|
സ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ സമ്മര്‍ക്യാമ്പ് |
28/4/2014 |
പത്തനംതിട്ടഃ സ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ സമ്മര്‍ക്യാമ്പ് - പ്രതീക്ഷ-അടൂരിലെ കേരള സായുധ പോലീസ് മൂന്നാം ബറ്റാലി യില്‍ ഏപ്രില്‍ 29 ന് ആരംഭിക്കും.മേയ് രണ്ടു വരെയാണ് ക്യാമ്പ്.ജില്ലയിലെ 14 എസ്.പി.സിസ്കൂളുകളില് സീനി യര്‍ കേഡറ്റുകള്‍ നിലവിലുള്ള 10 സ്കൂളുകളിലെ 440 കേഡറ്റുകളും, 28 അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 500 ഓളം പേര് പങ്കെടുക്കുന്ന ക്യാമ്പ് ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്.നായര്‍ വൈകിട്ട് 4.30 ന് ഉദ്ഘാടം ചെയ്യും. ബൌദ്ധികവും കായികവുമായ സമഗ്ര പരിശീലത്തിലൂടെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഉന്നത നിലവാരത്തിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ക്യാമ്പില്‍ ഗാന്ധിയന്‍ ചിന്താഗതി യും പഠവും, ലഹരി ഒരു സാമൂഹ്യ പ്രശ്ം, കൌമാരക്കാരുടെ പ്രശ്ങ്ങള്‍, പാഠം പരീക്ഷ ഇന്റര്‍വ്യൂ എങ്ങ അഭിമുഖീകരിക്കാം, പരിസ്ഥിതി സംരക്ഷണവും സാമൂഹ്യ വനവല്‍ക്കരണവും, ഡിഫന്‍സീവ് ഡ്രൈവിംഗും റോഡ് സുരക്ഷാ നടപടികളും എന്നീ വിഷയങ്ങളെ സംബന്ധിച്ച് പ്രമുഖ വ്യക്തികള്‍ ക്ളാസുകള്‍ നയിക്കും. ട്രാഫിക് ബോധവല്‍ക്കരണത്തെക്കുറിച്ചുള്ള ശുഭയാത്ര പരിപാടി, പത്താപുരം ഗാന്ധിഭവന് സന്ദര്‍ശം, പാമ്പുകളെക്കുറിച്ചു ള്ള വാവാ സുരേഷിന്റെ അവതരണവും പ്രദര്‍ശവും, അഡ്വ. ജിതേഷിന്റെ വരയരങ്ങ്, എ.ആര് ക്യാമ്പ് സി.പി. ഒ സാബു പന്തളം, താജ് പത്തനംതിട്ടയുടെ മിമിക്സ്ഷോ, കെ.എ.പി എസ്.ഐ കുഞ്ഞുമോന് തോമസിന്റെ സാക്സോ ഫോണ്‍ സോളോ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 30 അസിസ്റന്റ് കളക്ടര്‍ പി.ബി.നൂഹ്, മേയ് രണ്ട് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ എന്നിവര്‍ കേഡറ്റുകളുമായി സംവദിക്കും. ഇ.എ.രാജേന്ദ്രന്, പി.ജയകുമാര്‍, കടമ്പാട് ജയചന്ദ്രന് എന്നിവര്‍ വിവിധ ദിവസങ്ങളിലെ കലാസന്ധ്യ ഉദ്ഘാടം ചെയ്ത് കുട്ടികളുമായി സംവദിക്കും. എല്ലാ ദിവസവും പ്രമുഖ വ്യക്തികളുടെയും കുട്ടികളുടെയും കലാപരി പാടികള്‍ ഉണ്ടായിരിക്കും. ക്യാമ്പിലെ മുഴുവന്‍ കേഡറ്റുകളും പങ്കെടുക്കുന്ന ക്രോസ് കണ്ട്രി കൂടാതെ സമാപന ദിവസമായ മേയ് രണ്ട് രാവിലെ വര്‍ണശബളമായ പാസിംഗ് ഔട്ട് പരേഡും ഉണ്ടായിരിക്കും. സമാപന സമ്മേളം ഉച്ചയ്ക്ക് 2.30 ന് എസ്.പി.സി സ്റേറ്റ് നോഡല്‍ ഓഫീസറായ ഡി.ഐ.ജി പി.വിജയന് ഉദ്ഘാടം ചെയ്യും. ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്.നായര്‍ അധ്യക്ഷത വഹിക്കും. പോലീസ് സൂപ്രണ്ട് ബി.വര്‍ഗീസ് മുഖ്യാതിഥിയാകും.
|