Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ടൈറ്റന്‍ കണക്റ്റഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണിലൂടെ രാമക്ഷേത്രനിർമാണത്തിന് തുടക്കമായി; ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി മൈക്രോബയോളജി ലാബ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി ആകര്‍ഷകമായ ഇന്റീരിയറോടെ നിസ്സാന്‍ മാഗ്‌നൈറ്റ് ജാവ ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 126 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2228 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 3174

5/7/2020

തിരു: കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോഴിക്കോട് ജില്ല യില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധസ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 57 പേര്‍ മറ്റ് സംസ്ഥാ നങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ-35, യു.എ.ഇ.- 30, കുബൈറ്റ്- 21, ഖത്തര്‍- 17, ഒമാന്‍- 9, ബഹറിന്‍- 4, റഷ്യ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നുംവന്നത്.കര്‍ണാ ടക- 24, ഡല്‍ഹി- 12, തമിഴ്‌നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെ യാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22 പേര്‍ ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്കും, എറണാകുളം ജില്ലയിലെ 3 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്‍ ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ജില്ലയിലെ7ഡി.എസ്. സി. ജവാന്‍മാര്‍ക്കും 2 സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ക്കും തൃശൂര്‍ ജില്ലയിലെ 2 ബി.എസ്. എഫ്.കാര്‍ക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 126 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 28പേരുടെയും,തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും (ഒരു ആലപ്പുഴ), പത്തനംതിട്ട (ഒര ആലപ്പുഴ), എറണാകുളം (2 കോട്ടയം, ഒരു പാലക്കാട്)ജില്ലകളില്‍ നിന്നുള്ള 10 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേരുടേയും, വയനാട് ജില്ല യില്‍ നിന്നുള്ള 6 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 5പേരുടെയും,കോട്ടയം,കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2228 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,939 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീ ക്ഷണത്തിലുള്ളവരില്‍ 1,77,995 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2944 പേര്‍ആശു പത്രികളിലും നിരീക്ഷണത്തിലാണ്. 377 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7461 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റ ഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍ പ്പെടെ ഇതുവരെ ആകെ 2,68,218 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5881 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലു ള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 58,728 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 56,374 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് പുതിയ 24 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (53), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കല്‍ഹാര്‍ബര്‍), എറണാകുളം ജില്ലയിലെ പറവൂര്‍ മുന്‍സിപ്പാലിറ്റി (8), കൊടുങ്ങല്ലൂര്‍ (8), തൃക്കാക്കര മുന്‍സിപ്പാ ലിറ്റി (28), ആലുവ മുന്‍സിപ്പാലിറ്റി (ആലുവ മാര്‍ക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (3), കീഴ ല്ലൂര്‍ (3), കുറ്റിയാട്ടൂര്‍ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 12), ഉള്ളിക്കല്‍ (വാര്‍ഡ് 19), ചെങ്ങളായി (14), കാടാച്ചിറ (3), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലയാറ്റൂര്‍-നീലേശ്വരം (15) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 153 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ടൈറ്റന്‍ കണക്റ്റഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണിലൂടെ അവതരിപ്പിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ ഏറ്റവും പുതിയ ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ചായ കണക്റ്റഡ് എക്സ് ആമസോണ്‍ഡോട്ട്ഇന്നില്‍അവതരിപ്പിക്കുന്നു. ഓഗസ്റ്റ് ആറ് മുതല്‍ ആമസോണ്‍ഡോട്ട്ഇന്നിലൂടെ വാച്ചുകള്‍ ആദ്യമായിവിപണിയ...തുട൪ന്ന് വായിക്കുക


ക്രൗഡ്ഫണ്ടിങ് കാമ്പയിനിലൂടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി ഫേ‌സ്ഷീല്‍ഡുകള്‍ നിര്‍മിച്ചു നല്‍കി

(ഫോട്ടോ ക്യാപ്ഷന്‍- കോവിഡ് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി ക്രൗഡ്ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണം കൊണ്ട് പില്‍റ്റോവര്‍ ടെക് നിര്‍മിച്ച ഫേസ്ഷീല്‍ഡുകള്‍ കമ്പനി സ്ഥാപകരില്‍ ഒരാളായഅനിരുദ്ധ് കിഷന്‍ കോഴിക്കോട് സിറ്റിപോലീസ് കമ്മിഷ്ണര്‍എ.വി.ജോര്‍ജിന് കൈമാറ...തുട൪ന്ന് വായിക്കുക


45 ലക്ഷം രൂപ ചെലവിൽ എറണാകുളം ജില്ലയിൽ കോവിഡ് ടെസ്റ്റിങ്ങ് യൂണിറ്റ്

എറണാകുളം: ജില്ലയിൽ കോവിഡ് പരിശോധനകളുടെ എണ്ണംവർധിപ്പിക്കുന്നതിനായിജനറൽആശു പത്രിക്ക് കീഴിലെ കോവിഡ് കെയർ സെൻ്ററിൽ കോവിഡ് ടെസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 45 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ജോൺ ഫെർണാണ്ടസ് എം എൽ എ അറി യിച്ചു. മണ്ഡലം ആസ്...തുട൪ന്ന് വായിക്കുക


തദ്ദേശ വോട്ടർ പട്ടിക രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരു; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീ ഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസി പ്പാലിറ്...തുട൪ന്ന് വായിക്കുക


കോളനികളിൽ 1000 റേഡിയോ സെറ്റുകൾ വിതരണം ചെയ്തു

വയനാട് : ജില്ലയിലെ മുഴുവൻ ആദിവാസി കോളനികളിലേയ്ക്കും 1000 റേഡിയോ സെറ്റുകൾവിത രണം ചെയ്തു. അമേരിക്കയിലെ മലയാളികളുടെ സംഘടനകളായ കെയർ ആൻ്റ് ഷെയർ, സ്റ്റാൻഡ് വിത്ത് കേരള, ലയൺസ് ക്ലബ്ബ് എന്നിവർ ചേർന്നാണ് റേഡിയോ നൽകിയത്. ബാറ്ററിയിൽ പ്രവർ ത്തിക്കുന്നതാണ് റേഡിയോ...തുട൪ന്ന് വായിക്കുക


വൈദ്യുതി തടസ്സങ്ങള്‍ക്ക് 1912 ല്‍ വിളിക്കുക. വൈദ്യുതി ലൈന്‍ പൊട്ടികിടക്കുന്നത് കണ്ടാല്‍ 9496010101 ല്‍ വിളിക്കുക

പാലക്കാട് : ജില്ലയില്‍ ശക്തമായ കാറ്റും മഴയും മൂലം വ്യാപകമായി മരങ്ങള്‍ വീഴുന്നതിനാല്‍വൈ ദ്യുതി ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസ്സങ്ങള്‍ സംബന്ധമായ പരാതികള്‍ക്ക് 1912ല്‍ വിളിക്കണമെന്ന് പാലക്കാട് ലക്ട്...തുട൪ന്ന് വായിക്കുക


സ്പോട്സ് ക്വാട്ട പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പാലക്കാട് : ഈ വര്‍ഷത്തെ പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷി ക്കാം. www.hscap.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റു കള്‍ എന്നിവ സ്‌കാന്‍ ചെയ്ത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ sqpdsc...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (5.8.20) ഇന്ന് 1095 കേസുകള്‍; 749 അറസ്റ്റ്; പിടിച്ചെടു ത്തത് 190 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1095പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 749 പേരാണ്. 190 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 7300 സംഭവങ്ങളാണ് സംസ...തുട൪ന്ന് വായിക്കുക


രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്‌നൗ : രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമിപൂജയിൽ പങ്കെടുത്തുകൊണ്ട് സംസാരി ക്കുകയായിരുന്നു അദ്ദേഹം. ലോകമെങ്ങുമുള്ള രാമഭക്തരെ അഭിനന്ദിക്കുന്നു. ഇത് സ്വപ്‌നസാക...തുട൪ന്ന് വായിക്കുക


സിബിഐ സംഘം ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ കെസി ഉണ്ണിയുടെ മൊഴിയെടുക്കുന്നു

തിരു; വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ബാലഭാസ്‌ക്ക റിന്റെ അച്ഛന്‍ കെ.സി. ഉണ്ണിയുടെ മൊഴിയെടുക്കുന്നു. കെ.സി.ഉണ്ണിയുടെ പൂജപ്പുര വീട്ടിലാണ് മൊഴിയെടുക്കുന്നത്. ഇന്നലെ ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയെടുത്തിരുന്നു. ബ...തുട൪ന്ന് വായിക്കുക


ശക്തമായ മഴയിലും കാറ്റിലും മലബാറില്‍ വ്യാപക നാശനഷ്ടം

കോഴിക്കോട്:ശക്തമായ മഴയിലും കാറ്റിലും മലബാറില്‍ വ്യാപക നാശനഷ്ടം. വയനാട് വാളാട് വീടിന് മുകളിൽ മരം വീണതിനെ തുടർന്ന് ഓടി രക്ഷപ്പെടുന്നതിനിടെഏഴുവയസുകാരിമരിച്ചു. അച്ഛനും സാരമായി പരുക്കേറ്റു. കോഴിക്കോടും കണ്ണൂരും നിരവധിവീടുകൾ ശക്തമായകാറ്റിലും മഴയിലുംതകർന്നു...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്

തിരു;സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്. ഇടുക്കിയിലും വയ നാട്ടിലും ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോടും വയനാടും നാളെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജി...തുട൪ന്ന് വായിക്കുക


കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി സുപ്രിംകോടതി തള്ളി.

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽവിചാരണ നേരിടണമെന്ന് സുപ്രിംകോടതി. കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്ക ലിന്റെ ഹർജി സുപ്രിംകോടതി തള്ളി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്...തുട൪ന്ന് വായിക്കുക


ട്രാൻസ്‌പോർട്ടേഷൻ ആന്റ് ആംബുലൻസ് ടീം യോഗം ചേർന്നു

തിരു: കോവിഡ്-19 മായി ബന്ധപ്പെട്ട് ജില്ലയിലെ ട്രാൻസ്‌പോർട്ടേഷൻ ആന്റ് ആംബുലൻസ് ടീമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസയുടെ നേതൃത്വ ത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ജനങ്ങളെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളി...തുട൪ന്ന് വായിക്കുക


വീട്ടുമുറ്റത്തൊരു സുഭിക്ഷത്തോട്ടം

തിരു; ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ ലക്ഷ്യമിട്ട് ആനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച വീട്ടുമുറ്റത്ത് കുഞ്ഞു സുഭിക്ഷത്തോട്ടം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിർവഹിച്ചു. പദ്ധ തിയിലൂടെ 5,000 വീട്ടുമുറ്റസുഭിക്ഷ തോട്ടങ്ങൾ നിർമിക്കുകയാണ് ലക്ഷ്യമെന്ന് ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.