തിരുഃ കഴിഞ്ഞ വർഷത്തെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി സന്ധ്യാരാഗം സീരിയലിലെ (അമൃത ടി.വിഅഭിനയത്തിന് ന്ദനെയുംമികച്ചനടിയായിദൂരെടെലിഫിലിമിലെഅഭിനയത്തിന്(മഴവിൽ മനോരമ) അനന്യയേയും തിരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ സീരിയലായി സന്ധ്യാരാഗം തിരഞ്ഞെടുത്തു. 15000രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. മികച്ച കഥാകൃത്തിനും, മികച്ച കുട്ടികളുടെ പരിപാടിക്കും ഇപ്രാവശ്യം അവാർഡില്ല മികച്ച വാർത്ത അവതാരകനായി ഇന്ത്യാവിഷനിലെ ഇ.സനീഷ് തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിലെ ഗൃഹാതുരംപരിപാടി അവതരിപ്പിച്ച ശ്രീധന്യ.എസ്.തെക്കേടത്താണ് മികച്ച ആങ്കർ.പട്ടടയിലും പട്ടുപോകാത പരിപാടിഅവതരിപ്പിച്ച ആദർശാണ് കമൻറേറ്റർ.രചനാ വിഭാഗത്തിൽ ടെലിവിഷൻ പരമ്പരകൾക്കെതിരെ പീഡനക്കേസ് എടുക്കണം എന്ന പേരിൽഎ.ചന്ദ്രശേഖരൻ എഴുതിയ ലേഖനംമികച്ചലേഖനമായിതിരഞ്ഞെടുത്തു. ഇന്ത്യാവിഷനിലെ ഗ്രീൻ റിപ്പോർട്ടിലൂടെ ദീപ.വി.എം മികച്ച ഇൻറർവ്യൂവർ ആയി.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയറ്ററിനെ കുറിച്ചുള്ള റിപ്പോർട്ട് റിപ്പോർട്ടർ ടി.വിയിലെ അരുൺശങ്കറിനെ അന്വേഷണാത്മക റിപ്പോർട്ടിനുള്ള അവാർഡിന് അർഹനാക്കി.
ഹരികുമാർ, സംവിധായകൻ മധുപാൽ, ശ്രീവരാഹംബാലകൃഷ്ണൻ എന്നിവർ ചെയർമാൻമാരായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ്, മധുപാൽ, ജൂറി അംഗങ്ങൾ എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്. മറ്റ് അവാർഡുകൾ: മികച്ച സംവിധായകൻ (മണിലാൽ, മഴയോടൊപ്പം മായുന്നത്), ടെലിഫിലീം (ഫ്രോഗ്, പീപ്പിൾ ടി.വി), 20മിനിട്ടിൽ കൂടിയ ടെലിഫിലീം (മഴയോടൊപ്പം മായുന്നത്), ടി.വി ഷോ (മാന്പഴം, കൈരളി), കോമഡി പ്രോഗ്രാം (മറിമായം,മഴവിൽ മനോരമ), മികച്ച ഹാസ്യതാരം (ഹരീഷ്, കോമഡി ഫെസ്റ്റിവൽ), ഡബ്ബിംഗ് ആർട്ടിസ്റ്റ്(ഷോബി തിലകൻ, ദേവിഎന്നിവർ), കുട്ടികളുടെ മികച്ച ഷോർട്ട് ഫിലീം(ഇമ്മിണി ബല്ല്യൊരാൾ, മഴവിൽ മനോരമ), മികച്ച രണ്ടാമത്തെ നടൻ (പ്രകാശ്, സന്ധ്യാരാഗം), രണ്ടാമത്തെ നടി (റാണി ശരൺ), ബാലതാരങ്ങൾ (അതുൽ, രേണുക-ഇമ്മിണി ബല്ല്യൊരാൾ, മാരി), കാമറാമാൻ (അനുരാഗ് ഗുണ), ചിത്രസംയോജകൻ(രാജേഷ് തൃശൂർ), സംഗീത സംവിധായകൻ (ജയൻ പിഷാരടി-ഫ്രോഗ്),ശബ്ദലേഖകൻ(എബി), മികച്ച കലാസംവിധായകൻ (എംജു പുന്നാട്), മഴവിൽ മനോരമയിലെ കഥ ഇതുവരെയും ഫ്രോഗിലെ അഭിനയത്തിന് ഋതുൽ ശ്രീകുമാറും പ്രത്യേക ജൂറി അവാർഡിന് അർഹരായി.
|