Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ സംഘം കേരളത്തിലെത്തും

വിവരാവകാശം

കൂടുതല്‍ 

നിയമസഭയില്‍വനിതാ അംഗങ്ങള്‍ക്കു നേരെ ആസൂത്രിത ആക്രമണം നടന്നുവെന്ന് ജമീല പ്രകാശം

17/3/2015

തിരുഃ നിയമസഭയില്‍ ബജറ്റ അവതരണ ദിവസം പ്രതിപക്ഷ വനിതാ അംഗങ്ങള്‍ക്കു നേരെ ആസൂത്രിത ആക്രമണം നടന്നുവെന്ന് ജമീല പ്രകാശം എം.എൽ.എ ആക്രമണ വീഡിയോ ദൃശ്യങ്ങളുടെ സ്റ്റില്‍ ഫോട്ടോ ഗ്രഫി തെളിവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് വെളിപ്പെടുത്തി. ശിവദാസന്‍ നായര്‍, ബെന്നി ബഹനാന്‍, ഡൊമനിക് പ്രസന്‍റേഷന്‍ എന്നിവരാണ് ആക്രമണത്തിന് മുന്‍കൈ യെടുത്തതെന്നവർ പറഞ്ഞു.മുഖ്യമന്ത്രി ഇതിനെല്ലാം ദൃക്‌സാക്ഷിയാണെന്നും ജമീല പ്രകാശം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 8.46 മുതല്‍ 8.48 വരെ സഭയില്‍ നടന്നആക്രമണത്തിന്‍റെ ദൃശ്യങ്ങൾപുറത്തുവിട്ടു. സഭ ചേരുന്നതിനു മുന്‍പാണ് ഈ സംഭവങ്ങള്‍ നടന്നത്.

സഭയിലെത്തുന്ന കെ.എം മാണിയെ ഉപരോധിക്കാന്‍ താനടക്കമുള്ളവനിതാഅംഗങ്ങള്‍ മന്ത്രിമാരുടെഇരിപ്പിട ത്തിന് സമീപം നിലയുറപ്പിച്ചിരുന്നു.ഈ സമയം തങ്ങളുടെപിന്നില്‍ആസൂത്രണം ചെയ്ത നാടകം അറിഞ്ഞി രുന്നില്ല. ബെന്നി ബഹനാനും ഡൊമനിക് പ്രസന്റേഷനും ശിവദാസന്‍ നായരുമാണ് സ്ത്രീകളെആക്രമിക്കാന്‍ മുന്നില്‍ നിന്നത്. ഇവര്‍മനഃപൂര്‍വ്വം ആക്രമിക്കുകയായിരുന്നുവെന്നും തന്നെ അപമാനിക്കുന്നത് മുഖ്യമന്ത്രി നോക്കി നിന്നുവെന്നും അവർ ആരോപിച്ചു. തന്നെ അപമാനിച്ച ശിവദാസന്‍ നായരില്‍നിന്ന് രക്ഷപ്പെടുന്ന തിനാണ് താന്‍ കടിച്ചത്. കടിക്കുമെന്ന് പറഞ്ഞുകൊണ്ടുതന്നെ കടിച്ചതെന്നും ജമീല പ്രകാശം അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.40 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റെലിജ ൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 3.40 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി. രണ്ട് വിമാനങ്ങളിലായി എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണമിശ്രിതം പിടികൂടിയത്.മഞ്ചേരി സ്വദ...തുട൪ന്ന് വായിക്കുക


സൂര്യാഘാതം : തൊഴിലിടങ്ങളിൽ മെയ് 15 വരെ ജാഗ്രതാ നിർദേശം

കൊച്ചി: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചത് മെയ് 15 വരെ നീട്ടി ലേബർ കമ്മീഷണർ കെ.ബിജു ഉത്തരവായി. സൂര്യാഘാതം ഏൽ ക്കാതിരിക്കാൻ പരാമാവധി ജാഗ്രത പുലർത്തണം പകൽ ഷിഫ്റ്റിൽ ജോലി ച...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.