Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു. പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:സോണിച്ചൻ പി. ജോസഫ് പ്രസിഡന്റ് , എം. രാധാകൃഷ്ണൻ സെക്രട്ടറി ആമസോൺ മഴക്കാടുകളിലെ കാട്ടുതീ ആഗോളവിഷയമായി പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ മണ്ണിടിഞ്ഞ‌് വീണ‌തിനെത്തുടർന്ന‌് കൊങ്കൺ റെയിൽപാത അടച്ചു ഇന്റലിജൻസ്‌ മുന്നറിയിപ്പിനെത്തുടർന്ന്‌ അതിർത്തി ജില്ലകളിൽ സുരക്ഷ കർശനമാക്കി

വനിത

കൂടുതല്‍ 

വനിതാക്കമ്മിഷന്‍റെ ഓപ്പറേഷൻ ഹെൽത്ത് കെയറിനു തുടക്കമായി

6/6/2015

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷയ്ക്കു പ്രത്യേകപദ്ധതി

തിരുഃ അപകടകാരികളായ ചേരുവകളുള്ള ഭക്ഷ്യവസ്തുക്കൾ രാജ്യത്തു വിറ്റഴിക്കപ്പെടുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനായി കേരള വനിതാക്കമ്മിഷൻ ഓപ്പറേഷൻ ഹെൽത്ത് കെയർ എന്ന പേരിൽ പ്രത്യേക പരിപാടിക്കു തുടക്കം കുറിച്ചു.

സംസ്ഥാന ഭക്ഷ്യസുരക്ഷാക്കമ്മിഷന്റെ സഹകരണത്തോടെയാണു പരിപാടി നടപ്പാക്കുന്നത്. ഇതിനു തുടക്കം കുറിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ഷോപ്പിങ് മാളിൽ കമ്മിഷൻ ഡയറക്ടർ സക്കറിയ ജോർജ്ജിന്റെയും ഭക്ഷ്യസുരക്ഷാ കമ്മിഷനിലെ റിസർച്ച് ഓഫീസർ ജി. ഗോപകുമാറിന്റെയും നേതൃത്വത്തിൽ സംയുക്തപരിശോധന നടത്തി.

ഉത്തരപ്രദേശിൽ നെസ്ലേയുടെ മാഗി നൂഡിൽസിൽ ലെഡ്ഡും അജിനോമോട്ടോയും കണ്ടെത്തിയതിനെത്തുടർന്ന് ദേശവ്യാപകമായി അതിന്റെ വില്പന നിരോധിച്ച പശ്ചാത്തലത്തിൽ സമാനമായ വസ്തുക്കൾ മറ്റുചില ഭക്ഷ്യസാധനങ്ങളിലും ഉണ്ടെന്ന് പല വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ഇടപെടൽ തീരുമാനിച്ചതെന്നു വനിതാക്കമ്മിഷൻ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടി പറഞ്ഞു.

“അമിതജോലിഭാരവും തിരക്കും ഏറെയുള്ള സ്ത്രീകളാണ് ഇത്തരം റെഡി റ്റു ഈറ്റ്, റെഡി റ്റു കുക്ക് ഭക്ഷ്യവസ്തുക്കളെ കൂടുതലും ആശ്രയിക്കുന്നത്. കാൻസർ പോലുള്ള രോഗങ്ങൾ വളരെവേഗം ബാധിക്കുന്നതും സ്ത്രീകളെയാണ്. കുട്ടികൾക്കുണ്ടാകുന്ന ഇത്തരം രോഗങ്ങളൂടെ ഇരകളും ആത്യന്തികമായി സ്ത്രീകളാണ്. ഭക്ഷണകാര്യങ്ങളിൽ തീരുമാനം ഏടുക്കുന്നവർ എന്ന നിലയിലും സ്ത്രീക്കു പ്രാധാന്യമുണ്ട്. ഇക്കാര്യങ്ങളിൽ അവരെ ബോധവത്ക്കരിക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്.” റോസക്കുട്ടിട്ടീച്ചർ വിശദീകരിച്ചു. ഇത്തരം പ്രശനങ്ങൾ നിലനില്ക്കുന്നിടത്തോളംകാലം ഈ പ്രവർത്തനം സംസ്ഥാനവ്യാപകമായി തുടരുമെന്നും അവർ പറഞ്ഞു.

ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി(FSSA)യുടെ ലൈസൻസുള്ള നിർമ്മാതാക്കളുടെ ഉല്പന്നങ്ങൾ മാത്രമേ വിൽക്കാവൂ എന്നും അതോറിറ്റിയുടെ അംഗീകാരമുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ലാബുകളിൽ ഇവ പരിശോധിച്ചതിന്റെ ഫലം ഇത്തരം വസ്തുക്കൾ വിൽക്കുന്നവർ സൂക്ഷിക്കണമെന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ റ്റി.വി. അനുപമ അറിയിച്ചു. ഈ രേഖകൾ കാണാനുള്ള അവകാശം ഉപഭോക്താക്കൾക്ക് ഉണ്ടെന്നും വ്യക്തികൾ ആവശ്യപ്പെട്ടാൽ അവ കാണിക്കണമെന്നും അവർ പറഞ്ഞു.

മറ്റു ഭക്ഷ്യവസ്തുക്കളിൽ അപകടകാരികളായ വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കാനുള്ള ആരോഗ്യ ഓഡിറ്റിങ്ങാണു നടത്തുന്നതെന്നും വ്യാപാരികളെ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിക്കാതെ ആയിരിക്കും ഇതു നടത്തുക എന്നും വനിതാക്കമ്മിഷൻ ഡയറക്ടർ സക്കറിയ ജോർജ്ജ് പറഞ്ഞു. ഉല്പന്നങ്ങൾ സംബന്ധിച്ച ഗുണനിലവാരരേഖകൾ സൂക്ഷിക്കുന്ന വ്യാപാരികൾക്കെതിരെ ഒരുതരം നടപടിയും ഉണ്ടാകില്ലെന്നും നിയമം ലംഘിക്കുന്ന ഉല്പാദകരുടെ പേരിലായിരിക്കും നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ ഷോപ്പിങ് മാളിലെ ഹെൽത്ത് ഓഡിറ്റിൽ മാഗി നൂഡിൽസ് കണ്ടെത്തിയില്ല. മറ്റു മൂന്നു വ്യതസ്ത ബ്രാൻഡുകളുടെ രണ്ടുവീതം സാമ്പിളുകൾ ശേഖരിച്ചു. ഇവ ലാബുകളിൽ വിശദമായി പരിശോധിക്കും. പരിശോധനയിൽ കമ്മിഷനിലെ സർക്കിൾ ഇൻസ്പെക്ടർ എൻ.വി. അരുൺ രാജ്, സുബ് ഇൻസ്പെക്ടർ കെ.കെ. രമണി, എന്നിവരും സിവിൽ പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സര്‍ക്കാര്‍ സര്‍വീസില്‍ ആദ്യമായി വനിതാ ഡ്രൈവര്‍മാര്‍

തിരു: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. വന...തുട൪ന്ന് വായിക്കുക


സ്ത്രീകളില്‍ ശാസ്ത്രബോധം ഉയര്‍ന്ന് വരണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കണ്ണൂർ:അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോ ധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ജന്റര്‍ സൗഹൃത കരട് നയ...തുട൪ന്ന് വായിക്കുക


ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം: തന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍

ഡോ.സൂസന്‍ മേരി സഖറിയ ( സീനിയര്‍ സ്‌പെഷ്യലിസ്റ്റ് , ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി) ഇന്ന് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണദിനം ആചരിക്കുകയാണ്. സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍, സജീവ പങ്കാളിത്തം എന്ന തീ...തുട൪ന്ന് വായിക്കുക


എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​ർ ലോക വനിതാ ദിനം ആഘോഷമാക്കി.

നെ​ടു​മ്പാ​ശേ​രി: വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വ്യാഴാഴ്ച പ​റ​ന്നു​യ​ർ​ന്ന എ​ട്ട് വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.നെ​ടു​മ്പാ​ശേ​രി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​...തുട൪ന്ന് വായിക്കുക


ഉഴവൂര്‍ വിജയന്റെ മരണം: വനിതാ കമ്മീഷന്‍ പരാതി അവഗണിച്ചതായി ആക്ഷേപം

കോട്ടയം: അന്തരിച്ച എന്‍.സി.പി. പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യയെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ചു പരാതി നല്‍കിയിട്ട് മറുപടി പോലും നല്‍കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നടപടി ഖേദകരമാണെന്നു പരാതിക്കാരിയും എന്‍.സി.പി. കോട്ടയം ...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് )

സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് ) സ്ത്രീ സമൂഹത്തിന്റെ സുരക്ഷക്കും ഉന്നമനത്തിനും ക്രിയാന്മകമായി പ്രേവര്തിക്കുന്ന വനിതകമ്മീഷനും സ്ത്രീകളുടെ മൗലിക അവകാശസങ്ങൾ നേടിയെടുക്കുന്നതിനും സ്ത്രീസുരക്ഷക്കും അഭിവൃദ്ധിക്കും ...തുട൪ന്ന് വായിക്കുക


വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു

തിരു: കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു. ഇടുക്കി ജില്ലാ അദാലത്ത് ഈ മാസം 15 ന് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ആലപ്പുഴ ജില്ലാ അദാലത്ത് 16 ന് ജില്ലാ പഞ്ചായത്ത് ഹാളിലും നടക്കും. തൃശൂരിലെ അദാലത്ത് 18 ന് ടൗണ്‍ ഹാളിലും പാലക്...തുട൪ന്ന് വായിക്കുക


181 മറക്കേണ്ട, സ്ത്രീകള്‍ക്കൊപ്പം ഇനി മിത്രയും

തിരു: ഏത് അടിയന്തര ഘട്ടങ്ങളിലും സംസ്ഥാനത്ത് എവിടെനിന്നും 24 മണിക്കൂറും വനിതകള്‍ക്ക് ആശ്രയിക്കാവുന്നതാണ് വനിതാ ഹെല്‍പ് ലൈന്‍ പദ്ധതി മിത്ര 181. അടിയന്തരഘട്ടങ്ങളിലും അല്ലാതെ യുളള സന്ദര്‍ഭങ്ങളിലും സഹായകരമായ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും മൊബൈല്‍ ഫോണില്‍...തുട൪ന്ന് വായിക്കുക


കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട് . കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭി ക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനിതകളുടെ സാമൂഹ്യപദവി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതായിരിക്കും ഈ പ്രത്യേക വകുപ്പ്. ഇതിന് 50 കോടി രൂപ സര്...തുട൪ന്ന് വായിക്കുക


അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തുടങ്ങി

കാഞ്ഞങ്ങാട് . അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനം എം ജയലക്ഷ്മി നഗറില്‍ (കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയം) സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു.സമ്മേളനനഗരിയില്‍ കെ.എസ്.സലീഖ ദീപശിഖ തെളിച്ചു. തുട...തുട൪ന്ന് വായിക്കുക


ഗവേഷണപഠനത്തിന് വിവരശേഖരണം നടത്താന്‍ വനിതകളെ വേണം

തിരു. സംസ്ഥാനവ്യാപകമായി നടത്തുന്ന ഗവേഷണപഠനത്തിന് വിവരശേഖരണം നടത്താന്‍ അനുയോ ജ്യരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണു നിയമനം.രണ്ടു ജില്ലയ്ക്ക് ഒരാള്‍ എന്ന കണക്കില്‍ ഏഴ് ഒഴിവാണുള്ളത്. അതതു ജില്ലയില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ജോല...തുട൪ന്ന് വായിക്കുക


വനിതാക്കമ്മിഷന്റെ ഗവേഷണപഠനങ്ങൾക്ക് 20 വരെ അപേക്ഷിക്കാം

തിരുഃ സ്ത്രീകളുടെ പ്രശ്നങ്ങൾ,പദവി തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി കേരള വനിതാക്കമ്മിഷനുവേണ്ടി ഗവേഷണപഠനങ്ങൾ നടത്താൻ താല്പര്യമുള്ളവർക്ക് ജനുവരി 20 വരെ അപേക്ഷിക്കാം. ഈ രംഗത്തു മുൻപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ഗവേഷണവിഷയങ്ങൾ,അപേക്...തുട൪ന്ന് വായിക്കുക


ഷീ ടാക്‌സി : അഞ്ച് വനിതകള്‍ക്ക് കൂടി അവസരം

തിരുഃസംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ജെന്റര്‍ പാര്‍ക്ക് സ്ത്രീകളുടെ സുരക്ഷയും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ഷീ ടാക്‌സി പദ്ധതിയില്‍ സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാന്‍ താത്പര്യമുള്ള ഫോര്‍ വീലര്‍ ലൈസ...തുട൪ന്ന് വായിക്കുക


വനിതകള്‍ക്ക്‌ പക്ഷി നിരീക്ഷണ ശില്‌പശാല

തിരുഃ സംസ്ഥാന ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പീച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേരള വനഗവേഷണ സ്ഥാപനത്തില്‍വനിതകള്‍ക്കായിരണ്ട്‌ ദിവസത്തെപക്ഷിനിരീക്ഷണത്തിന്‌ സ്‌ത്രീകൂട്ടായ്‌മ ഹ്രസ്വ പരിശീലനം സംഘടിപ്പിക്കുന്നു.പക്ഷി നീരിക്ഷണരംഗത്തെപ്രഗത്...തുട൪ന്ന് വായിക്കുക


വനിതകള്‍ക്ക്‌ മാനസിക ആരോഗ്യവിദഗ്‌ദ്ധന്‍റെ സേവനം

തിരുഃ നിരന്തരമായ ഗാര്‍ഹികപീഢനം മൂലം മാനസികബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സ്‌ത്രീകള്‍ക്കും മാനസിക കേന്ദ്രത്തില്‍ചികിത്സതേടാന്‍വിമുഖതകാട്ടുന്നസ്‌ത്രീകള്‍ക്കും വേണ്ടി പൂജപ്പുര ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ എല്ലാ മാസവും നാലാമത്തെ വ്യാഴാഴ്‌ചമാനസിക ആരോഗ്യവിദ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.