിരെ സി.ബി.ഐ 1,800 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പറഞ്ഞ പ്രധാനമന്ത്രി തൊട്ടുമുന്‍ വര്‍ഷം ഇത് 800 കേസ്സുകളായിരുന്നുവെന്ന്ചൂണ്ടിക്കാട്ടി.

കള്ളപ്പണം തടയുന്നതിനായി കൈക്കൊണ്ട നിരവധി സുപ്രധാന നടപടികള്‍ വഴി കണക്കില്‍പ്പെടാത്ത പണം വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നത് തടയാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത എടുത്തുപറഞ്ഞ പ്രധാനമന്ത്രി കേന്ദ്രകൃഷിമന്ത്രാലയത്തിന്‍റെപേര് കേന്ദ്ര കാര്‍ഷിക-കര്‍ഷകക്ഷേമ മന്ത്രാലയംഎന്നാക്കി മാറ്റുമെന്ന് അറിയിച്ചു. ഉല്‍പ്പാദനക്ഷമത ഉയര്‍ത്താനുംകര്‍ഷകര്‍ക്ക്ജലസേചനആവശ്യ ത്തിനായി വൈദ്യുതി ലഭ്യമാക്കാനും ഗവണ്‍മെന്‍റ് പ്രത്യേക ശ്രദ്ധ നല്‍കിവരികയാ ണെന്ന് അദ്ദേഹം പറഞ്ഞു. 50,000 കോടി രൂപ അടങ്കലോടെ പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയ്ക്ക് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിലെ അഭിസംബോധനയില്‍ താന്‍ നടത്തിയ ചില പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. എല്ലാ സ്‌കൂളുകളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഏറെക്കുറെ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയിലൂടെ 17 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതു വഴി സാമ്പത്തിക സന്നിവേശത്തിന് വന്‍ ആക്കം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ജന്‍ ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപി ച്ചിട്ടുള്ള 20,000 കോടി രൂപ ഇന്ത്യയിലെ പാവപ്പെട്ടവരുടെ സമ്പന്നതയെയാണ് പ്രതി ഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ഗവണ്‍മെന്‍റെ് തുടക്കമിട്ട വിവിധ ക്ഷേമപദ്ധതികളായ അടല്‍പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി സുരക്ഷാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജന, വിവിധ തൊഴിലാളി ക്ഷേമ പദ്ധതികള്‍ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

ശുചിത്വ ഭാരത യജ്ഞത്തിന്‍റെ ഏറ്റവും വലിയ ബ്രാന്‍റ് അംബാസിഡര്‍മാര്‍ കുട്ടി കളാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഈ ആശയം രാജ്യത്തെ ജനങ്ങളില്‍ വളരെ വലിയ താല്‍പ്പര്യം ജനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 3

(തുടർച്ച) സഹപൗരന്മാരേ, 9. നമ്മുടെ ജനാധിപത്യം ക്രിയാത്മകമായത് അതിന്റെ ബഹുസ്വരത കാരണമാണ്. പക്ഷേ നാനാത്വം പരി പോഷിപ്പിക്കേണ്ടത് സഹനത്തോടും ക്ഷമയോടും കൂടിവേണം. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാ ര്‍ദ്ദത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ലക്ഷ്യമിട്ട് ...തുട൪ന്ന് വായിക്കുക


രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 2

(തുടർച്ച) സഹ പൗരന്മാരേ, 5. ഏറ്റവും മികച്ച പൈതൃകസ്വത്തിന്‍റെ പരിപാലനത്തിന് നിതാന്തശ്രദ്ധആവശ്യമുണ്ട്. നമ്മുടെ ജനാധി പത്യ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിലാണ്. ചര്‍ച്ചയ്ക്ക് വേദിയാകുന്ന തിന് പകരം, പാര്‍ലമെന്‍റ് ഏറ്റുമുട്ടലി നുള്ള ഇടമായി മാറ്റപ്പെ...തുട൪ന്ന് വായിക്കുക


രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 1.

സഹ പൗരന്മാരേ, 1. സ്വാതന്ത്ര്യത്തി 68-ാം വാര്‍ഷികത്തിന്‍റെ തലേന്നാള്‍ നിങ്ങള്‍ക്കും, ലോകമെമ്പാടു മുള്ള ഭാരതീയര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകള്‍ നേരുന്നു. സായുധ സേനകള്‍, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, ആഭ്യന്തര സുരക്ഷാ സേനകള്‍ എന്നിവയിലെ അംഗങ്ങ ള്‍ക്ക് ഞാന്...തുട൪ന്ന് വായിക്കുക


സ്വാതന്ത്ര ദിനാശംസയര്‍പ്പിച്ച്‌ ധോണി ട്വിറ്ററില്‍

ന്യൂഡല്‍ഹിഃ 69-ാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന ആഗസ്‌റ്റ് 15 ശനിയാഴ്‌ച, ഭാരത്തീയര്‍ക്ക്‌ ആശംസ യര്‍പ്പിച്ച്‌ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ്‌ടീം ക്യാപ്‌റ്റന്‍ ലെഫ്‌. കേണല്‍ എം.എസ്‌ ധോണി ട്വിറ്ററില്‍ സെല്‍ഫി സല്യൂട്ട്‌ എന്ന ഹാഷ്‌ ടാഗോടെ യൂണിഫോമിലുള്ള ചി...തുട൪ന്ന് വായിക്കുക


സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി ദേശീയപതാക നിവര്‍ത്തും

തിരുഃ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേശീയപതാക നിവര്‍ത്തുന്നതോടെആരംഭിക്കും.തുടര്‍ന്ന് വിവിധ സായുധസേനാവിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാവ...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ റിപ്പബ്ളിക്കിന്‍റെ ചില സവിശേഷ മുഖമുദ്രകള്‍

ഭരണഘടന ഡോ.ബി.ആര്‍.അംബേദ്കര്‍ അദ്ധ്യഷനായുള്ള ഏഴംഗ ഭരണഘടനാ സമിതി 1947 ആഗസറ്റ് 30 ന് ആദ്യയോഗം ചേരുകയും 141 ദിവസത്തെ കഠിനപ്രക്രിയയിലൂടെ ഭരണഘടനയുടെ കരട് രേഖ തയ്യാറാക്കു കയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ,എഴുതി ...തുട൪ന്ന് വായിക്കുക


പ്ലാസ്‌റ്റിക്‌ ദേശീയ പതാകകളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ചേക്കും

ന്യൂഡല്‍ഹിഃ പ്ലാസ്‌റ്റിക്‌ ദേശീയ പതാകകളുടെ ഉപയോഗവും വില്‍പ്പനയും കേന്ദ്ര സർക്കാർ നിരോധി ക്കുന്നതാണെന്നറിയുന്നു.പ്ലാസ്‌റ്റിക്‌ പതാകകള്‍ നിരോധിക്കുന്നതിനുള്ള നിര്‍ദേശം ഉടന്‍ തന്നെ കേന്ദ്രം പുറപ്പെടുവിച്ചേക്കാനാണ് സാദ്ധ്യത. റിപ്പബ്ലിക്ക്‌ ദിനത്തിന...തുട൪ന്ന് വായിക്കുക


ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ

1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനം ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചു. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.