Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അന്താരാഷ്ട്ര സ്പേസ് ആപ് ചാലഞ്ചിൽ തിരുവനന്തപുരം ടീമുകൾ മുന്നിലെത്തി മുൻഗണനേതര കാർഡുകാർക്ക‌് ഡിസംബർ വരെ സൗജന്യമായി അഞ്ച‌് കിലോ വീതം അരി യുഎഇയും കുവൈത്തും സന്ദർശകവിസ നിയമത്തിൽ മാറ്റംവരുത്തി പോലീസ് സ്‌മൃതിദിനം; പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ രക്തം ദാനം ചെയ്തു പോലീസ് സ്‌മൃതിദിനം ആചരിച്ചു

സ്വാതന്ത്ര്യദിന സപ്ലിമെന്‍റ് 2015

കൂടുതല്‍ 

രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 1

14/8/2015

സഹ പൗരന്മാരേ,

1. സ്വാതന്ത്ര്യത്തി 68-ാം വാര്‍ഷികത്തിന്‍റെ തലേന്നാള്‍ നിങ്ങള്‍ക്കും, ലോകമെമ്പാടു മുള്ള ഭാരതീയര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകള്‍ നേരുന്നു. സായുധ സേനകള്‍, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, ആഭ്യന്തര സുരക്ഷാ സേനകള്‍ എന്നിവയിലെ അംഗങ്ങ ള്‍ക്ക് ഞാന്‍ പ്രത്യേകം ആശംസകള്‍അര്‍പ്പിക്കുന്നു.ഇന്ത്യയിലും, വിദേശത്തും നടന്ന വിവിധ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും, വിജയം നേടുകയും ചെയ്ത എല്ലാ കായികതാരങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. രാജ്യത്തെ അഭിമാനപൂരിതമാക്കിയ, 2014 ലെ നോബല്‍ സമ്മാന ജേതാവ് ശ്രീ കൈലാഷ് സത്യാര്‍ത്ഥിക്കും ഞാന്‍ അഭിനന്ദ നങ്ങള്‍ നേരുന്നു.

സുഹൃത്തുക്കളേ,

2. 1947 ഓഗസ്റ്റ് 15 ന് നാം രാഷ്ട്രീയ സ്വാതന്ത്ര്യം നേടി. ആധുനിക ഇന്ത്യയുടെ ജനനം ചരിത്രപരമായ ഹര്‍ഷോന്മാദത്തിന്‍റെ നിമിഷമായിരുന്നു. എങ്കിലും അത് രാജ്യത്തുട നീളമുണ്ടായ, നമ്മുടെ ചിന്തകള്‍ക്കതീ തമായ യാതനകളും രക്തക്കറയും അതില്‍ കലര്‍ന്നിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ ഐതിഹാസിക സമരത്തിന്‍റെ ക്ലേശങ്ങ ളിലുടനീളം പുലര്‍ത്തിപ്പോന്ന ആദര്‍ശങ്ങളും, ദൃഢ നിശ്ചയങ്ങളും സംഘര്‍ഷഭരിത മായിരുന്നു.

3. സമുന്നതരായ നേതക്കാളടങ്ങിയ ആ തലമുറ ഈ ദുര്‍ഘടമായ വെല്ലുവിളിയെ നേരിട്ടു. ആ തലമുറയുടെ വിവേകവും, പക്വതയും, നമ്മുടെ ആദര്‍ശങ്ങളെ ക്രോധ മുള്‍പ്പെടെയുള്ള വികാരങ്ങളുടെ സമ്മര്‍ദ്ദം മൂലം വഴിതെറ്റാതെയും, അധ:പതിക്കാ തെയും കാത്തുസൂക്ഷിച്ചു. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന നവോത്ഥാനത്തിന് പ്രചോ ദനമേകിയ സാംസ്‌കാരിക വിജ്ഞാനത്തില്‍ നിന്നും പിറവിയെടുത്ത ഇന്ത്യയുടെ മാനത്തെ, ആത്മാഭിമാനത്തെ, സ്വാഭിമാനത്തെ നമ്മുടെ ഭരണഘടനയിലെതത്വങ്ങളായി മാറ്റിയത് ഈ അതുല്യരായ വ്യക്തികളാണ്. മഹത്വത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് തുടക്കം കുറിച്ച ഒരു ഭരണഘടനയാല്‍ നാം അനുഗ്രഹീതരായി.

(തുടരും)


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ടീം ഇന്ത്യ രാജ്യത്തെ അഴിമതിയുടെ വേരറുക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി ഃ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികമായ 2022-ഓടെ അഴിമതിയുടെ വേരറുത്തുകൊണ്ട് ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാന്‍ 125 കോടി ഇന്ത്യാക്കാരട ങ്ങുന്ന ടീം ഇന്ത്യ പ്രതിജ്ഞാബദ്ധമാ ണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിപ്രഖ്യാപിച്ചു. 69-ാമത് സ്വാതന്ത്...തുട൪ന്ന് വായിക്കുക


രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 3

(തുടർച്ച) സഹപൗരന്മാരേ, 9. നമ്മുടെ ജനാധിപത്യം ക്രിയാത്മകമായത് അതിന്റെ ബഹുസ്വരത കാരണമാണ്. പക്ഷേ നാനാത്വം പരി പോഷിപ്പിക്കേണ്ടത് സഹനത്തോടും ക്ഷമയോടും കൂടിവേണം. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാ ര്‍ദ്ദത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ലക്ഷ്യമിട്ട് ...തുട൪ന്ന് വായിക്കുക


രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 2

(തുടർച്ച) സഹ പൗരന്മാരേ, 5. ഏറ്റവും മികച്ച പൈതൃകസ്വത്തിന്‍റെ പരിപാലനത്തിന് നിതാന്തശ്രദ്ധആവശ്യമുണ്ട്. നമ്മുടെ ജനാധി പത്യ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിലാണ്. ചര്‍ച്ചയ്ക്ക് വേദിയാകുന്ന തിന് പകരം, പാര്‍ലമെന്‍റ് ഏറ്റുമുട്ടലി നുള്ള ഇടമായി മാറ്റപ്പെ...തുട൪ന്ന് വായിക്കുക


സ്വാതന്ത്ര ദിനാശംസയര്‍പ്പിച്ച്‌ ധോണി ട്വിറ്ററില്‍

ന്യൂഡല്‍ഹിഃ 69-ാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന ആഗസ്‌റ്റ് 15 ശനിയാഴ്‌ച, ഭാരത്തീയര്‍ക്ക്‌ ആശംസ യര്‍പ്പിച്ച്‌ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ്‌ടീം ക്യാപ്‌റ്റന്‍ ലെഫ്‌. കേണല്‍ എം.എസ്‌ ധോണി ട്വിറ്ററില്‍ സെല്‍ഫി സല്യൂട്ട്‌ എന്ന ഹാഷ്‌ ടാഗോടെ യൂണിഫോമിലുള്ള ചി...തുട൪ന്ന് വായിക്കുക


സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി ദേശീയപതാക നിവര്‍ത്തും

തിരുഃ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേശീയപതാക നിവര്‍ത്തുന്നതോടെആരംഭിക്കും.തുടര്‍ന്ന് വിവിധ സായുധസേനാവിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാവ...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ റിപ്പബ്ളിക്കിന്‍റെ ചില സവിശേഷ മുഖമുദ്രകള്‍

ഭരണഘടന ഡോ.ബി.ആര്‍.അംബേദ്കര്‍ അദ്ധ്യഷനായുള്ള ഏഴംഗ ഭരണഘടനാ സമിതി 1947 ആഗസറ്റ് 30 ന് ആദ്യയോഗം ചേരുകയും 141 ദിവസത്തെ കഠിനപ്രക്രിയയിലൂടെ ഭരണഘടനയുടെ കരട് രേഖ തയ്യാറാക്കു കയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ,എഴുതി ...തുട൪ന്ന് വായിക്കുക


പ്ലാസ്‌റ്റിക്‌ ദേശീയ പതാകകളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ചേക്കും

ന്യൂഡല്‍ഹിഃ പ്ലാസ്‌റ്റിക്‌ ദേശീയ പതാകകളുടെ ഉപയോഗവും വില്‍പ്പനയും കേന്ദ്ര സർക്കാർ നിരോധി ക്കുന്നതാണെന്നറിയുന്നു.പ്ലാസ്‌റ്റിക്‌ പതാകകള്‍ നിരോധിക്കുന്നതിനുള്ള നിര്‍ദേശം ഉടന്‍ തന്നെ കേന്ദ്രം പുറപ്പെടുവിച്ചേക്കാനാണ് സാദ്ധ്യത. റിപ്പബ്ലിക്ക്‌ ദിനത്തിന...തുട൪ന്ന് വായിക്കുക


ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ

1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനം ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചു. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.