കൂടുതല്‍ ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ തുടങ്ങും : ആഭ്യന്തരമന്ത്രി
21/10/2013
തിരുഃ സംസ്ഥാനത്ത് കൂടുതല്‍ ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പുതുതായി നൂറ് ജനമൈത്രി പോലീസ് സ്റ്റേഷനുകളും അതിലേക്കായി 500 തസ്തികകളും അനുവദിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ കൂടുതല്‍ ഉളളിടത്ത് 50-ഓളം ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ അധികമായി തുടങ്ങും. ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കായി കനകക്കുന്ന് കൊട്ടാരത്തില്‍ സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തില്‍ ജനമൈത്രി പോലീസിന്റെ പങ്ക് എന്ന വിഷയത്തില്‍ നടത്തുന്ന ദ്വിദിനശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇതിനോടകം 148 ജനമൈത്രി പോലീസ് സ്റ്റേഷനുകളും ഇതിലേയ്ക്കായി 740 തസ്തികകളും സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചു. ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ വന്നതോടെ സംസ്ഥാനത്തൊട്ടാകെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ബീറ്റ് ഓഫീസര്‍മാരുടെ സഹായത്തോടെ ജനമൈത്രി പദ്ധതി കൂടുതല്‍ ഫലവത്താക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാനും നിയമം ലംഘിക്കുന്നവരുടെ മാനസികാവസ്ഥ മാറ്റാനും ജനമൈത്രി പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു. കേരളാപോലീസിന്റെ മാനുഷികമുഖമായ ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങള്‍ അനുകരിക്കുന്നത് ഇതിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണസംരക്ഷണം കൊടുക്കുന്ന രീതിയില്‍ ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും ആഭ്യന്തരമന്ത്രി ഓര്‍മിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവി ബാലസുബ്രഹ്മണ്യം അധ്യക്ഷനായിരുന്നു. ബീറ്റ് സംവിധാനം മെച്ചപ്പെടുത്തുന്നത് പോലീസ് സംവിധാനം കൂടുതല്‍ വിജയകരമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാന്ത്വനപരിചരണ രംഗത്തും സുരക്ഷാ രംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ജനമൈത്രി പോലീസ് നടപ്പാക്കുന്നതെന്ന് എ.ഡി.ജി.പി. ബി. സന്ധ്യ അഭിപ്രായപ്പെട്ടു. പ്രസ്ക്ലബ് പ്രസിഡന്റ് പി.പി. ജയിംസ്, മുന്‍ ഡി.ജി.പി. ഡോ. പി.എം. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശില്പശാലയോടനുബന്ധിച്ച് ഫോട്ടോ- പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
തിരുഃ തിരുഃ കേരളസംസ്ഥാനവൈദ്യുതി ബോർഡിന് കുറഞ്ഞത് 2400 കോടി രൂപയുടെ വരുമാന മുണ്ടാക്കാം.വൈദ്യുതി ഉല്പാദനത്തിലൂടെയല്ലാതെ തന്നെ സാധിക്കും.
എങ്ങനെ?
ചോദ്യം സ്വാഭാവികമായുമുണ്ടാകാം.വലിയ മുടക്കുമുതലില്ലാതെ കഠിനാദ്ധ്വാനം കൂടാതെ ഇത്രയും തുകയോ അതിൽ കൂടുതലോ...തുട൪ന്ന് വായിക്കുക
തിരുഃനിര്ധനരായ നിത്യരോഗികള്‍ക്ക് ആശ്വാസമേകി കണ്ണൂര്‍ ജില്ലാ പോലീസിന്റെ ആതുരമിത്രം പദ്ധതി ശ്രദ്ധേയമാകുന്നു. കണ്ണൂര്‍ ജില്ലയിലുള്ള നിര്‍ധനരോഗികള്‍ക്ക് ചികിത്സാസഹായം നല്കുന്ന പദ്ധതിയാണിത്. വൃക്ക/കരള്‍/ശ്വാസകോശം തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട് ഗൂരൂത...തുട൪ന്ന് വായിക്കുക
തിരുഃ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന ഡയറക്ടറേറ്റ് ഉദ്ഘാടനം ഡിസംബര്‍ 12ന് തിരുവനന്തപുരം ചാല ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ ഉച്ചതിരിഞ്ഞ് 2.30 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല അ...തുട൪ന്ന് വായിക്കുക
തിരുലഹരി മരുന്നുകള്ക്കടിമപ്പെട്ട കുട്ടികളെ ആരോഗ്യ വകുപ്പ് അധികൃതര്‍ കൗണ്‍സിലിംഗ് നടത്തി സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര മന്ത്രിയുടെ ചേമ്പറില്‍ ചേര്...തുട൪ന്ന് വായിക്കുക
തിരുഃ ഓപ്പറേഷന് കുബേരയുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു കാരണവശാലും പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്ക രുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രിയുടെ ചേംബറില്‍ കൂടിയ ഉന്നത തല യോഗത്തിലാണ് തീരുമാനം. പൊലീസുകാര്‍ക്കെതിരെ ഈ വി...തുട൪ന്ന് വായിക്കുക
തിരുഃ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം ഡിസംബര്‍ രണ്ടാം വാരത്തില്‍ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചാല ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂ ളിലാണ് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ഹെഡ് ക്വാര്‍ട്ട...തുട൪ന്ന് വായിക്കുക
തിരുഃ കമ്മ്യൂണിറ്റി പോലീസിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ബീറ്റ് ഓഫീസര്‍മാരുടെ അലവന്‍സ് തുക വര്‍ദ്ധിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കമ്മ്യൂണിറ്റി പോലീസിങ് സംബന്ധിച്ച് കോവളം സമുദ്ര ഹോട്ടലില്‍ നടന്ന ദ്വിദിന ശില്പശാലയ...തുട൪ന്ന് വായിക്കുക
തിരുഃ കേരള പോലീസ് ജനമൈത്രി കമ്യൂണിറ്റി പോലീസ് പദ്ധതിയുടെ ഭാഗമായി നവംബര്‍ 13, 14, തീയതികളില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ ലോഗോ പ്രകാശനം നവംബര്‍ അഞ്ച് ബുധനാഴ്ച പകല്‍ 12 മണിക്ക് ആഭ്യന്തര-വിജിലന്‍സ് വകുപ്പു മന്ത്രി രമേശ് ചെന്നിത്തല മന്ത്രിയുടെ ചേ...തുട൪ന്ന് വായിക്കുക
തിരുഃ വിജ്ഞാനം ആര്‍ജിക്കുവാന്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ പരമാവധി പ്രയോജനപ്പെടു ത്തണ മെന്ന് സാമൂഹികനീതി-പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. സ്റ്റുഡന്റ് കേഡറ്റ് പോലീസ് പദ്ധതിയുടെ ഭാഗമായി നടന്ന നാലാമത...തുട൪ന്ന് വായിക്കുക
തിരുഃ മദ്യ-ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ജനമൈത്രിപൊലീസിന്റെ പങ്ക് എന്ന സെമി നാ റിനോടനുബന്ധിച്ച്നടന്ന പാനൽ ചർച്ചയിൽ മനഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു.ട്രെയിനും ബസുംവഴി സാധാരണയായി ലഹരി വസ്തുക്കൾ കടത്തു ന്നു.ഇടനിലക്കാര...തുട൪ന്ന് വായിക്കുക
തിരുഃ കേരളത്തിലെ പത്തിനും പതിനാറിനും ഇടയ്ക്ക് പ്രായമുള്ള 35 ശതമാനം കുട്ടികൾ ലഹരിക്കടിമകളാണെന്ന് ജനമൈത്രി പൊലീസ് സംഘടിപ്പിച്ച പാനൽ ചർച്ചയിൽ വെളിപ്പെട്ടിരിക്കുന്നു. കഞ്ചാവും മറ്റ് മയക്കു മരുന്നുകളും കൂടാതെ പാൻമസാലകൾ,വൈറ്റ്നർ,ഗ്ളൂ എന്നിവയിൽ തുടങ്ങി വീ...തുട൪ന്ന് വായിക്കുക
തിരുഃ സംസ്ഥാന സര്‍ക്കാരിന്റെ ഗാന്ധിജയന്തി വാരാഘോഷ പരിപാടിയുടെ ഭാഗമായി കേ രള പോലീസ് സംഘടിപ്പിക്കുന്ന സെമിനാര്‍ ഒക്ടോബര്‍ 6 ന് രാവിലെ 10 മണിമുതല്‍ വി. ജെ.ടി ഹാളില്‍ നടക്കും.ആഭ്യന്തര-വിജിലന്‍സ് വകുപ്പു മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.സംസ്ഥാനപോ...തുട൪ന്ന് വായിക്കുക
തിരുഃ കേരള പോലീസ് നടപ്പിലാക്കിവരുന്ന ജനമൈത്രി സുരക്ഷാ പദ്ധതി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി എന്നിവയുടെ പ്രവര്‍ത്തനവും സാമൂഹിക സ്വാധീനവും വിലയിരുത്താന്‍ പഠനം നടത്തുന്നു. 2014 ഡിസംബറില്‍ നടത്താനുദ്ദേശിക്കുന്ന പഠനം ഏറ്റെടുത്തുനടത്തുന്നതിന് യോഗ്യരായ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.