Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം: ആറുപേര്‍ക്ക് പരുക്ക് ചികിത്സയില്‍ കഴിയുന്ന മേയറെ സന്ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണം തിരുവല്ലത്ത് കാര്‍ വെയിറ്റിംഗ് ഷെഡില്‍ ഇടിച്ചു കയറി ഒരു മരണം; 4 പേര്‍ക്ക് പരുക്ക് ജ‍​യ്പു​രി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് അ​ർ​ജ​ന്‍റീ​ന​ക്കാ​ര​ൻ മ​രി​ച്ചു സ​മാ​ന ത​സ്തി​ക​ക​ൾ​ക്ക് വ്യ​ത്യ​സ്ത പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ടെക്നോളജി

കൂടുതല്‍ 

ചെന്നൈക്കാരന്‍ സുന്ദര്‍ പിച്ചായി ഗൂഗിളിന്‍റെ പുതിയ സിഇഒ

12/8/2015

സുന്ദര്‍ പിച്ചായി ഗൂഗിളിന്‍റെ പുതിയ സിഇഒ ആയി നിയമിതനായിരിക്കുകയാണ്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നുളള ആളെന്ന് നിലയില്‍ സുന്ദര്‍ പിച്ചായി മലയാളികള്‍ക്കും പ്രിയങ്കരനാവുകയാണ്. പിച്ചായി തമിഴ്‌നാടിന്‍റെ തലസ്ഥാനമായ ചെന്നൈയില്‍ 1972 ജൂലൈ 12-നാണ് ജനിക്കുന്നത്. ഐഐടി ഖരഗ്പൂരില്‍ നിന്ന് മെട്ടലര്‍ജിക്കല്‍ എഞ്ചിനിയറിങില്‍ ആണ് പിച്ചായി ബിരുദം എടുക്കുന്നത്. തുടര്‍ന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ വാര്‍ട്ടന്‍ സ്‌കൂളില്‍ നിന്ന് എംബിഎ-യും അദ്ദേഹം കരസ്ഥമാക്കി. 2004-ല്‍ പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്‍റ് എന്ന നിലയിലാണ് പിച്ചായി ഗൂഗിളില്‍ ചേരുന്നത്. ലോകത്തെ ഏറ്റവും പ്രശസ്തമായ വെബ് ബ്രൗസറായി മാറിയ ഗൂഗിള്‍ ക്രോം ബ്രൗസര്‍ 2008-ല്‍ അവതരിപ്പിച്ചത് പിച്ചായിയുടെ നേതൃത്വത്തിലായിരുന്നു. ആന്‍ഡ്രോയിഡിന്‍റെ അമരക്കാരനായിരുന്ന ആന്‍ഡി റൂബിന്‍ 2013 മാര്‍ച്ചില്‍ ഒഴിഞ്ഞപ്പോള്‍, ഇതിന്‍റെ ചുമതലക്കാരനായി കമ്പനി തിരഞ്ഞെടുത്തത് പിച്ചായിയെ ആയിരുന്നു. വളര്‍ന്ന് വരുന്ന വിപണിയിലെ അഞ്ച് ബില്ല്യണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഇറക്കാനിരിക്കുന്ന വില കുറഞ്ഞ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗക്ഷമമായ ആന്‍ഡ്രോയിഡ് വണ്‍ പദ്ധതി പിച്ചായിയുടെ തലച്ചോറില്‍ നിന്നാണ് രൂപം കൊണ്ടത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മൈക്രോസോഫ്റ്റ് ലൂമിയ 888

നിലവിലുള്ള പ്ലാസ്റ്റിക് ബോഡിയ്ക്ക് പകരം മെറ്റലിന്‍റെ കരുത്തുമായാണ് ഈ ലൂമിയ അവതരിക്കാന്‍ പോകുന്നത്. ഒരു വെര്‍ച്വല്‍ സീ-ത്രൂ ഹോം ബട്ടണാണ് ഈ ഫോണിലുള്ളത്. എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയാണ് ലൂമിയ 888ന്‍റെ പ്രത്യേകത. ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷുമായി കാള്‍സ്-സെയിസ് ഒപ...തുട൪ന്ന് വായിക്കുക


എല്‍ജി ജി5 വിപണിയിലെത്തുന്നു: വില 40000രൂപ

ഇപ്പോള്‍ വിപണിയിലുള്ള എല്‍ജിയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ എല്‍ജി ജി4ലാണ് അവര്‍ പ്ലാസ്റ്റിക്കിന് പകരം മെറ്റാലിക്ക് ബോഡി അവതരിപ്പിച്ചത്. പിന്നില്‍ ലെതര്‍ ഫിനിഷിംഗ് ചെയ്തിട്ടുള്ള ജി4 അത്ര ആകര്‍ഷകമായിരുന്നില്ല. എന്നാല്‍ ജി5ല്‍ ഫുള്‍ മെറ്റാലിക്ക് ബോഡി പരീക്ഷിക്...തുട൪ന്ന് വായിക്കുക


ശിവഗിരി തീര്‍ഥാടനം: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

തിരുഃ 83ാമത് ശിവഗിരി തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്‍റെ അധ്യ ക്ഷതയില്‍ നടന്ന യോഗത്തില്‍ വിലയിരുത്തി. തീര്‍ഥാടന കാലയളവില്‍ ആവശ്യമായ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പ് അധിക...തുട൪ന്ന് വായിക്കുക


ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ

മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ റൂബെന്‍ പോളാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ. പ്രൂഡന്റ് ഗെയിംസ് എന്ന കമ്പനിയുടെ തലവനാണ് ഈ ഒമ്പത് വയസുകാരന്‍. കളിച്ച് നടക്കേണ്ട പ്രായത്തില്‍ ഇത്രയും പക്വതയോടെ കാര്യങ്ങളെ അഭിമുഖീകരിക്കുന്ന ഈ കൊച്ചുമിടുക്കന്‍റെ വി...തുട൪ന്ന് വായിക്കുക


ഒരു വാട്ട്‌സാപ്പ് ഇനി 2 ഫോണില്‍ ഉപയോഗിക്കാം

ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും സ്ഥിരമായി ഉപയോഗിക്കുന്നൊരു ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ്. കുറച്ച് നാല്‍ മുമ്പ് വരെ ഒരു വാട്ട്‌സാപ്പ് അക്കൗണ്ട്‌ ഒരു ഫോണില്‍ മാത്രമേ ഉപയോഗിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഒരു വാട്ട്‌സാപ്പ് അക്കൗണ്ട്...തുട൪ന്ന് വായിക്കുക


ഇന്‍റക്സ്‌ അക്വാ-ക്യു7 3777രൂപയ്ക്ക്

ഇന്‍റക്സ്‌ അക്വാ-ക്യു7. ഡ്യുവല്‍ സിമ്മുള്ള അക്വാ-ക്യു7നില്‍ ആന്‍ഡ്രോയിഡ്5.1(ലോലിപോപ്പ്) കൂടാതെ 320പിപിഐയുള്ള 4.5ഇഞ്ച്‌ സ്ക്രീനുമാണുള്ളത്. 1.2ക്വാഡ്കോര്‍ സ്പ്രെഡ്ട്രം പ്രോസസ്സറിനൊപ്പം 512എംബി റാമാണ് ഇതിന് കരുത്തു പകരുന്നത്. 8ജിബി ഇന്റേണല്‍ മെമ്മറിയുള്...തുട൪ന്ന് വായിക്കുക


ആപ്പിള്‍ വാച്ച് ഇന്ത്യന്‍ വിപണിയിലെത്തി

ഐഫോണിന്‍റെ പിന്നാലെ ആപ്പിള്‍ വാച്ചും ഇന്ത്യന്‍ വിപണിയിലെത്തി. ആപ്പിള്‍ സിഇഒ ടിം കുക്കാണ് ഇത് അവതരിപ്പിച്ചത്. നിരവധി സവിശേഷതകളുള്ള ഈ വാച്ച് കാഴ്ചയിലും വളരെ ആകര്‍ഷണീയമാണ്. 30,900രൂപ മുതല്‍ 9.9ലക്ഷം വരെയാണിതിന്‍റെ വില.കോളുകള്‍ സ്വീകരിക്കാനും, ഇമെയില്‍ വ...തുട൪ന്ന് വായിക്കുക


അനാവശ്യ മെയിലുകള്‍ ഒഴിവാക്കാന്‍ ജിമെയിലില്‍ ബ്ലോക്കിങ് സവിശേഷത

ആവശ്യമില്ലാത്ത മെയിലുകള്‍ ബ്ലോക്ക് ചെയ്യാന്‍ ജിമെയിലില്‍ സാധിക്കും. ജിമെയിലിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ സവിശേഷത ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍പ് അണ്‍സബ്‌സ്‌ക്രൈബ് സവിശേഷത ജിമെയില്‍ ഡെസ്‌ക്ടോപ് പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്...തുട൪ന്ന് വായിക്കുക


പരസ്യങ്ങളില്ലാതെ വീഡിയോ കാണുന്നതിന് യൂട്യൂബ് റെഡ്

യൂട്യൂബ് പരസ്യങ്ങളില്ലാതെ കാണാനുളള സംവിധാനം ആയി. എന്നാല്‍ ഈ സേവനത്തിന് ചെറിയൊരു തുക യൂട്യൂബിന് നല്‍കേണ്ടതായി വരും. 10 ഡോളറാണ് ഇതിന് വരിസംഖ്യയായി യൂട്യൂബ് ഈടാക്കുക. വീഡിയോ കാണുന്നതിനോടൊപ്പം പരിധികളില്ലാത്ത മ്യൂസിക്ക് സ്ട്രീമിങും ലഭ്യമാണ്. മ്യൂസിക്ക് സ...തുട൪ന്ന് വായിക്കുക


സെല്‍ഫ് റിപ്പയറിങ് സിറ്റി:റോഡുകളും വഴിവിളക്കുകളും നന്നാക്കാന്‍ ഡ്രോണുകള്‍

റോഡുകളും വഴിവിളക്കുകളും നന്നാക്കാന്‍ ഡ്രോണുകള്‍ സജ്ജമായി. യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സിലെ ഗവേഷകരാണ് ഈ ഉദ്യമത്തിന് പിന്നില്‍. സെല്‍ഫ് റിപ്പയറിങ് സിറ്റി എന്ന ആശയമാണ് ഡ്രോണുകള്‍ ഉപയോഗിച്ച് റോഡുകളുടെയും വഴിവിളക്കുകളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മാ...തുട൪ന്ന് വായിക്കുക


ഫേസ്ബുക്ക് പ്രൊഫൈലില്‍ ചലിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്താം

ഫേസ്ബുക്ക് പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇനി ചലിക്കുന്ന ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന സവിശേഷത അവതരിപ്പിക്കുന്നു. ആദ്യം ഐഫോണിലാണ് ഈ സവിശേഷത എത്തുക, തുടര്‍ന്നാണ് ആന്‍ഡ്രോയിഡ് അടക്കമുളള പ്ലാറ്റ്‌ഫോമുകളിലേക്ക് ഈ സവിശേഷത ലഭ്യമാക്കാന്‍ ഉദ്ദേശ...തുട൪ന്ന് വായിക്കുക


പാസ്‌വേര്‍ഡ് വേണ്ടാത്ത യാഹൂ ഇമെയില്‍ ആപ്

ഇമെയിലുകള്‍ക്ക് ഉപയോക്തൃനാമവും പാസ്‌വേര്‍ഡും നല്‍കിയാല്‍ മാത്രമാണ് അത് തുറക്കാന്‍ സാധിക്കുക. എന്നാല്‍ യാഹൂ പാസ്‌വേര്‍ഡ് നല്‍കാതെ തന്നെ മെയില്‍ തുറക്കാനുളള സവിശേഷത അവതരിപ്പിച്ചിരിക്കുന്നു.പാസ്‌വേര്‍ഡിന് പകരം അക്കൗണ്ട് കീ എന്ന സവിശേഷതയാണ് യാഹൂ അവതരിപ്പ...തുട൪ന്ന് വായിക്കുക


3ജിബി റാം ഉളള ഇന്‍ടെക്‌സ് സ്മാര്‍ട്ട്‌ഫോണ്‍: വില 8,888

3ജിബി റാം ഉളള സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ടെക്‌സ് അവതരിപ്പിച്ചു. 8,888 രൂപയാണ് ഫോണിന്റെ വില. ക്ലൗഡ് സ്വിഫ്റ്റ് എന്നാണ് ഫോണിന് പേര് നല്‍കിയിരിക്കുന്നത്. 1.3ഗിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ മീഡിയാ ടെക്ക് പ്രൊസസ്സറാണ് ഫോണിന് ശക്തി നല്‍കുന്നത്.3ജിബി റാം 16ജിബി മെമ...തുട൪ന്ന് വായിക്കുക


ഐഎഫ്എ 2015 ഈ മാസം 4 മുതല്‍ 9 വരെ

ഇലക്ട്രോണിക്ക് ഡിവൈസുകളുടെയും ഗ്രഹോപകരണങ്ങളുടെയും ലോകത്തെ ഏറ്റവും വലിയ വില്‍പ്പന മഹാമേളയാണ് ഐഎഫ്എ. ഐഎഫ്എ 2015 ഈ മാസം 4 മുതല്‍ 9 വരെ ബെര്‍ലിനിലാണ് കൊണ്ടാടുന്നത്. മേളയ്ക്ക് മുന്‍പായുളള മാധ്യമ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 2 മുതല്‍ ആരംഭിക്കുകയാണ്. സോണി, ല...തുട൪ന്ന് വായിക്കുക


ഗൂഗിള്‍ ലോഗോ പുതിയ ലോഗോ അവതരിപ്പിച്ചു

ഗൂഗിളിന്റെ ലോഗോയില്‍ മാറ്റം. അടുത്തിടെയാണ് ആല്‍ഫബെറ്റ് എന്ന മാതൃസ്ഥാപനം തുടങ്ങി കമ്പനി പുനഃക്രമീകരണം ഗൂഗിള്‍ നടത്തിയത്. നേരത്തെ ഗൂഗിള്‍ എന്ന് എഴുതിയിരുന്നത് മാച്ചുകളഞ്ഞ് പുതുതായി എഴുതുന്ന രീതിയില്‍ ആനിമേഷന്‍ മാതൃകയിലാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കു...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.