Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോ പ്രതിരോധ മരുന്ന് പത്തനംതിട്ട ജില്ലയില്‍ 11.50 ലക്ഷംപേര്‍ക്ക് വിതരണം ചെയ്തു സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനം ഒഴിവാക്കണം മൂന്നാര്‍ കുറിഞ്ഞി ദേശീയോധ്യനത്തില്‍ കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി

വിനോദ സഞ്ചാരം

കൂടുതല്‍ 

ഉന്നതതല ചൈനീസ് സംഘം കേരളം സന്ദര്‍ശിക്കും : ചീഫ് സെക്രട്ടറി

29/7/2015

തിരുഃ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചൈനീസ് അംബാസഡര്‍ലിയുചെങ്ങ്ഉള്‍പ്പെടെ അഞ്ചംഗ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍അറിയിച്ചു.ആഗസ്റ്റ് ഏഴ് മുതല്‍ 10 വരെ ചൈനീസ് സംഘം കേരളത്തിലുണ്ടായിരിക്കും. ഏഴിന് കൊച്ചിയിലെത്തുന്ന അംബാ സഡറും സംഘവും അന്ന് കുമരകത്ത് തങ്ങും. എട്ടിന് കുമരകത്ത് നിന്നുംഹൗസ് ബോട്ടില്‍ സംഘംനെഹ്‌റു ട്രോഫി വളളം കളിയുടെ വേദിയിലെത്തും. എട്ടിനും ഒന്‍പതിനും കൊച്ചിയില്‍ തങ്ങുന്ന ഇവര്‍ പത്തിന് എറണാകുളം ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് പത്ര സമ്മേളനം നടത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ഇക്കഴിഞ്ഞ ജൂണില്‍ കേരള ടൂറിസം ബീജിംഗില്‍ നടന്ന ബീജിംഗ് ഇന്റര്‍നാഷണല്‍ ടൂറിസംഎക്‌സ്‌പോയില്‍ സ്വന്തം പവലിയനുമായി പങ്കെടുത്തിരുന്നു. കേരളത്തില്‍ നിന്നുള്ള നിരവധി കമ്പനികള്‍ ഈമേളയില്‍പങ്കെ ടുത്തു. തുടര്‍ന്ന് ബീജിംഗിലെ ഇന്ത്യന്‍ എംബസിയില്‍ കളരിപ്പയറ്റും കഥകളിയുമുള്‍പ്പെടെ കേരള സന്ധ്യ സംഘടിപ്പിക്കുകയും ഇതില്‍ ബീജിംഗിലെ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരും എംബസി പ്രതിനിധികളും പങ്കെടു ക്കുകയും ചെയ്തിരുന്നു. ജൂണ്‍ 30 ന് ഇതിന്‍റെ തുടര്‍ച്ചയെന്നോണം ഷാങ്ഹായില്‍ കേരള ടൂറിസം വന്‍ പങ്കാളിത്തത്തോടെ ഒരു റോഡ്‌ഷോ സംഘടിപ്പിക്കുകയും ചെയ്തു. ഈ വിപണന സംരംഭങ്ങളുടെ തുടര്‍ച്ച യെന്നോണമാണ് നെഹ്‌റു ട്രോഫി വളളംകളി നടക്കുന്ന വേളയില്‍ ചൈനീസ് അംബാസഡറേയും സംഘത്തേ യും ക്ഷണിച്ചിരുന്നുതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ചൈനീസ് അംബാസഡറുടെ കേരള സന്ദര്‍ശനം ചൈനീസ് ടൂറിസ്റ്റുകളിലും ടൂര്‍ ഓപ്പറേറ്റര്‍മാരിലും കേരള ത്തെക്കുറിച്ച് കൂടുതല്‍ മതിപ്പുണ്ടാക്കുന്നതിന് സഹായകമാകും. അതുവഴി കൂടുതല്‍ ചൈനീസ്ടൂറിസ്റ്റുകളെ കേരളത്തിലേക്കാകര്‍ഷിക്കാന്‍ കഴിയുകയും ചെയ്യും. ചൈനീസ് ടൂറിസം വിപണി കേന്ദ്രീകരിച്ച് കേരളടൂറി സം കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. മാര്‍ക്കറ്റിങ് കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി ടൂറിസ്റ്റുകളെ കൂടു തലായി ആകര്‍ഷിക്കാനുളള ശ്രമങ്ങള്‍ തുടരുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേന്ദ്രം ടൂറിസം പദ്ധതികൾ ഉപേക്ഷിച്ചത് വഞ്ചന: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും,തീർത്ഥാടനടൂറിസത്തിന്റെ സാധ്യതകൾക്കും തിരിച്ചടിയാകുന്ന രീതിയിൽ 154 കോടി രൂപയുടെ പദ്ധതികൾ തുടങ്ങിവെച്ച ശേഷം ഉപേക്ഷി ക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർ...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കല്‍ :- കേരളവും മധ്യപ്രദേശും കരാര്‍ ഒപ്പിട്ടു

തിരു:- സംസ്ഥാനത്തിന്റെ ടൂറിസം ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിചേര്‍ത്തുകൊണ്ട് കേരളവും മധ്യപ്രദേശും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ പുതിയ കരാര്‍ ഒപ്പിട്ടു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചോദ്യോത്തര വേളയില്‍ നിയമസഭയെ അറിയിച്ചതാണിക്കാര്യം. ...തുട൪ന്ന് വായിക്കുക


നാഷണല്‍ റര്‍ബന്‍ മിഷന്‍ രണ്ടാം ഘട്ടം; സൗന്ദര്യവത്ക്കരണ പ്രവൃത്തികള്‍ക്ക് തുടക്കമായി

വട്ടംകുളം: ഗ്രാമപഞ്ചായത്തില്‍ നാഷനല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പഞ്ചാ യത്ത്തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു.വട്ടംകുളം അങ്ങാടിയുടെ സൗന്ദര്യവത്ക്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്ര...തുട൪ന്ന് വായിക്കുക


കേരളത്തിൽ സാഹസിക ടൂറിസത്തിന് ഏറെ സാധ്യതകളാണുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രമായ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറായി. സാഹസിക ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റഗുലേഷൻസ് മാസ്‌ക്കറ്റ് ഹോട്ട ലിൽ നടന്ന ചടങ്ങിൽ ടൂറിസം...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര തലത്തിൽ ഉരു ടൂറിസം വിദേശികൾക്കും ആഭ്യന്തര സഞ്ചാരികൾക്കും ഏറെ പ്രയോജനകരമാകും: ബി.ആർ.ഡി.സി മാനേജിംഗ് ഡയരക്ടർ ടി.കെ.മൻസൂർ

കാസർകോട് : അന്താരാഷ്ട്ര തലത്തിൽ ആദ്യമായി ഉരു ടൂറിസം വികസനവുമായി ബി.ആർ. ഡി .സി. കേരളത്തിലെ 44 നദികളിൽ ചരിത്ര കഥകളുറങ്ങുന്ന 16 നദികൾ തഴുകി ഒഴുകുന്ന ഉത്തര മലബാർ സംസ്കാര തനിമ വിനോദ സഞ്ചാരികൾക്ക് ഉരു യാത്രയിലൂടെ അടുത്തറിയാനും അതോടൊപ്പം നമ്മുടെ തനത് കലാരൂ...തുട൪ന്ന് വായിക്കുക


മലങ്കര ടൂറിസ്റ്റ് ഹബ് - എൻട്രൻസ് പ്ലാസയുടെ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടിയും പാർക്കിന്റെ ഉദ്ഘാടനം മന്ത്രി എംഎം മണിയും നിർവഹിച്ചു

ഇടുക്കി: സംസ്ഥാന ടൂറിസം വകുപ്പിന്റെ 2.50 കോടി രൂപ ഉപയോഗിച്ച് എൻട്രൻസ് പ്ലാസയും നടപ്പാ തയും നിർമിച്ചു. ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ 15ലക്ഷംമുതൽമുടക്കികുട്ടി കളുടെ പാർക്കുമാണ് ടൂറിസ്റ്റ് ഹബ്ബിനായി ഇപ്പോൾ നിർമിച്ചിരിക്കുന്നത്. എൻട്രൻസ് പ്ല...തുട൪ന്ന് വായിക്കുക


കാനനഭംഗി നുകര്‍ന്ന് കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര

(റവന്യു മന്ത്രി അടൂര്‍പ്രകാശ്,ജില്ലാകളക്ടര്‍.ഡി.എഫ്.ഓ.എന്നിവര്‍) കാനനഭംഗി നുകര്‍ന്ന് കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര ശാന്തമായിഒഴുകുന്നകല്ലാറില്‍കണ്ണാടിനോക്കിപാറിപറക്കുന്നശലഭങ്ങള്‍,മൂളിപ്പാട്ടുമായെ ത്തുന്ന ഇളം കാറ്റിന്‍റെ കുളിര്‍മ, പ്...തുട൪ന്ന് വായിക്കുക


പാലരുവിയിലേക്കുളള പ്രവേശനം നിര്‍ത്തിവച്ചു

തിരുഃ തെന്മല വനവികസനഏജന്‍സിയുടെ പരിധിയിലുളളപാലരുവിയിലേക്കുളള സന്ദര്‍ശകരുടെ പ്രവേശനം താല്ക്കാലികമായി നിര്‍ത്തിവച്ചു.വനമേഖലയെ കാട്ടുതീയില്‍ നിന്നുംസംരക്ഷിക്കുന്നതിനും സന്ദര്‍ശക പ്രവാ ഹത്തില്‍ വന്യജീവികളുടെആവാസവ്യവസ്ഥയില്‍ സംഭവിച്ചആഘാതംപുനക്രമീകരിക്കുന്...തുട൪ന്ന് വായിക്കുക


ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ പരസ്യ ഇനത്തിൽ 5 കോടി രൂപയുണ്ടാക്കാം

തിരുഃ ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ സമാഗതമായി. ഈ വരുന്ന ഡിസംബർ ഒന്ന് മുതൽ ജനുവരി 15 വരെ കേരളത്തിൽ ഷോപ്പിംഗ് പൊടി പൊടിക്കും. അതിന് അരയും തലയും മുറുക്കി രംഗപ്രവേശം ചെയ്യാനുള്ള പുറപ്പാ ടിലാണ് ജി.കെ.എസ്.എഫ്. എന്നാൽ സാമ്പത്തിക ഞെരുക്കത്തിലായിരിക്കു...തുട൪ന്ന് വായിക്കുക


61 വയ​സുള്ള സ്ത്രീയെ എട്ടു വയസുള്ള വിദ്യാർ‌ത്ഥി വിവാഹം ചെയ്തു

ജോഹന്നാസ് ബർഗ്: ദക്ഷിണാഫ്രിക്കയിലെ തശ്‌വെയിനാലിൽ61 വയ​സുള്ള സ്ത്രീയെ എട്ടു വയസുള്ള സ്കൂൾ വിദ്യാർ‌ത്ഥി വിവാഹംചെയ്തു.സാനെലെ മസിലേല എന്ന എട്ടു വയസുകാരൻ അഞ്ചു മക്കളുടെ അമ്മകൂടിയായ ഹെലൻ ഷബാംഗുവിനെ കല്യാണം കഴിച്ചത്.മരിച്ചു പോയ അപ്പൂപ്പൻറെ ആഗ്രഹം സാധിക്കാ...തുട൪ന്ന് വായിക്കുക


ബര്‍ലിൻ മേളയില്‍ആയുർവേദ പവിലിയന്‍ ശ്രദ്ധേയമായി

തിരുഃ:കേരള പരമ്പരാഗതആയുര്‍വേദത്തെ ബര്‍ലിൻ മേളയില്‍ കേരള പവിലിയന്‍ കാണാനെത്തിയവരിലധികവും ആയുർവേദ സാധ്യതകളറിയാന്‍ താത്പര്യം കാണിച്ചത് ശ്രദ്ധേയമായി. പവലിയനിലെത്തിയ കേന്ദ്ര ടൂറിസം മന്ത്രി കെ.ചിരഞ്ജീവി കേരളം സന്ദര്‍ശിക്കാൻ ഉടനെത്തുമെന്ന് സംസ്ഥാന പ...തുട൪ന്ന് വായിക്കുക


അന്ത൪ദേശീയ ഗ്ലോബല്‍വില്ലേജ് ദുബായ് മോഡലില്‍ കൊച്ചിയില്‍ജനുവരി 7,8,9 തീയതികളി ല്‍

കൊച്ചിഃ ഡിസംബ൪ 22 മുതല്‍ ജനുവരി 9വരെ അന്ത൪ദേശീയ ഗ്ലോബല്‍വില്ലേജ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. ദുബായ് മോഡലില്‍ നടത്തുന്നഈ അന്ത൪ദേശീയ ട്രേഡ്ഫെയ൪ കേരളത്തിലെ ആദ്യസംഭവമാണ്.പ്രവാസിഭാരതീയ ദിനം ഇത്തവണ കേരളത്തിലാണ് നടത്തുന്നത്.ജനുവരി 7,8,9 തീയതികളില്‍ കൊച്ച...തുട൪ന്ന് വായിക്കുക


ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ രജിസ്ട്രേഷന് വന്‍വ൪ദ്ധനവ്

തിരുഃ ഗ്രാ ന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ രജിസ്ട്രേഷന് വന്‍വ൪ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഗോള്‍ഡ് ആന്‍റ്സില്‍വ൪ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍നടന്നിരിക്കുന്നത്.ജനറല്‍ കാറ്റഗറിയില്‍ രജിസ്റ്റ൪ ചെയ്യുന്നതിന്ഫീസില്ലെന്ന പ്രത്യേകത നി...തുട൪ന്ന് വായിക്കുക


ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആറാമത് സീസണ്ഗംഭീര തുടക്കം

കണ്ണൂ൪ഃഏറ്ററ്വും വലിയ വാണിജ്യ-സാംസ്കാരികോത്സവമായ ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആറാമത് സീസണ്ഗംഭീര തുടക്കം. കണ്ണൂ൪ ജവഹ൪ സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞജനാവലിയെ സാക്ഷിയാക്കി കേന്ദ്രവ്യോമയാനമന്ത്രി കെ.സി.വേണുഗോപാല്‍ മേളക്ക് തിരിതെളിച്ചു.മന്ത്രി ഏ...തുട൪ന്ന് വായിക്കുക


ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍തിരു.ജില്ലാതലഉദ്ഘാടനം ഭീമാ ഷോറൂമില്‍ മേയ൪കെ. ചന്ദ്രിക നി൪വഹിച്ചു

തിരുഃ ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആറാമത് സീസണ്തിരു.ജില്ലാതലഉദ്ഘാടനം ഭീമാ ഷോറൂമില്‍ മേയ൪ കെ. ചന്ദ്രിക നി൪വഹിച്ചു.മുന്‍മന്ത്രി വി.സുരേന്ദ്രന്‍പിള്ള ആദ്ധ്യക്ഷം വഹിച്ചു.ഷോപ്പിംഗ്ഫെസ്റ്റിവലിന്‍റെ ആദ്യ കൂപ്പണ് ചലച്ചിത്രതാരം മണിയന്‍പിള്ള രാജു,ജേക്ക...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.