Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സുരക്ഷിതയാത്ര കൈപുസ്തകം പ്രകാശനം ചെയ്തു മെഡിക്കൽ കോളേജിൽ 12 മണിക്കൂർ നീണ്ട സങ്കീർണ ഹൃദയ ശസ്ത്രക്രിയയിലൂടെ 42 കാരന് പുതു ജീവിതം ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കാന്‍ നിര്‍ദേശം മരണശേഷം അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

വനിത

കൂടുതല്‍ 

സ്ത്രീകളില്‍ സംരംഭകത്വം വളര്‍ത്താന്‍ശില്പശാല 17ന്

15/3/2015

തിരുഃ സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്താനും അതിലൂടെ സ്ത്രീകളില്‍ സാമ്പത്തികശാക്തീകരണം കൈവരിക്കാനും ലക്ഷ്യമിട്ട് കേരള വനിതാ കമ്മിഷന്‍ ആവിഷ്‌ക്കരിക്കുന്ന സ്ത്രീസൗഹൃദവ്യവസായ സംരം ഭകത്വനയത്തിന് അന്തിമരൂപം നല്‍കാനായി തിരുവനന്തപുരത്ത് ശില്പശാല സംഘടിപ്പിക്കും.സംരംഭകത്വ ത്തിലൂടെ സ്ത്രീശാക്തീകരണം എന്ന വിഷയത്തിലുള്ള ശില്പശാല മാര്‍ച്ച് 17 രാവിലെ 10നു തൈക്കാട് ഗവണ്മെന്‍റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വ്യവസായ ഇന്‍കുബേഷന്‍ രംഗത്തെ പ്രമുഖ നായ കെ.സി.സി. നായര്‍ മോഡറേറ്ററാകുന്ന ശില്പശാലയില്‍ വനിതാവികസന കോര്‍പ്പറേഷന്‍ അദ്ധ്യക്ഷ പി. കുല്‍സു, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം.ഡി: പി. ജോയി ഉമ്മന്‍, കെ.എസ്.ഐ.ഡി.സി. ജനറല്‍ മാനേജര്‍ എ. മാലിനി, തിരുവല്ല എം.എസ്.എം.ഇ. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ ജി.എസ്. പ്രകാശ്, കെ.എസ്.എസ്.ഡബ്ലിയു.ബി. ഡയറക്റ്റര്‍ ഡോ: എ.ഫിലിപ്പോസ്,വ്യവസായവാണിജ്യവകുപ്പു പ്രതിനിധി, ബാര്‍ട്ടന്‍ ഹില്‍ എന്‍ജിനീയറിങ് കോളെജ് അസോ.പ്രൊഫസര്‍ രമേശ്, കെ.എസ്.എസ്.ഐ.എ. സെക്രട്ടറി എ.ആര്‍.രാജേശ്വരിയമ്മ,കുടുംബശ്രീ എ.ഡി.എം.സി:എ.സിനി,വനിതാസംരംഭക റിന വിവേകാനന്ദന്‍, കമ്മിഷനംഗങ്ങള്‍ തുടങ്ങിയവര്‍പങ്കെടുക്കും.കമ്മിഷന്‍ അദ്ധ്യക്ഷകെ.സി.റോസക്കുട്ടിമുഖ്യപ്രഭാഷണംനടത്തും. കഴിഞ്ഞവര്‍ഷത്തെ വനിതാദിനത്തില്‍ സ്ത്രീസംരംഭകരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്താനുള്ള ആശയവിനിമയ പരിപാടി സംഘടിപ്പിച്ചത് വഴി സ്ത്രീസംരംഭകത്വ നയത്തിന്റെ കരടിനു കമ്മിഷന്‍ രൂപം നല്‍കിയിരുന്നു. ഇക്കൊല്ലത്തെ വനിതാദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശില്പശാലയിലൂടെ ഇതിന് അന്തിമരൂപം നല്‍കി വൈകാതെസര്‍ക്കാരിനുസമര്‍പ്പിക്കാന്‍തീരുമാനിച്ചിരുന്നുവെങ്കിലും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍റെ നിര്യാണത്തെത്തുടര്‍ന്ന് പരിപാടി മാറ്റിവയ്ക്കുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാത്രി നടത്തം വന്‍ വിജയം: ഇനി അറിയിക്കാതെയും നടക്കും; അഭിനന്ദനം അറിയിച്ച് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍:ഏറ്റവും കൂടുതല്‍ നടന്നത് തൃശൂരും രണ്ടാം സ്ഥാനo തിരുവനന്തപുരവും

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ പൊതുഇടം എന്റേതും എന്ന പേരില്‍ സംഘ ടിപ്പിച്ച രാത്രി നടത്തം ജനങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ വിജയമായി.സ്ത്രീകള്‍നിര്‍ഭയമായിഅര്‍ദ്ധ ര...തുട൪ന്ന് വായിക്കുക


കാസര്‍കോട് 90 വിധവകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കും

കാസര്‍കോട്: വിധവകള്‍ക്ക് കൈതാങ്ങായി ജില്ലാഭരണകൂടം ആവിഷ്‌കരിച്ച കൂട്ട് പദ്ധതിയുടെ ഭാഗമായി വിധവകള്‍ക്ക് തുണി സഞ്ചി,കടലാസ് സഞ്ചി എന്നിവയുടെ നിര്‍മ്മാണത്തിലും തയ്യലി ലും വെള്ളിക്കോത്ത് ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. ആകെ 90 വിധവ...തുട൪ന്ന് വായിക്കുക


വനിതാ ശാക്തീകരണപ്രവർത്തനങ്ങൾക്കായി നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ രാത്രി നടത്തം ഡിസംബർ 29ന്

തിരു: വനിതാ ശാക്തീകരണപ്രവർത്തനങ്ങൾക്കായി നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ ഡിസം ബർ 29ന് നിർഭയ ദിനത്തിൽ രാത്രി 11 മുതൽ വെളുപ്പിന് ഒരു മണി വരെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നൈറ്റ് വാക്ക് (രാത്രി നടത്തം) സംഘടിപ്പിക്കുന്നു. പൊതുയിടം എന്റേ തും എന്ന സ...തുട൪ന്ന് വായിക്കുക


എല്ലാ ജില്ലകളിലും മഹിളാ ശക്തി കേന്ദ്രങ്ങള്‍: 1.26 കോടിയുടെ ഭരണാനുമതി

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ജില്ലാതല മഹിളാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 1.26 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി ...തുട൪ന്ന് വായിക്കുക


മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ

തൃശൂർ: മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ തൃശൂരിൽ നടന്ന അദാലത്തിൽ അറിയിച്ചു. രണ്ടാഴ്ച്ചക്കിടെ ഇത്തരം അഞ്ച് പരാതികൾ ഈ പഞ്ചായത്ത...തുട൪ന്ന് വായിക്കുക


വയോജന സൗഹൃദം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി വയോജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതിവനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. വയോജനക്ഷേമം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്...തുട൪ന്ന് വായിക്കുക


സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: വ്യക്തി ജീവിതത്തോടൊപ്പം സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണ മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സ്ത്രീകള്‍ക്ക് എതിരായ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. എങ്കിലും നിരന്തര പരിശ്രമ ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ വനിതാ സംരംഭകരുടെ 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ യുടെ മൈക്രോ സംരംഭങ്ങള്‍ നിര്‍മിച്ച 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മിച്ച ചോക്കോസോഫ്റ്റ് ചോക്ലേറ്റ്‌സ്, യാഹൂ ബി...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ സര്‍വീസില്‍ ആദ്യമായി വനിതാ ഡ്രൈവര്‍മാര്‍

തിരു: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. വന...തുട൪ന്ന് വായിക്കുക


സ്ത്രീകളില്‍ ശാസ്ത്രബോധം ഉയര്‍ന്ന് വരണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കണ്ണൂർ:അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോ ധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ജന്റര്‍ സൗഹൃത കരട് നയ...തുട൪ന്ന് വായിക്കുക


ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം: തന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍

ഡോ.സൂസന്‍ മേരി സഖറിയ ( സീനിയര്‍ സ്‌പെഷ്യലിസ്റ്റ് , ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി) ഇന്ന് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണദിനം ആചരിക്കുകയാണ്. സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍, സജീവ പങ്കാളിത്തം എന്ന തീ...തുട൪ന്ന് വായിക്കുക


എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​ർ ലോക വനിതാ ദിനം ആഘോഷമാക്കി.

നെ​ടു​മ്പാ​ശേ​രി: വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വ്യാഴാഴ്ച പ​റ​ന്നു​യ​ർ​ന്ന എ​ട്ട് വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.നെ​ടു​മ്പാ​ശേ​രി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​...തുട൪ന്ന് വായിക്കുക


ഉഴവൂര്‍ വിജയന്റെ മരണം: വനിതാ കമ്മീഷന്‍ പരാതി അവഗണിച്ചതായി ആക്ഷേപം

കോട്ടയം: അന്തരിച്ച എന്‍.സി.പി. പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യയെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ചു പരാതി നല്‍കിയിട്ട് മറുപടി പോലും നല്‍കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നടപടി ഖേദകരമാണെന്നു പരാതിക്കാരിയും എന്‍.സി.പി. കോട്ടയം ...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് )

സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് ) സ്ത്രീ സമൂഹത്തിന്റെ സുരക്ഷക്കും ഉന്നമനത്തിനും ക്രിയാന്മകമായി പ്രേവര്തിക്കുന്ന വനിതകമ്മീഷനും സ്ത്രീകളുടെ മൗലിക അവകാശസങ്ങൾ നേടിയെടുക്കുന്നതിനും സ്ത്രീസുരക്ഷക്കും അഭിവൃദ്ധിക്കും ...തുട൪ന്ന് വായിക്കുക


വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു

തിരു: കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു. ഇടുക്കി ജില്ലാ അദാലത്ത് ഈ മാസം 15 ന് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ആലപ്പുഴ ജില്ലാ അദാലത്ത് 16 ന് ജില്ലാ പഞ്ചായത്ത് ഹാളിലും നടക്കും. തൃശൂരിലെ അദാലത്ത് 18 ന് ടൗണ്‍ ഹാളിലും പാലക്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.