Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് തിരു.ജില്ലയില്‍ തുടക്കം തഹസിൽദാർ ബാലസുബ്രഹ്മണ്യം കുഞ്ഞിനെയുമെടുത്ത്‌ ശിശുക്ഷേമ സമിതിയിലേക്ക്‌ ജലജീവന്‍ മിഷന്‍; യോഗം ചേര്‍ന്നു അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുo

ബയോഗ്യാസ്

കൂടുതല്‍ 

വാമനപുരം പഞ്ചായത്തിന് മാലിന്യത്തിനും പാചകവാതകത്തിനും ബയോഗ്യാസിലൂടെ പരിഹാരം

24/2/2015

തിരുഃ മാലിന്യ സംസ്‌കരണം മുതല്‍ ഇന്ധന ലഭ്യതയ്ക്ക് വരെ പരിഹാരമാകുകയാണ് വാമനപുരം പഞ്ചാ യത്തിലെ ബയോഗ്യാസ് പ്ലാന്റ്. ലോകബാങ്ക് സഹായത്തോടെ കഴിഞ്ഞവര്‍ഷം വാമനപുരം മാര്‍ക്കറ്റിനു സമീപം സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പ്രദേശത്തിന്റെ മാലിന്യ ഭീഷണിക്കും പഞ്ചായത്തിലെ ആയു ര്‍വേദ ആശുപത്രിയ്ക്കും പഞ്ചായത്ത് ഓഫീസിനും ഒരുപോലെ പ്രയോജനമാകുന്നു. മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ കുന്നുകൂടി പ്രദേശമാകെ പുഴുവരിച്ച സാഹചര്യമുണ്ടായിരുന്നു വാമനപുരം മാര്‍ക്കറ്റിന്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ലോകബാങ്ക് സഹായത്തോടെ ആറുലക്ഷം രൂപ ചെലവഴിച്ച് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചതു മുതല്‍ മാലിന്യപ്രശ്‌നം വാമനപുരം മാര്‍ക്കറ്റില്‍ നിന്നൊഴിവായി. മേല്‍നോട്ടംവഹി ക്കാന്‍ പഞ്ചായത്ത് തന്നെ ആളെ നിയമിച്ചതിലൂടെ പ്ലാന്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി. പ്ലാന്റില്‍ നിന്നുള്ള ബയോഗ്യാസ് പ്രയോജനപ്പെടുത്തുന്നതാകട്ടെ പഞ്ചായത്തിന്റെ തന്നെ ആയുര്‍വേദ ആശുപത്രിയിലും പഞ്ചായത്ത് ഓഫീസിലെ ദൈനംദിന ആവശ്യങ്ങള്‍ക്കുമാണ്.ആശുപത്രിയുംപഞ്ചായത്ത് ഓഫീസ് കെട്ടിടവും മാര്‍ക്കറ്റിനോട് ചേര്‍ന്നുതന്നെ ആയതിനാല്‍ രണ്ടിന്റെയും അടുക്കള ബയോഗ്യാസ് പ്ലാന്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിനകത്തുനിന്നും പുറത്തുനിന്നുമായി പ്രതിദിനംഇരുന്നൂറോളം രോഗികളാണ് വാമനപുരം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്നത്. ഇത്രയും പേര്‍ക്ക് നല്‍കേണ്ട കഷായ നിര്‍മ്മാണത്തിനാണ് പ്രധാനമായും ബയോഗ്യാസ് ഉപയോഗിക്കുന്നത്. ദിവസവും നാലുമണിക്കൂര്‍ തുടര്‍ച്ചയായി നാല് അടുപ്പുകളില്‍ കഷായം പാകപ്പെടുത്തുന്നുണ്ട്. ബയോഗ്യാസ് ലഭ്യ മാകുന്നതിന് മുന്‍പ് പാചകവാതക സിലിണ്ടര്‍ ഒരു മാസത്തെ ഉപയോഗത്തിന് പോലും തികയില്ലാ യിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പ്ലാന്റ് സ്ഥാപിച്ചതു മുതല്‍ മറ്റ് ഇന്ധന സൗകര്യ ങ്ങളൊന്നും ഇവിടെ ഉപയോഗിക്കുന്നുമില്ല. ജീവനക്കാര്‍ക്ക് മുഴുവന്‍ കുടിക്കാനുള്ള വെള്ളം തിളപ്പിക്കു ന്നത് പോലുള്ള ആവശ്യങ്ങള്‍ക്കാണ് പഞ്ചായത്ത് ഓഫീസില്‍ബയോഗ്യാസ് ഉപയോഗിക്കുന്നത്.ഒരുകാലത്ത് പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തിന് തന്നെ വെല്ലുവിളിയായ മാലിന്യ പ്രശ്‌നത്തിന് പരിഹാരം മാത്രമല്ല വലിയ അളവില്‍ ഇന്ധന ലഭ്യതയുമാണ് ഈ ബയോഗ്യാസ് പ്ലാന്റിലൂടെ നേടാനായത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകേന്ദ്രസബ്സിഡി ലഭിക്കുന്ന ബയോടെക് പാളാന്‍റ് സ്ഥാപിക്കുന്നത് കൂടുതല്‍ ആദായകരം.വാനക്കാരുടെ അഭിപ്രായം രേഖപ്പെടുത്തുക.

തിരുഃമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി,ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ് ഗോപി,നെടുമുടിവേണു തുടങ്ങിയ വരുടെ വസതികള്‍, ശ്രീകാര്യം,പഴയകുന്നുന്മേല്‍,കരവാരം,ബാലരാമപുരം പഞ്ചാ യത്തുകള്‍,തൃക്കാക്കര മുനിസിപ്പാലിറ്റി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ...തുട൪ന്ന് വായിക്കുക


കേന്ദ്രസബ്സിഡി ലഭിക്കുന്ന ബയോടെക് പാളാന്‍റ് കൂടുതല്‍ ആദായകരം.വായനക്കാരുടെ അഭിപ്രായം രേഖപ്പെടുത്തുക.

തിരുഃമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി, ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ് ഗോപി,നെടുമുടിവേണു തുടങ്ങിയ വരുടെ വസതികള്‍, ശ്രീകാര്യം,പഴയകുന്നുന്മേല്‍,കരവാരം,ബാലരാമപുരം പഞ്ചാ യത്തുകള്‍,തൃക്കാക്കര മുനിസിപ്പാലിറ്റി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിന് 45 ദിവസത്തിനകം പരിഹാരംകാണാനാകുമെന്ന് ബയോടെക് ഡയറക്ടര്‍ ഡോ.സജിദാസ്

തിരുഃതിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിന് 45 ദിവസത്തിനകം പരിഹാരം ഉണ്ടാക്കാനാവുമെന്ന് വഴുതക്കാട് എം.പി.അപ്പന്‍നഗറിലെ ബയോടെക് പ്ളാന്‍റ് ഡയറക്ടര്‍ ഡോ.സജിദാസ് അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി, ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ്...തുട൪ന്ന് വായിക്കുക


തൃക്കാക്കര മുനിസിപ്പല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ബയോടോക് നിര്‍മ്മിത വൈദ്യുതി ഉപയോഗിക്കുന്നു

കൊച്ചിഃ തൃക്കാക്കര മുനിസിപ്പല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ബയോടോക് നിര്‍മ്മിത വൈദ്യുതി ഉപയോഗിക്കുന്നുവെന്ന് വഴുതക്കാട് എം.പി.അപ്പന്‍ റോഡിലെ ബയോടെക് ഡയറക്ടര്‍ ഡോ.സജീദാസ് വെളിപ്പെടുത്തുന്നു.ക...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് പ്ലാന്‍് വിജയകരം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് പ്ലാന്‍്റ്ന്‍്റ് തിരുഃ ഏ.കെ.ആന്‍റണി മുഖ്യമന്ത്രിയായിരുന്നകാലത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് ...തുട൪ന്ന് വായിക്കുക


മാലിന്യമുക്ത കേരളത്തിന് ബയോഗ്യാസ് പ്ളാന്‍റുകള്‍ ഫലപ്രദമെന്ന് ഡോ.എ.സജിദാസ്,ഡയറക്ടര്‍,ബയോടെക്,തിരുവനന്തപുരം.

തിരുഃമാലിന്യമുക്ത കേരളത്തിന് ബയോഗ്യാസ് പ്ളാന്‍റുകള്‍ ഫലപ്രദമെന്ന് തിരുവനന്തപുരത്ത് വഴുതക്കാടുള്ള ബയോടെക് സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ഡോ.എ.സജിദാസ് അഭിപ്രയപ്പെടുന്നു. ബയോടെക്നോളജിയില്‍ അമേരിക്കയില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കിയ ഡോ.എ.സജിദാസ് കഴിഞ്ഞ ...തുട൪ന്ന് വായിക്കുക


വീടുകളില്‍ മാലിന്യ സംസ്കരണപ്ളാന്‍റിന് 75ശതമാനം ഗ്രാന്‍റ് നല്കുംഃമുഖ്യമന്ത്രി

തൃക്കാക്കരഃ വീടുകളില്‍ മാലിന്യ സംസ്കരണപ്ളാന്‍റ് സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്കുമെന്നും ചിലവിന്‍റെ 75ശതമാനം ഗ്രാന്‍റ് നല്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ഡി അറിയിച്ചു.ശുചിത്വ കേരളം പദ്ധതിയുടെ തൃക്കാക്കര നിയോജകമണ്ഡലതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.