Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം വയനാട് നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2020:നുവാല്‍സ് ടീം വിജയികള്‍

വനിത

കൂടുതല്‍ 

അന്തര്‍ദേശീയ വനിതാദിന ആഘോഷം ഫെബ്രുവരി 25 മുതല്‍ മേയ് 6 വരെ നീളുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍

20/2/2014

തിരുഃ സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ അന്തര്‍ദേശീയവനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ മേയ്6വരെ നീളുന്ന വിപുലമായ പരിപാടികള്‍ സംഘടി പ്പിക്കുമെന്ന് സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. സ്ത്രീശക്തി സെമിനാര്‍, തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന നിയമത്തേക്കുറിച്ച് സംസ്ഥാന വ്യാപക ശില്പശാലകള്‍, വനിതാ ദിന വാക്കത്തോണ്‍ എന്നിവയില്‍ സംസ്ഥാനത്തും പുറത്തുമുള്ള പ്രമുഖര്‍ പങ്കെടുക്കും. വിഖ്യാതമായ വിശാഖാ കേസിലെ സുപ്രീം കോടതി വിധിക്കും തുടര്‍ന്നു പാര്‍ലമെന്റ് നടത്തിയ നിയമ നിര്‍മാ ണത്തിനും ഇടയാക്കിയ സംഭവത്തിലെ ഇരയും പോരാളിയുമായ ഭന്‍വാരി ദേവിയുടെസാന്നിധ്യമാണ് ഇത്തവണ വനിതാ ദിനത്തില്‍ കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മാര്‍ച്ച് 7, 8 തീയിതികളിലാണ് ഭന്‍വാരി ദേവി പങ്കെടുക്കുന്ന പരിപാടികള്‍. അവരുടെ അഭിഭാഷക കൂടിയായ പ്രശസ്ത നിയമജ്ഞ കവിതാ ശ്രീവാസ്തവയും ഭന്‍വാരി ദേവിക്കൊപ്പം എത്തുമെന്നദ്ദേഹം പറഞ്ഞു.

25നു പ്രസ്‌ക്ലബ് ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളില്‍ നടക്കുന്ന സ്ത്രീശക്തി സെമിനാര്‍ തിരുവനന്തപുരം പ്രസ്‌ക്ലബും വനിതാ വികസന കോര്‍പറേഷനും ചേര്‍ന്ന് സംഘടിപ്പിക്കും. സ്ത്രീകളോടുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ നിറവേറ്റുന്നോ എന്ന വിഷയത്തില്‍ രാവിലെ 10.30ന് ആരംഭിക്കുന്ന സെമിനാര്‍ സാമൂഹ്യ നീതി മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്‌ക്ലബ് പ്രസിഡന്റ് പി പി ജയിംസ് അധ്യക്ഷനായിരിക്കും. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ പി കുല്‍സു ആമുഖപ്രഭാഷണം നടത്തി അതിഥികളെ സ്വാഗതം ചെയ്യും. ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസം ചെയര്‍മാന്‍ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആലുവ യുസി കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ്ജ് വിഷയം അവതരിപ്പിക്കും. കെ മുരളീധരന്‍ എംഎല്‍എ, ദി ഹിന്ദു ബ്യൂറോ ചീഫ് സി ഗൗരീദാസന്‍ നായര്‍, ആര്‍ പാര്‍വതീ ദേവി, മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മു ക്കയം, ജനശ്രീമിഷന്‍ സംസ്ഥാന ട്രഷറര്‍ ലതികാ സുഭാഷ്, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സെക്രട്ടറി സുരേഷ് വെള്ളിമംഗലം, സംസ്ഥാന യുവജന കമ്മീഷന്‍ അംഗം അഡ്വ സ്വപ്നാ ജോര്‍ജ്ജ്, പ്രസ്‌ക്ലബ് വനിതാ ഫോറം പ്രസിഡന്റ് വി ഷീന എന്നിവര്‍ പങ്കെടുക്കും. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് രജനി വാര്യര്‍ മോഡറേറ്റര്‍ ആയിരിക്കും.

ഉച്ചകഴിഞ്ഞു 2ന് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനു കേരളം എന്തു ചെയ്യണം എന്ന വിഷയത്തില്‍ ആരംഭിക്കുന്ന സെമിനാര്‍ ടി എന്‍ സീമ എംപി ഉദ്ഘാടനം ചെയ്യും. പ്രസ്‌ക്ലബ് സെക്രട്ടറി പി ബിജു ചന്ദ്രശേഖര്‍ അധ്യക്ഷനായിരിക്കും. എം ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും. കാലിക്കറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. മോളി കുരുവിള വിഷയം അവതരിപ്പിക്കും. ഷാനിമോള്‍ ഉസ്മാന്‍, കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടര്‍ അരുണാ സുന്ദര രാജന്‍ ഐഎഎസ്, സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് ഫാക്കല്‍റ്റി ഡോ. ജെ ദേവിക, പ്രസ്‌ക്ലബ് ട്രഷറര്‍ ജയന്‍ മേനോന്‍ എന്നിവര്‍ പങ്കെടുക്കും. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ പി കുല്‍സു മോഡറേറ്റര്‍ ആയിരിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംരാത്രി നടത്തം വന്‍ വിജയം: ഇനി അറിയിക്കാതെയും നടക്കും; അഭിനന്ദനം അറിയിച്ച് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍:ഏറ്റവും കൂടുതല്‍ നടന്നത് തൃശൂരും രണ്ടാം സ്ഥാനo തിരുവനന്തപുരവും

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ പൊതുഇടം എന്റേതും എന്ന പേരില്‍ സംഘ ടിപ്പിച്ച രാത്രി നടത്തം ജനങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ വിജയമായി.സ്ത്രീകള്‍നിര്‍ഭയമായിഅര്‍ദ്ധ ര...തുട൪ന്ന് വായിക്കുക


കാസര്‍കോട് 90 വിധവകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കും

കാസര്‍കോട്: വിധവകള്‍ക്ക് കൈതാങ്ങായി ജില്ലാഭരണകൂടം ആവിഷ്‌കരിച്ച കൂട്ട് പദ്ധതിയുടെ ഭാഗമായി വിധവകള്‍ക്ക് തുണി സഞ്ചി,കടലാസ് സഞ്ചി എന്നിവയുടെ നിര്‍മ്മാണത്തിലും തയ്യലി ലും വെള്ളിക്കോത്ത് ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. ആകെ 90 വിധവ...തുട൪ന്ന് വായിക്കുക


വനിതാ ശാക്തീകരണപ്രവർത്തനങ്ങൾക്കായി നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ രാത്രി നടത്തം ഡിസംബർ 29ന്

തിരു: വനിതാ ശാക്തീകരണപ്രവർത്തനങ്ങൾക്കായി നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ ഡിസം ബർ 29ന് നിർഭയ ദിനത്തിൽ രാത്രി 11 മുതൽ വെളുപ്പിന് ഒരു മണി വരെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നൈറ്റ് വാക്ക് (രാത്രി നടത്തം) സംഘടിപ്പിക്കുന്നു. പൊതുയിടം എന്റേ തും എന്ന സ...തുട൪ന്ന് വായിക്കുക


എല്ലാ ജില്ലകളിലും മഹിളാ ശക്തി കേന്ദ്രങ്ങള്‍: 1.26 കോടിയുടെ ഭരണാനുമതി

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ജില്ലാതല മഹിളാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 1.26 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി ...തുട൪ന്ന് വായിക്കുക


മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ

തൃശൂർ: മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ തൃശൂരിൽ നടന്ന അദാലത്തിൽ അറിയിച്ചു. രണ്ടാഴ്ച്ചക്കിടെ ഇത്തരം അഞ്ച് പരാതികൾ ഈ പഞ്ചായത്ത...തുട൪ന്ന് വായിക്കുക


വയോജന സൗഹൃദം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി വയോജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതിവനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. വയോജനക്ഷേമം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്...തുട൪ന്ന് വായിക്കുക


സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: വ്യക്തി ജീവിതത്തോടൊപ്പം സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണ മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സ്ത്രീകള്‍ക്ക് എതിരായ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. എങ്കിലും നിരന്തര പരിശ്രമ ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ വനിതാ സംരംഭകരുടെ 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ യുടെ മൈക്രോ സംരംഭങ്ങള്‍ നിര്‍മിച്ച 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മിച്ച ചോക്കോസോഫ്റ്റ് ചോക്ലേറ്റ്‌സ്, യാഹൂ ബി...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ സര്‍വീസില്‍ ആദ്യമായി വനിതാ ഡ്രൈവര്‍മാര്‍

തിരു: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. വന...തുട൪ന്ന് വായിക്കുക


സ്ത്രീകളില്‍ ശാസ്ത്രബോധം ഉയര്‍ന്ന് വരണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കണ്ണൂർ:അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോ ധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ജന്റര്‍ സൗഹൃത കരട് നയ...തുട൪ന്ന് വായിക്കുക


ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം: തന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍

ഡോ.സൂസന്‍ മേരി സഖറിയ ( സീനിയര്‍ സ്‌പെഷ്യലിസ്റ്റ് , ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി) ഇന്ന് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണദിനം ആചരിക്കുകയാണ്. സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍, സജീവ പങ്കാളിത്തം എന്ന തീ...തുട൪ന്ന് വായിക്കുക


എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​ർ ലോക വനിതാ ദിനം ആഘോഷമാക്കി.

നെ​ടു​മ്പാ​ശേ​രി: വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വ്യാഴാഴ്ച പ​റ​ന്നു​യ​ർ​ന്ന എ​ട്ട് വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.നെ​ടു​മ്പാ​ശേ​രി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​...തുട൪ന്ന് വായിക്കുക


ഉഴവൂര്‍ വിജയന്റെ മരണം: വനിതാ കമ്മീഷന്‍ പരാതി അവഗണിച്ചതായി ആക്ഷേപം

കോട്ടയം: അന്തരിച്ച എന്‍.സി.പി. പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യയെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ചു പരാതി നല്‍കിയിട്ട് മറുപടി പോലും നല്‍കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നടപടി ഖേദകരമാണെന്നു പരാതിക്കാരിയും എന്‍.സി.പി. കോട്ടയം ...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് )

സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് ) സ്ത്രീ സമൂഹത്തിന്റെ സുരക്ഷക്കും ഉന്നമനത്തിനും ക്രിയാന്മകമായി പ്രേവര്തിക്കുന്ന വനിതകമ്മീഷനും സ്ത്രീകളുടെ മൗലിക അവകാശസങ്ങൾ നേടിയെടുക്കുന്നതിനും സ്ത്രീസുരക്ഷക്കും അഭിവൃദ്ധിക്കും ...തുട൪ന്ന് വായിക്കുക


വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു

തിരു: കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു. ഇടുക്കി ജില്ലാ അദാലത്ത് ഈ മാസം 15 ന് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ആലപ്പുഴ ജില്ലാ അദാലത്ത് 16 ന് ജില്ലാ പഞ്ചായത്ത് ഹാളിലും നടക്കും. തൃശൂരിലെ അദാലത്ത് 18 ന് ടൗണ്‍ ഹാളിലും പാലക്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.