Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ടൈറ്റന്‍ കണക്റ്റഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണിലൂടെ രാമക്ഷേത്രനിർമാണത്തിന് തുടക്കമായി; ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി മൈക്രോബയോളജി ലാബ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി ആകര്‍ഷകമായ ഇന്റീരിയറോടെ നിസ്സാന്‍ മാഗ്‌നൈറ്റ് ജാവ ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചു

ആരോഗ്യം

കൂടുതല്‍ 

കോവിഡിനെ തോല്‍പ്പിച്ച് ഐവിഎഫിലൂടെ ഇരട്ടക്കുട്ടികള്‍:കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 50-ാമത്തെ കോവിഡ് പോസിറ്റീവായ ഗര്‍ഭിണി

1/8/2020

തിരു: കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുക യാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീ വായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഐ.വി.എഫ് ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയതും ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികി ത്സ തേടുന്ന അമ്പതാമത്തെ കോവിഡ് പോസിറ്റീവ് ഗര്‍ഭിണിയാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍ കിയത്. ഒമ്പതാമത്തെ സിസേറിയന്‍ വഴിയുള്ള പ്രസവമാണിത്.

ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഈ സമയത്ത് ഇതുപോ ലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യന്ന വലിയ സേവനങ്ങളുടെ ഉദാഹരണമാണിത്. കുഞ്ഞിനും അമ്മയ്ക്കും എല്ലാവിധ ആശംസകളും നേരുന്ന തായും മന്ത്രി വ്യക്തമാക്കി.

സിസേറിയനിലൂടെ ഉച്ചയ്ക്ക് 12.30 മണിയോടെയാണ് 2 ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും കോവിഡ് രോഗത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളും ഇരട്ട ക്കുട്ടികളാണെന്നതും സര്‍ജ്ജറി സങ്കീര്‍ണമാക്കിയിരുന്നു. ഗൈനക്കോളജിവിഭാഗംമേധാവി ഡോ. എസ്.അജിത്ത്, അസോ.പ്രൊഫസര്‍ ഡോ.മാലിനി എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് പൂര്‍ണ കോവിഡ് സുരക്ഷാ സംവിധാനങ്ങളോടെ സര്‍ജ്ജറി നടത്തിയത്. 24 ന് നടത്തിയ ആര്‍. ടി.പി.സി.ആര്‍ ടെസ്റ്റില്‍ പോസിറ്റീവായതിനെത്തുടര്‍ന്ന് പ്രത്യേക കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ തുടരുന്ന യുവതിയുടെ ഒടുവില്‍ നടത്തിയ ആന്റിജെന്‍ ടെസ്റ്റ് റിസള്‍ട്ട് വന്ന പ്പോള്‍ ഫലം നെഗറ്റീവായിട്ടുണ്ട്. അമ്മയുടേയും 2 കുട്ടികളുടേയും ആരോഗ്യനില നിലവില്‍ ആശങ്കാജനകമല്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ്, പ്രിന്‍സിപ്പാള്‍ ഡോ.കെ.എം. കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.

സംസ്ഥാനത്താദ്യമായി ഒരു കോവിഡ് പോസിറ്റീവ് രോഗി പ്രസവിച്ചതും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവായ കൂടുതല്‍ ഗര്‍ഭിണി കള്‍ ചികിത്സ തേടിയതും പരിയാരത്താണ്. മാത്രമല്ല, കോവിഡ് പോസിറ്റീവായ ഗര്‍ഭിണിയായ യുവതി ഉള്‍പ്പടെ കുടുംബാംഗങ്ങളാകെ ചികിത്സ തേടി പ്രസവിച്ച യുവതിയും കുഞ്ഞും ഉള്‍പ്പടെ കുടുംബാംഗങ്ങളാകെ കോവിഡ് രോഗമുക്തി നേടിയതും ഇത്തരത്തില്‍ രോഗമുക്തി നേടി നാല് കുടുംബങ്ങള്‍ ആശുപത്രി വിട്ടതും പരിയാരത്ത് നിന്നുള്ള മുന്‍കാഴ്ചകളായിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വയനാട് ജില്ലയില്‍ 5,58,026 പേര്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നുകള്‍ നല്‍കി

വയനാട് : കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ ഇതിനോടകം 5,58,026 പേര്‍ക്കാണ് മരുന്നുകള്‍ വിതരണം ചെയ്തതെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കവിത പുരു ഷോത്ത...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി

തിരു: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കു കയായിരുന്നു മുഖ്യമന്ത്രി. 1234 പേര്‍ രോഗമുക്തി നേടി. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധത്തിന് ഹോമുകള്‍ക്ക് പരിശീലനം

തിരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പാശ്ചാത്തലത്തില്‍ ഡേ കെയര്‍ സെന്ററുകള്‍, വിവിധ ഹോമുകള്‍, വയോജന മന്ദിരങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന്റെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്...തുട൪ന്ന് വായിക്കുക


പാലക്കാട് പുതിയ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് :നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരു: പാലക്കാട് പുതുപരിയരത്ത് സ്ഥാപിക്കുന്ന റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിന്റെ നിര്‍മ്മാ ണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആദിവാസികള്‍ ഏറെയുള്ള പാലക്കാട് പോലെയുള്ള സ്ഥലത്ത് പബ്ലിക് ഹെല്‍ത്ത് ...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സാസൗകര്യങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ നേരിട്ടെത്തി

പെരിന്തല്‍മണ്ണ: കോവിഡ് ട്രീറ്റ്മെന്റ് സെന്ററായ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍കോളജില്‍ മലപ്പുറം ജില്ലാകളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. 200 കിടക്കകളുള്ള എം.ഇ.എസ് മെഡിക്കല്‍ കോളജ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ വെന്റിലേറ്റര്‍ സൗകര്യത്ത...തുട൪ന്ന് വായിക്കുക


കാസർഗോഡ് ജില്ലയിലെ അഞ്ച് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യകേന്ദ്രങ്ങള്‍

കാസർഗോഡ് : സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും രോഗിസൗഹൃദപരിചരണംസാധ്യമാക്കി ആശുപത്രി സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും രോഗികള്‍ക്ക് ആശുപത്രിക ളില്‍ ഒരു പുതിയ അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ച ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ...തുട൪ന്ന് വായിക്കുക


കാസർഗോഡ് ജില്ലയില്‍ രണ്ട് മാസത്തിനുള്ളില്‍ 1875 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡി എം ഒ

കാസർഗോഡ് : ജില്ലയില്‍ രണ്ട് മാസത്തിനുള്ളില്‍ 1875 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡി എം ഒ ഡോ:എ.വി.രാംദാസ് അറിയിച്ചു.കൂടാതെ രണ്ട് സംശയാ സ്പദമായ ഡെങ്കിമരണവും ജൂണില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സമ്പര്‍ക്...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ ആയി അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി കൊളമ്പിയ ഏഷ്യ ഹോസ്പിറ്റല്‍സ് സീനിയര്‍ ജനറല്‍ മാനേജറായിരുന്ന അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു. ആസ്റ്റര്‍ മെഡ്‌സിറ്റി യുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതല ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ 20 വര്‍ഷത്...തുട൪ന്ന് വായിക്കുക


1021 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,540 പേര്‍; ഇതുവരെരോഗമുക്തിനേടിയവര്‍ 16,303;ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

തിരു: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറ ണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 13...തുട൪ന്ന് വായിക്കുക


75 കാരിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: കോലഞ്ചേരിയില്‍ ക്രൂര പീഡനത്തിനിരയായ 75 കാരിയുടെ ചികിത്സാ ചെലവും സംരക്ഷ ണവും സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേർന്ന് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.അത്യന്തം വേദനാജനകവ...തുട൪ന്ന് വായിക്കുക


എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണ വും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍അനു സരിച്ചാണ് സംസ...തുട൪ന്ന് വായിക്കുക


വയോജന കേന്ദ്രങ്ങളിലെ അന്തേവാസികളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും

കോട്ടയം: കോവിഡ് പ്രതിരോധ മുന്‍കരുതലിന്‍റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത വയോജന സംരക്ഷണ കേന്ദ്രങ്ങളിലെ അന്തേവാസികളെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാ ക്കും. പരിശോധന ഈ ആഴ്ച്ചതന്നെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ എം.അഞ്ജന ...തുട൪ന്ന് വായിക്കുക


നല്ലൂര്‍നാട് കാന്‍സര്‍ ആശുപത്രി; ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബുക്കിംഗ് ഉറപ്പാക്കണം

വയനാട് : നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്ന വര്‍ ഉച്ചകഴിഞ്ഞ് രണ്ടിനും അഞ്ചിനും ഇടയില്‍ 8281212702 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് ബുക്കിംഗ് ഉറപ്പാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. കോവിഡ് 19 വ്യാപന...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളെ അഭിനന്ദിച്ച് ജില്ലാകലക്ടര്‍

മലപ്പുറം : കോവിഡ് പ്രതിസന്ധിക്കിടയിലും എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ജില്ലയില്‍ ഒരുക്കിയ ആരോഗ്യവകുപ്പിനെയും ആരോഗ്യകേരളത്തെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. ആര്‍ദ്രം മിഷന്റെ ഭാഗമായി മികച്ച രീതിയിലുളള അടിസ്ഥാനസൗകര്യങ്...തുട൪ന്ന് വായിക്കുക


മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഐസിയുകൾ പൂർണമായും കോവിഡ് രോഗികൾക്ക്

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട പരി ചരണം ലഭ്യമാക്കാൻ മൾട്ടിസ്പെഷ്യാലിറ്റി ബ്ലോക്കിലെ ഐസിയു കിടക്കകൾ പൂർണമായും മാറ്റി വച്ചു. രോഗികളുടെ എണ്ണം പ്രതിദിനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ആശുപത്രിയി ലെ ത്തുന്ന രോഗിക...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.