Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തൊഴിലാളികള്‍ക്ക് ന്യായവേതനം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമുണ്ടാക്കും: തൊഴില്‍മന്ത്രി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി- ​​ആ​​​​ല​​​​പ്പു​​​​ഴ എസി റോഡ് വെള്ളത്തിൽ ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ ചി​ത്ര ​സ്വ​ര്‍ണം നേ​ടി സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ വിദഗ്ധരുടെ സേവനം ഉപയോഗിക്കണം -മുഖ്യമന്ത്രി ഡൽഹിയിൽ വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു

സ്വാതന്ത്ര്യദിന സപ്ലിമെന്‍റ് 2015

കൂടുതല്‍ 

ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ

17/7/2015

1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനം ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചു. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി. ഇന്ത്യയിൽ ഈ പതാക ത്രിവർണ്ണ പതാക എന്ന പേരിലാണ് മിക്കവാറും അറിയപ്പെടുന്നത്.

ഈ പതാകയിൽ തിരശ്ചീനമായി മുകളിൽ കേസരി (കടും കാവി), നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്‍റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്‍റെയും അനുപാതം 2:3 ആണ്. ഈ പതാക ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ഇന്ത്യൻ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു.

ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ്(ആഗസ്റ്റ് 2, 1876 - ജൂലൈ 4, 1963) . പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം ഉപയോഗിച്ച് കർശനമായി നടപ്പാക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ടീം ഇന്ത്യ രാജ്യത്തെ അഴിമതിയുടെ വേരറുക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി ഃ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികമായ 2022-ഓടെ അഴിമതിയുടെ വേരറുത്തുകൊണ്ട് ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാന്‍ 125 കോടി ഇന്ത്യാക്കാരട ങ്ങുന്ന ടീം ഇന്ത്യ പ്രതിജ്ഞാബദ്ധമാ ണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിപ്രഖ്യാപിച്ചു. 69-ാമത് സ്വാതന്ത്...തുട൪ന്ന് വായിക്കുക


രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 3

(തുടർച്ച) സഹപൗരന്മാരേ, 9. നമ്മുടെ ജനാധിപത്യം ക്രിയാത്മകമായത് അതിന്റെ ബഹുസ്വരത കാരണമാണ്. പക്ഷേ നാനാത്വം പരി പോഷിപ്പിക്കേണ്ടത് സഹനത്തോടും ക്ഷമയോടും കൂടിവേണം. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാ ര്‍ദ്ദത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ലക്ഷ്യമിട്ട് ...തുട൪ന്ന് വായിക്കുക


രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 2

(തുടർച്ച) സഹ പൗരന്മാരേ, 5. ഏറ്റവും മികച്ച പൈതൃകസ്വത്തിന്‍റെ പരിപാലനത്തിന് നിതാന്തശ്രദ്ധആവശ്യമുണ്ട്. നമ്മുടെ ജനാധി പത്യ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിലാണ്. ചര്‍ച്ചയ്ക്ക് വേദിയാകുന്ന തിന് പകരം, പാര്‍ലമെന്‍റ് ഏറ്റുമുട്ടലി നുള്ള ഇടമായി മാറ്റപ്പെ...തുട൪ന്ന് വായിക്കുക


രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രത്തോടായി നടത്തിയപ്രഭാഷണം 1.

സഹ പൗരന്മാരേ, 1. സ്വാതന്ത്ര്യത്തി 68-ാം വാര്‍ഷികത്തിന്‍റെ തലേന്നാള്‍ നിങ്ങള്‍ക്കും, ലോകമെമ്പാടു മുള്ള ഭാരതീയര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകള്‍ നേരുന്നു. സായുധ സേനകള്‍, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, ആഭ്യന്തര സുരക്ഷാ സേനകള്‍ എന്നിവയിലെ അംഗങ്ങ ള്‍ക്ക് ഞാന്...തുട൪ന്ന് വായിക്കുക


സ്വാതന്ത്ര ദിനാശംസയര്‍പ്പിച്ച്‌ ധോണി ട്വിറ്ററില്‍

ന്യൂഡല്‍ഹിഃ 69-ാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന ആഗസ്‌റ്റ് 15 ശനിയാഴ്‌ച, ഭാരത്തീയര്‍ക്ക്‌ ആശംസ യര്‍പ്പിച്ച്‌ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ്‌ടീം ക്യാപ്‌റ്റന്‍ ലെഫ്‌. കേണല്‍ എം.എസ്‌ ധോണി ട്വിറ്ററില്‍ സെല്‍ഫി സല്യൂട്ട്‌ എന്ന ഹാഷ്‌ ടാഗോടെ യൂണിഫോമിലുള്ള ചി...തുട൪ന്ന് വായിക്കുക


സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി ദേശീയപതാക നിവര്‍ത്തും

തിരുഃ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേശീയപതാക നിവര്‍ത്തുന്നതോടെആരംഭിക്കും.തുടര്‍ന്ന് വിവിധ സായുധസേനാവിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാവ...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ റിപ്പബ്ളിക്കിന്‍റെ ചില സവിശേഷ മുഖമുദ്രകള്‍

ഭരണഘടന ഡോ.ബി.ആര്‍.അംബേദ്കര്‍ അദ്ധ്യഷനായുള്ള ഏഴംഗ ഭരണഘടനാ സമിതി 1947 ആഗസറ്റ് 30 ന് ആദ്യയോഗം ചേരുകയും 141 ദിവസത്തെ കഠിനപ്രക്രിയയിലൂടെ ഭരണഘടനയുടെ കരട് രേഖ തയ്യാറാക്കു കയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ,എഴുതി ...തുട൪ന്ന് വായിക്കുക


പ്ലാസ്‌റ്റിക്‌ ദേശീയ പതാകകളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ചേക്കും

ന്യൂഡല്‍ഹിഃ പ്ലാസ്‌റ്റിക്‌ ദേശീയ പതാകകളുടെ ഉപയോഗവും വില്‍പ്പനയും കേന്ദ്ര സർക്കാർ നിരോധി ക്കുന്നതാണെന്നറിയുന്നു.പ്ലാസ്‌റ്റിക്‌ പതാകകള്‍ നിരോധിക്കുന്നതിനുള്ള നിര്‍ദേശം ഉടന്‍ തന്നെ കേന്ദ്രം പുറപ്പെടുവിച്ചേക്കാനാണ് സാദ്ധ്യത. റിപ്പബ്ലിക്ക്‌ ദിനത്തിന...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.