Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എലത്തൂരിലെ റോഡ് നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു മൂലം ജലോത്സവം ആചാ രം നടത്തിപിരിഞ്ഞു നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

കോവിഡ് കാലത്ത് വേറിട്ട കര്‍മ്മ പദ്ധതിയുമായി ആരോഗ്യ ജാഗ്രത :ഓഫീസുകളും സ്ഥാപന ങ്ങളും തുറക്കുന്നതിന് മുമ്പ് വളരെ ശ്രദ്ധിക്കണം

20/5/2020

തിരു: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ ജാഗ്രത 2020 പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം വിവിധ വകുപ്പുകളുടെ വീഡിയോ കോണ്‍ഫറന്‍സ് നടന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ സമയബന്ധിതമായി ചെയ്യുന്നതിന് 2018 മുതല്‍ നടപ്പിലാക്കി വരുന്ന കര്‍മ്മ പദ്ധതി യാണ് ആരോഗ്യ ജാഗ്രതയെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.സാമൂഹികഅകലംപാലി ക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിനും ലോക് ഡൗണിന് ശേഷം സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് പ്രത്യേക കര്‍മ്മപദ്ധതി നടപ്പി ലാക്കുന്നതിനും കൊതുകു നിവാരണ നിയന്ത്രണ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമാ യാണ് കോണ്‍ഫറന്‍സ് നടത്തിയതെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

ലോക്ഡൗണിന് ശേഷം അടഞ്ഞുകിടക്കുന്ന ഓഫീസുകളും പൊതു സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് മുമ്പായി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണെന്ന് യോഗം വില യിരുത്തി. ഓരോ വകുപ്പുകളും നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചു യോഗം പ്രത്യേകം വിലയിരുത്തുകയുണ്ടായി. കൊതുക്, ഈച്ച, എലി തുടങ്ങിയ ക്ഷുദ്ര ജീവികള്‍ പെരുകുന്നതി നുള്ള സാഹചര്യം വിലയിരുത്തുകയും അവയെ നീക്കം ചെയ്തു സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തി ക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്.

ആരോഗ്യവകുപ്പിന് കീഴില്‍ ഇപ്പോള്‍ നടത്തിയ വെക്ടര്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം പൊതുസ്ഥല ങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും വീടുകളുടെ പരിസരങ്ങ ളില്‍ നിന്നും കൊതുകിന്റെ ഉറവിടങ്ങള്‍ ധാരാളമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ അവ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് താഴെപ്പറയുന്ന കാര്യങ്ങള്‍ അടിയന്തരമായി നടപ്പിലാക്കു ന്നതിന് യോഗം തീരുമാനിച്ചു.

ആശുപത്രികള്‍, ഓഫീസുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവയിലും അവയുടെ പരിസരങ്ങളിലും കൊതുക് വളരുന്ന സാഹചര്യമില്ലെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം മാലിന്യ മുക്തമാണെന്നും സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. സ്‌കൂളുകളിലെയും കോളേജു കളിലെയും കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് സുരക്ഷ ഉറപ്പു വരുത്തേ ണ്ടതാണ്.

പൊതുസ്ഥലങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള പ്രത്യേക സമിതികള്‍ ഇത് വിലയിരുത്തേ ണ്ടതും വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരമോ മുനിസിപ്പാലി റ്റി/പഞ്ചായത്ത് രാജ് നിയമ പ്രകാരമോ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെയുടെ അധ്യക്ഷത യില്‍ ചേര്‍ന്ന കോണ്‍ഫറന്‍സില്‍ ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ഡോ. എ.റംലാബീവി എന്നിവരെ കൂടാതെ തദ്ദേശസ്വയംഭരണം, ജലവിഭവം, വാട്ടര്‍ അതോറിറ്റി, സ്വകാര്യ ആശുപത്രി ഡോക്ര്‍മാരുടെ സംഘടന, റെയില്‍വേ, മൃഗസംരക്ഷണം, സാമൂഹ്യ നീതി, വനം, കോളേജ് വിദ്യാഭ്യാസം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം, ശുചിത്വമിഷന്‍, ഹരിത കേരളം, ആഭ്യന്തരം തുടങ്ങി വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

കട്ടപ്പന : പഴവർഗ മൊത്തവിപണന കേന്ദ്രത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ച കട്ടപ്പന പൊതുചന്ത തുറന്നു. രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ കടുത്ത നിയന്ത്രണങ്ങ ളോടെ ചന്ത തുറന്നത്‌. ജൂൺ 20നാണ്‌ പച്ചക്കറി, -മീൻ ചന്തകൾ കണ്ടെയ്‌ൻമെന്റ്‌ സോണിൽ ഉൾ പ്പ...തുട൪ന്ന് വായിക്കുക


നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു

കട്ടപ്പന : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ സഫല ബുക്ക്സിന്റെ നേതൃത്വത്തിൽ ജില്ലയിലെ നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു. കവിതകൾ അയക്കുന്നവർ അവരുടെ ഏറ്റവും മികച്ച സൃഷ്ടികൾക്കൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും വ...തുട൪ന്ന് വായിക്കുക


ആരവമില്ലാതെ മൂലം ജലോത്സവം ആചാ രം നടത്തിപിരിഞ്ഞു

മങ്കൊമ്പ് : വള്ളംകളിയുടെ ആവേശവും വഞ്ചിപ്പാട്ടിന്റെ താളവും ഇല്ലാതെ മൂലംജലോത്സവംആചാ രം നടത്തിപിരിഞ്ഞു. ചരിത്രപ്രസിദ്ധമായ മൂലം ജലോത്സവം കോവിഡ് 19 പശ്ചാത്തലത്തിൽ ആചാരം മാത്രമായി. അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കാനുള്ള വിഗ്രഹം കുറിച്ചി കരിങ്കുള...തുട൪ന്ന് വായിക്കുക


ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ

അടൂർ : ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മരുതിമൂട് സെന്റ്‌ ജോർജ് കാത്തലിക്ക് പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ അജയ് ( 32), കുട്ടിയുടെ മാതാവ് മാരൂർ ഒഴുക്കു പാറ കിഴക്കേതിൽ ലിജ (33)...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1453 കേസുകള്‍; 1582 അറസ്റ്റ്; പിടിച്ചെടുത്തത് 398 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1453 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1582 പേരാണ്. 398 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5193 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക


ചേനംചിറ, ചെമ്മണ്ണും കുന്നേല്‍ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി പുതിയ കുടിവെള്ള പദ്ധതി

നാരങ്ങാനം പഞ്ചായത്തിലെ ചേനംചിറ കുടിവെള്ള പദ്ധതി വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ചേനംചിറ, ചെമ്മണ്ണും കുന്നേല്‍ ഭാഗ ങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് പുതിയ കുടിവെള്ള പദ്ധതിയെന്ന് വീണാ ജോര...തുട൪ന്ന് വായിക്കുക


കാവനാല്‍കടവ് പാലം ഉദ്ഘാടനം ജൂലൈ 06ന്

മല്ലപ്പള്ളി - ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ നിര്‍മിച്ചകാവനാല്‍ കടവ് പാലത്തിന്റെ ഉദ്ഘാടനം ജൂലൈ 06 പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. മാത്യു.ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ മു...തുട൪ന്ന് വായിക്കുക


എലത്തൂരിലെ റോഡ് നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി

എലത്തൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട പഞ്ചായത്തുകളിലെയും കോര്‍പ്പറേഷന്‍ പരിധിയിലെ യും വിവിധ റോഡുകളുടെ നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാ ഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഗതാഗത യോഗ്യമല്ലാതായി തീര്‍ന്ന റ...തുട൪ന്ന് വായിക്കുക


വ്യവസായ കാര്‍ഷിക മേഖലയിലും ഇ-മൊബിലിറ്റിയിലും ജപ്പാന്‍ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കും: മന്ത്രി ഇ പി ജയരാജന്‍

തിരു: വ്യവസായ-കാര്‍ഷിക മേഖലയില്‍ ജപ്പാന്‍ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കു മെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. ഇ-മൊബലിറ്റി രംഗത്ത് ജപ്പാന്റെ സഹായത്തോടുകൂടി കൂടുതല്‍ ഇല്ക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും. പുതിയ പദ്ധതികള്‍ കേരളവുംജപ്പാനുംതമ്മി...തുട൪ന്ന് വായിക്കുക


തിരു.കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ സേവനങ്ങള്‍

തിരു: താഴെപ്പറയുന്ന സേവനങ്ങളും സ്ഥാപനങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയു...തുട൪ന്ന് വായിക്കുക


തിരു.വിമാനത്താവളത്തിൽ യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ പേരിൽ സ്വർണക്കടത്ത് : 15 കോടി രൂപയുടെ സ്വർണം പിടിച്ചു

തിരു: തിരു.വിമാനത്താവളത്തിൽ യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ പേരിൽ സ്വർണക്കടത്ത് : 15 കോടി രൂപയുടെ സ്വർണം പിടിച്ചു. നയതന്ത്ര പരിരക്ഷയുള്ളവരിൽനിന്നും ബാഗേജുകളിൽ നിന്നും കള്ളക്കടത്ത്‌ സാധനങ്ങൾ കണ്ടെത്തുന്നത്‌ അത്യപൂർവം.കോൺസുലേറ്റ്‌ ജനറലിന്റെ പേരിൽ സ്വർണക്കട...തുട൪ന്ന് വായിക്കുക


ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 126 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2228 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 3174

തിരു: കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 ...തുട൪ന്ന് വായിക്കുക


തിരു.നഗരത്തിലേയ്ക്കുള്ള എല്ലാ റോഡു കളും പൂർണ്ണമായും അടയ്ക്കുമെന്ന് പൊലീസ്‌ മേധാവി ലോക്‌നാഥ് ബെഹ്‌റ

തിരു: തിരുവനന്തപുരം കോർപ്പറേഷൻ മേഖലയിൽ തിങ്കളാഴ്ച രാവിലെ ആറുമണി മുതൽ ഒരാഴ്ച ത്തേയ്ക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡു കളും പൂർണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ് ബെഹ്‌റഅറിയിച്ചു. നഗരത്തി...തുട൪ന്ന് വായിക്കുക


തിരു.കോർപറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തിങ്കളാഴ്‌ച്ച രാവിലെ ആറ് മണി മുതൽ ഒരാഴ്‌ച്ച

തിരു: തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. തിങ്കളാഴ്‌ച്ച രാവിലെ ആറ് മണി മുതൽ ഒരാഴ്‌ച്ചത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്‌. മുഖ്യമന്ത്രിയുടെ നേതൃത്വ ത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സമൂഹവ്യാപന സാധ്ത നിലനില്‍ക്കുകയും സമ്പര്‍ക്ക രോ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് കോവിഡ് 19 രോഗംബാധിച്ച് ഒരാൾ കൂടി മരിച്ചു

കൊച്ചി : സംസ്ഥാനത്ത് കോവിഡ് 19 രോഗംബാധിച്ച് ഒരാൾ കൂടി മരിച്ചു.എറണാകുളംമെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ് സൈഫുദ്ദീൻ (65) ആണ് മരിച്ചത്. സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച ഇദ്ദേഹത്തെ 28-നാണ് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശു...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.