Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഇനി മലയാളത്തിലും കാട്ടാക്കട താലൂക്കിലെ അദാലത്ത് ജൂലൈ 18ന് പൂന്തുറയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കും സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത്

ആരോഗ്യം

കൂടുതല്‍ 

കണ്ടെയിൻമെന്റ് സോണിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

29/6/2020

തിരു: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിൻമെന്റ് സോണിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പി.പി.പ്രീത പറഞ്ഞു. പരമാവധി വീടിനു പുറത്തിറങ്ങരുത്. ഗൃഹ സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. ഒരു തരത്തിലു മുള്ള ഒത്തുകൂടലും പാടില്ല. പനി അല്ലെങ്കിൽ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ക്ഷീണം, ശരീരവേദന, തലവേദന, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ, തൊണ്ട വേദന, ശരീരവേദന, വയറിളക്കം, ഛർദി, ക്ഷീണം തുടങ്ങിയവ അനുഭവപ്പെട്ടാൽ ഉടൻ ആരോ ഗ്യപ്രവർത്തകരെയോ കൺട്രോൾ റൂം നമ്പർ ആയ 1077 ലേക്കോ ദിശയിലോ 1056/04712552 056 അറിയിക്കണം. അവിടെ നിന്നുള്ള നിർദേശ പ്രകാരം മാത്രം ആശുപത്രിയിൽ പോകുക.

റിവേഴ്‌സ് ക്വാറന്റൈനിന്റെ ഭാഗമായി പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, അസുഖബാധിതർ എന്നിവർ മറ്റഗംങ്ങളുമായി നേരിട്ട് സമ്പർക്കം വരാത്ത വിധം വായു സഞ്ചാരമുള്ള ബാത്ത് അറ്റാച്ഡ് സൗകര്യമുള്ള മുറിയിൽ കഴിയണം.

കോവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികളും പ്രതിരോധിക്കേണ്ട സാഹചര്യമാണുള്ളത്. ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തവർ വീടും പരിസരവും സ്വയം വൃത്തിയാക്കുകയും കൊതുകിന്റെ ഉറവിട ങ്ങൾ നശിപ്പിക്കുകയും ചെയ്യണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണം: പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട : സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തുവരുന്ന സാഹചര്യ ത്തില്‍ ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. 60ന് മുകളിലും 10ന് താഴെയും പ്രായമു...തുട൪ന്ന് വായിക്കുക


വയോജന വിശ്രമ കേന്ദ്രം തുറന്നു

കോഴിക്കോട് : പുറമേരി ഗ്രാമ പഞ്ചായത്ത് വയോജനങ്ങള്‍ക്കായി നിര്‍മ്മിച്ച വിനോദ വിശ്രമ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. അച്യുതന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇക്കാലത്ത് പ്രായമായവര്‍ വീടുകളില്‍ ഒറ്റപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും സമപ്രാ...തുട൪ന്ന് വായിക്കുക


കൂടെയുണ്ട് അങ്കണവാടികള്‍: മൂന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു:നവജാത ശിശുപരിചരണം, ജനസംഖ്യാദിനം വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച കൂടെയുണ്ട്- അങ്കണവാടികള്‍- പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ബാധിച്ചാല്‍ വളരെപ്പെ ട്ടന്ന് ഗുരുത...തുട൪ന്ന് വായിക്കുക


സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

തിരു: തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാ ത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയു...തുട൪ന്ന് വായിക്കുക


ട്രിപ്പിൾ ലോക്ക് ഡൗൺ: ആശുപത്രിയിൽ തിരക്ക് ഒഴിവാക്കണം

തിരു: ട്രിപ്പിൾ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാലും തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനുള്ള നടപടികളുമായി രോഗികൾ സഹകരിക്കണമെന്ന് ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗങ്ങ...തുട൪ന്ന് വായിക്കുക


ബി പോസിറ്റീവ് പ്ലാസ്മ ആവശ്യമുണ്ട്

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗിയ്ക്ക് ബി പോസി റ്റീവ് പ്ലാസ്മ ആവശ്യമുണ്ട്. പ്ലാസ്മ നൽകാൻ താല്പര്യമുള്ളവരും 2020 ജൂൺ 24നു മുമ്പ് കോവിഡ് വി മുക്തരായവരുമായ വ്യക്തികൾ താഴെപ്പറയുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ...തുട൪ന്ന് വായിക്കുക


വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത് : ഇനി ഇംഹാന്‍സിന്റെ സേവനവും ലഭ്യമാണ്

തിരു: വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവി ധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവന...തുട൪ന്ന് വായിക്കുക


പിണറായി ആയുര്‍വേദാശുപത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു; ഉദ്ഘാടനം ഒന്‍പതിന് മുഖ്യമന്ത്രി നിര്‍വഹിക്കും

കണ്ണൂർ; കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ പിണറായി ആയുര്‍വേദ ആശു പത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. കെട്ടിടത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ജൂലൈ ഒന്‍പതിന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ്...തുട൪ന്ന് വായിക്കുക


ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ കൊമ്പൻമാർക്ക് ഒരുമാസം നീളുന്ന സുഖചികിത്സയ്ക്ക് തുടക്കമായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ കൊമ്പൻമാർക്ക് ഒരുമാസം നീളുന്ന സുഖചികിത്സയ്ക്ക് തുടക്കമായി. പിടിയാനകളും കൊമ്പൻമാരും ഉൾപ്പടെ 25- ആനകൾസുഖചികി ത്സയ്ക്കായി അണിനിരന്നു. മദപ്പാടിൽ തളച്ചിട്ടുള്ള കൊമ്പന്മാരിൽ കൂടുതൽ അപകടകാരികളായ വർക്ക് നീരിൽ നിന്...തുട൪ന്ന് വായിക്കുക


209 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2129 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 3048; 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ല യില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ വില്ലേജ് ശിലാസ്ഥാപനം നിര്‍വഹിച്ചു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെപുനരധിവാസത്തിനായി മൂളിയാര്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ ശിലാ സ്ഥാപ ന ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ.കെ.ശൈ ലജ ടീച്ചര്‍ ...തുട൪ന്ന് വായിക്കുക


കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതല്‍ ദുരി...തുട൪ന്ന് വായിക്കുക


ജാഗ്രത എന്നത്തേക്കാളും വേണം, ക്വാറൻറ്റൈൻകാരെ ഒറ്റപ്പെടുത്തരുത്- മുഖ്യമന്ത്രി

തിരു: കോവിഡ് പ്രതിരോധത്തിൽ നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന തോത് വലുതാവുകയും ഒരു ദിവസം 200 ആദ്യമായി കടക്കുകയും ചെയ്തു. 14 ജില്ലകളിലും രോഗബാധിതർ വർധിച്ചു. നേരത്തേയുള്ള തിൽ നിന്ന് വ്യത്യസ്തമായ...തുട൪ന്ന് വായിക്കുക


പൊന്‍കുന്നത്തെ ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തും

പൊന്‍കുന്നo : രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പൊന്‍കുന്നത്തെ സ്വകാര്യആശുപത്രിയിലെ എല്ലാ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാകളക്ടര്‍ എം.അഞ്ജന അറിയിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടിക...തുട൪ന്ന് വായിക്കുക


രോഗികള്‍ക്ക് ആശ്വാസമായി അഴിയൂരിലെ പാലിയേറ്റീവ് പ്രവര്‍ത്തനം

കോഴിക്കോട് : അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനം രോഗികള്‍ക്ക് ആശ്വാ സമാകുന്നു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ വകയിരുത്തിപ്രാഥ മികാരോഗ്യകേന്ദ്രം മുഖേനയാണ് പ്രവര്‍ത്തനം. അന്‍പതിനായിരം രൂപ മരുന്നിനായും നീക്കി വെച...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.