Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ടൈറ്റന്‍ കണക്റ്റഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണിലൂടെ രാമക്ഷേത്രനിർമാണത്തിന് തുടക്കമായി; ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി മൈക്രോബയോളജി ലാബ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി ആകര്‍ഷകമായ ഇന്റീരിയറോടെ നിസ്സാന്‍ മാഗ്‌നൈറ്റ് ജാവ ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം:നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

1/8/2020

തിരു: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വയോജന സംരക്ഷണ മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. എറണാകുളത്തും തിരുവനന്തപുരത്തും വയോജന ഹോമുകളില്‍ നിരവധി പേര്‍ രോഗബാധിതരായ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നത്. കോവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ പോകുന്നവരാണ് വയോജനങ്ങള്‍. മാത്രമല്ല അവരില്‍ പലരും വിവിധ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണ്. ഇത് മുന്നില്‍ കണ്ടാണ് ഇവര്‍ക്കായി റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കുന്നത്. മാത്രമല്ല സാമൂഹ്യനീതി വകുപ്പ് വയോജന സംരക്ഷണത്തിനായി നിരവധി പദ്ധതികളും നടപ്പിലാക്കി വരുന്നു. സര്‍ക്കാര്‍, സ്വകാര്യ ഹോമു കളില്‍ താമസിക്കുന്നവര്‍ കോവിഡ് കാലത്ത് പുറത്ത് പോകരുതെന്നും പുറത്ത് നിന്നുംആരെയും ഹോമില്‍ പ്രവേശിപ്പക്കരുതെന്നും സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് എറണാകുളത്തേയും തിരുവനന്തപുരത്തേയും സ്വകാര്യ ഹോമുകളിലെ ചിലയാളുകള്‍ പുറത്ത് നിന്നും വന്നതാണ് അവിടെ രോഗ വ്യാപനത്തിന് കാരണമായത്. ഇനി ഇത്തരം സംഭവ മുണ്ടായാല്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളത്ത് തൃക്കാക്കര കരുണാലയം കെയര്‍ ഹോമിന്റെ സഹോദര സ്ഥാപനത്തില്‍ ഒരു സിസ്റ്റര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റൊരു മരണം കോവിഡ് പോസിറ്റീവ് ആയി രുന്നെങ്കിലും പ്രായാധിക്യവും അസുഖങ്ങളും ബാധിച്ച് അവശനിലയിലായിരുന്നു. എസ്.ഡി. കോണ്‍വന്റ് ചുണങ്ങമ്പേലി, സമറിറ്റന്‍ പഴങ്ങനാട് എന്നീ രണ്ട് മഠങ്ങളിലും രോഗബാധയുണ്ടായി. 3 സ്ഥാപനങ്ങളിലുമായി 95 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവന്തപുരത്ത് കൊച്ചുതുറ യില്‍ ശാന്തിഭവനിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 35 പേര്‍ക്കാണ് രോഗം ബാധിച്ചത്. രണ്ട് സ്ഥാപന ങ്ങളിലും പുറത്ത് നിന്നും പോയി വന്നവരിലൂടെയാണ് മറ്റുള്ളവരിലേക്ക് രോഗംപടര്‍ന്നതെന്നാണ് കണക്കാക്കുന്നത്.

സംസ്ഥാനത്ത് 16 സര്‍ക്കാര്‍ വയോജന കേന്ദ്രങ്ങളും ഓര്‍ഫണേജ് കണ്‍ട്രേള്‍ ബോര്‍ഡിന്റെ കീഴില്‍ 561 സ്വകാര്യ വയോജന കേന്ദ്രങ്ങളുമാണുള്ളത്. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരുമാണ് ഇത്തരം ഹോമുകളിലുള്ളവരില്‍ ഏറെയും. അതിനാല്‍തന്നെ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗപ്പകര്‍ച്ചയുണ്ടാകാതെ നോക്കേണ്ടത് അതത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. ആരോഗ്യ വകുപ്പും സാമൂഹ്യ നീതി വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.

അതേസമയം രോഗബാധ റിപ്പോര്‍ട്ട് ചെയ്ത വയോജന കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധം ശക്ത മാക്കിയിട്ടുണ്ട്. രോഗമുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കായിട്ടുണ്ട്. ഓരോ ഹോമിലേയുംരോഗ ലക്ഷണമുള്ളവരെ ദിവസവും നിരീക്ഷിച്ചു വരുന്നു. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനുള്ള സജ്ജീകരണംഒരുക്കിയിട്ടുണ്ട്. ഹോമില്‍ നിന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒരാളെ മാത്രമേ പുറത്ത് പോകാന്‍ അനുവദിക്കുക യുള്ളൂ. പുറത്ത് പോകുന്ന ആള്‍ മറ്റുള്ളവരുമായി ഇടപെടാന്‍ അനുവദിക്കില്ല. സന്ദര്‍ശകരെ ഒഴി വാക്കിയിട്ടുമുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ പുതുതായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. 1800 425 2147 എന്ന നമ്പരില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ വിളി ച്ചാല്‍ സേവനം ലഭ്യമാകും. ആരോഗ്യ വകുപ്പിന്റെ ദിശ 1056ല്‍ 24 മണിക്കൂറും സേവനംലഭിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കി ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കി ഉദ്യോഗസ്ഥനെ എയര്‍ ഇന്ത്യസസ്‌പെന്‍ഡ് ചെയ്തു. എല്‍.എസ്.ഷിബുവിനെയാണ് മാധ്യമങ്ങളോട് സംസാരിച്ചെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്വപ്‌ന വ്യാജരേഖചമച്ചതുംആള്‍മാറാട്ടംനടത്തിയതുംക്രൈംബ...തുട൪ന്ന് വായിക്കുക


ടൈറ്റന്‍ കണക്റ്റഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണിലൂടെ അവതരിപ്പിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ ഏറ്റവും പുതിയ ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ചായ കണക്റ്റഡ് എക്സ് ആമസോണ്‍ഡോട്ട്ഇന്നില്‍അവതരിപ്പിക്കുന്നു. ഓഗസ്റ്റ് ആറ് മുതല്‍ ആമസോണ്‍ഡോട്ട്ഇന്നിലൂടെ വാച്ചുകള്‍ ആദ്യമായിവിപണിയ...തുട൪ന്ന് വായിക്കുക


ക്രൗഡ്ഫണ്ടിങ് കാമ്പയിനിലൂടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി ഫേ‌സ്ഷീല്‍ഡുകള്‍ നിര്‍മിച്ചു നല്‍കി

(ഫോട്ടോ ക്യാപ്ഷന്‍- കോവിഡ് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി ക്രൗഡ്ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണം കൊണ്ട് പില്‍റ്റോവര്‍ ടെക് നിര്‍മിച്ച ഫേസ്ഷീല്‍ഡുകള്‍ കമ്പനി സ്ഥാപകരില്‍ ഒരാളായഅനിരുദ്ധ് കിഷന്‍ കോഴിക്കോട് സിറ്റിപോലീസ് കമ്മിഷ്ണര്‍എ.വി.ജോര്‍ജിന് കൈമാറ...തുട൪ന്ന് വായിക്കുക


45 ലക്ഷം രൂപ ചെലവിൽ എറണാകുളം ജില്ലയിൽ കോവിഡ് ടെസ്റ്റിങ്ങ് യൂണിറ്റ്

എറണാകുളം: ജില്ലയിൽ കോവിഡ് പരിശോധനകളുടെ എണ്ണംവർധിപ്പിക്കുന്നതിനായിജനറൽആശു പത്രിക്ക് കീഴിലെ കോവിഡ് കെയർ സെൻ്ററിൽ കോവിഡ് ടെസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 45 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ജോൺ ഫെർണാണ്ടസ് എം എൽ എ അറി യിച്ചു. മണ്ഡലം ആസ്...തുട൪ന്ന് വായിക്കുക


തദ്ദേശ വോട്ടർ പട്ടിക രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരു; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീ ഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസി പ്പാലിറ്...തുട൪ന്ന് വായിക്കുക


കോളനികളിൽ 1000 റേഡിയോ സെറ്റുകൾ വിതരണം ചെയ്തു

വയനാട് : ജില്ലയിലെ മുഴുവൻ ആദിവാസി കോളനികളിലേയ്ക്കും 1000 റേഡിയോ സെറ്റുകൾവിത രണം ചെയ്തു. അമേരിക്കയിലെ മലയാളികളുടെ സംഘടനകളായ കെയർ ആൻ്റ് ഷെയർ, സ്റ്റാൻഡ് വിത്ത് കേരള, ലയൺസ് ക്ലബ്ബ് എന്നിവർ ചേർന്നാണ് റേഡിയോ നൽകിയത്. ബാറ്ററിയിൽ പ്രവർ ത്തിക്കുന്നതാണ് റേഡിയോ...തുട൪ന്ന് വായിക്കുക


വൈദ്യുതി തടസ്സങ്ങള്‍ക്ക് 1912 ല്‍ വിളിക്കുക. വൈദ്യുതി ലൈന്‍ പൊട്ടികിടക്കുന്നത് കണ്ടാല്‍ 9496010101 ല്‍ വിളിക്കുക

പാലക്കാട് : ജില്ലയില്‍ ശക്തമായ കാറ്റും മഴയും മൂലം വ്യാപകമായി മരങ്ങള്‍ വീഴുന്നതിനാല്‍വൈ ദ്യുതി ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസ്സങ്ങള്‍ സംബന്ധമായ പരാതികള്‍ക്ക് 1912ല്‍ വിളിക്കണമെന്ന് പാലക്കാട് ലക്ട്...തുട൪ന്ന് വായിക്കുക


സ്പോട്സ് ക്വാട്ട പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പാലക്കാട് : ഈ വര്‍ഷത്തെ പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷി ക്കാം. www.hscap.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റു കള്‍ എന്നിവ സ്‌കാന്‍ ചെയ്ത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ sqpdsc...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (5.8.20) ഇന്ന് 1095 കേസുകള്‍; 749 അറസ്റ്റ്; പിടിച്ചെടു ത്തത് 190 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1095പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 749 പേരാണ്. 190 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 7300 സംഭവങ്ങളാണ് സംസ...തുട൪ന്ന് വായിക്കുക


രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്‌നൗ : രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമിപൂജയിൽ പങ്കെടുത്തുകൊണ്ട് സംസാരി ക്കുകയായിരുന്നു അദ്ദേഹം. ലോകമെങ്ങുമുള്ള രാമഭക്തരെ അഭിനന്ദിക്കുന്നു. ഇത് സ്വപ്‌നസാക...തുട൪ന്ന് വായിക്കുക


സിബിഐ സംഘം ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ കെസി ഉണ്ണിയുടെ മൊഴിയെടുക്കുന്നു

തിരു; വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ബാലഭാസ്‌ക്ക റിന്റെ അച്ഛന്‍ കെ.സി. ഉണ്ണിയുടെ മൊഴിയെടുക്കുന്നു. കെ.സി.ഉണ്ണിയുടെ പൂജപ്പുര വീട്ടിലാണ് മൊഴിയെടുക്കുന്നത്. ഇന്നലെ ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയെടുത്തിരുന്നു. ബ...തുട൪ന്ന് വായിക്കുക


ശക്തമായ മഴയിലും കാറ്റിലും മലബാറില്‍ വ്യാപക നാശനഷ്ടം

കോഴിക്കോട്:ശക്തമായ മഴയിലും കാറ്റിലും മലബാറില്‍ വ്യാപക നാശനഷ്ടം. വയനാട് വാളാട് വീടിന് മുകളിൽ മരം വീണതിനെ തുടർന്ന് ഓടി രക്ഷപ്പെടുന്നതിനിടെഏഴുവയസുകാരിമരിച്ചു. അച്ഛനും സാരമായി പരുക്കേറ്റു. കോഴിക്കോടും കണ്ണൂരും നിരവധിവീടുകൾ ശക്തമായകാറ്റിലും മഴയിലുംതകർന്നു...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്

തിരു;സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്. ഇടുക്കിയിലും വയ നാട്ടിലും ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോടും വയനാടും നാളെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജി...തുട൪ന്ന് വായിക്കുക


കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി സുപ്രിംകോടതി തള്ളി.

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽവിചാരണ നേരിടണമെന്ന് സുപ്രിംകോടതി. കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്ക ലിന്റെ ഹർജി സുപ്രിംകോടതി തള്ളി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്...തുട൪ന്ന് വായിക്കുക


ട്രാൻസ്‌പോർട്ടേഷൻ ആന്റ് ആംബുലൻസ് ടീം യോഗം ചേർന്നു

തിരു: കോവിഡ്-19 മായി ബന്ധപ്പെട്ട് ജില്ലയിലെ ട്രാൻസ്‌പോർട്ടേഷൻ ആന്റ് ആംബുലൻസ് ടീമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസയുടെ നേതൃത്വ ത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ജനങ്ങളെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.