Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്‌സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ് വരുന്നു അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിന്‍ കാര്‍ട്ടൂണ്‍ മതില്‍ എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രകൃയ പുനരാരംഭിച്ചു എയര്‍പോട്ടുകളില്‍ 8 ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മ്മല്‍ സ്‌കാനറുകള്‍

അറിയിപ്പുകള്‍

കൂടുതല്‍ 

കേരളാ പോലീസിന് പുതിയ വെബ് പോര്‍ട്ടല്‍ നിലവില്‍ വന്നു

19/5/2020

(ഫോട്ടോ ക്യാപ്ഷന്‍: കേരള പോലീസിന്‍റെ പുതിയ വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രകാശനം ചെയ്യുന്നു)

കേരളാ പോലീസിന്‍റെ നവീകരിച്ച വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രകാശനം ചെയ്തു. നിലവിലുള്ള keralapolice.gov.in എന്ന വിലാസത്തില്‍ തന്നെ ലഭിക്കുന്ന വെബ്സൈറ്റ് സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ യിലെ സാങ്കേതിക വിദഗ്ധരാണ് തയ്യാറാക്കിയത്.

നവീകരിച്ച വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി വിഭാ ഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ മാത്രം അറിഞ്ഞിരിക്കേണ്ട വകുപ്പുതല ഉത്തരവുകളും സര്‍ക്കുലറുകളും ലോഗിന്‍ ചെയ്ത് മാത്രമേ കാണാന്‍ കഴിയൂ. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നില വില്‍ ഉള്ള അയാപ്സ് യൂസര്‍നെയിമും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യാം. നില വിലുള്ള വെബ്സൈറ്റിലെ വിവരങ്ങള്‍ പുതിയ വെബ്സൈറ്റിലേയ്ക്ക് പൂര്‍ണ്ണമായി മാറ്റുന്നതുവരെ പഴയ വെബ്സൈറ്റ് old.keralapolice.gov.in എന്ന വിലാസത്തില്‍ ലഭിക്കും.

നവീകരിച്ച വെബ്സൈറ്റില്‍ വിവരങ്ങള്‍ ഇനിമുതല്‍ ഇംഗ്ലീഷിലും മലയാളത്തി ലും ലഭിക്കും.പൂര്‍ണ്ണ മായും ഡൈനാമിക് ആയ വെബ്സൈറ്റ് സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ച് തിരയുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ലഭ്യമാകുംവിധത്തില്‍ ആഗോള നിലവാരത്തിലുള്ള സെര്‍ച്ച് എഞ്ചിന്‍ ഒപ്ടിമൈസേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്.

കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുകയും പ്രതിരോധ പ്രവര്‍ത്തന ങ്ങളില്‍ ജനങ്ങളുടെ സഹകരണവും പിന്തുണ യും ഉറപ്പാക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ട് കോവിഡ് 19 എന്ന വിഭാഗവും പുതിയ വെബ്സൈറ്റില്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിയമ നടപടികളുടെ സ്ഥിതിവിവരക്കണക്കുകള്‍, കോവിഡ് 19 പ്രതി രോധവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പത്രക്കുറിപ്പുകള്‍, പൊതുജന ബോധവല്‍കരണം ലക്ഷ്യ മാക്കി തയ്യാറാക്കിയ വീഡിയോകള്‍, സാങ്കേതിക വിദ്യ ഉപയോഗിച്ചും അല്ലാതെയും പോലീസ് നടപ്പിലാക്കിയ സംരംഭങ്ങള്‍, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ അവശ്യ സന്ദര്‍ഭ ങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍നമ്പറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ ദ്ദേശങ്ങള്‍ പൂര്‍ണ്ണ മായും പാലിച്ചുകൊണ്ടാണ് പുതിയ വെബ്സൈറ്റ് നിര്‍മ്മിച്ചത്. പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും ഉത്തരവുകളും പൊതുജന ങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും യഥാസമയം വെബ്സൈറ്റില്‍ ലഭ്യമാക്കു ന്നതിന് വേണ്ടി വകുപ്പിന്‍റെ തന്നെ മറ്റ് ആപ്ലിക്കേഷനുകളുമായി ബന്ധിപ്പി ച്ചിട്ടുണ്ട്. രാജ്യാന്തരതലത്തില്‍ നാലാം സ്ഥാനം നേടിയിട്ടുള്ള കേരള പോലീ സ് വെബ്സൈറ്റ് ഓരോ തവണ നവീകരിക്കുമ്പോഴും പുതുമ നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചാലക്കുടിപ്പുഴയിലെ നിറമാറ്റം- ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നുവെന്ന് നിറ്റാ ജലാറ്റിന്‍

ചാലക്കുടി: കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ കമ്പനിക്കെതിരെ അടിസ്ഥാനരഹിത ആരോപണ ങ്ങളുമായി കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ രംഗത്തു വന്നിരിക്കുയാണെന്ന് നിറ്റാ ജലാറ്റിന്‍ കമ്പ നി. ചാലക്കുടിപ്പുഴയില്‍ നിറമാറ്റം ഉയര്‍ത്തി കാണിച്ച് കമ്പനിക്കെതിരെയുള്ള ആക്ഷന്‍ കൗണ്‍...തുട൪ന്ന് വായിക്കുക


സിഎംഡിആര്‍എഫ് വ്യാപാരി വ്യവസായ സമിതി 21.6 ലക്ഷം നല്‍കി

തിരു: കേരള സംസ്ഥാന വ്യപാരി വ്യവസായ സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി ലേക്ക് 21,62,751 രൂപ നല്‍കി. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ തുക ഏറ്റുവാങ്ങി. വ്യപാരി വ്യവ സായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, വൈസ്പ്രസിഡന്റ് വി പാപ്പച്ചന്‍, ജോയിന്റ് സ...തുട൪ന്ന് വായിക്കുക


കോവിഡ് 19: ദുബായില്‍ നിന്നുള്ള പ്രത്യേക വിമാനം മെയ് 23 ന് കരിപ്പൂരിലെത്തും: 178 പ്രവാ സികള്‍ തിരിച്ചെത്തുo

കരിപ്പൂര്‍: ദുബായില്‍ നിന്നുള്ള ഐ.എക്സ് - 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മെയ് 23 രാത്രി 8.40 ന് കരിപ്പൂരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നും മാഹിയി ല്‍ നിന്നുമായി 178 പ്രവാസികള്‍ തിരിച്ചെത്തുമെന്നാണ് വിവരം. എല്ല...തുട൪ന്ന് വായിക്കുക


മൂന്നു വിമാനങ്ങളിലായി ജില്ലയിലേക്ക് സംവിധായകന്‍ ബ്ലെസി ഉള്‍പ്പെടെ 16 പേര്‍കൂടി എത്തി

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ മേയ് 21ന് എത്തിയ രണ്ടു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 11 പ്രവാസികള്‍ എത്തി. ദുബൈ - തിരുവനന്തപുരം, ദോഹ - കൊച്ചി എന്നീ വിമാനങ്ങളിലായി അഞ്ചു സ്ത്രീകളും ആറു പുരുഷന്മാരും ഉള്‍പ്പെടെ ജില്ലക്കാരായ 11 പേരാ ണ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തിന് ഫിക്കിയുടെ പ്രശംസ, പിന്തുണ

തിരു: കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാ നുള്ള ശ്രമങ്ങൾക്ക് ഇന്ത്യൻ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി (ഫിക്കി) പൂർണ പിന്തുണയും സഹകരണ വും പ്രഖ്യാപിച്ചു. വ്യാ...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി

അടിമാലി: കാല്‍നാടയായി സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ച അതിഥി തൊഴിലാളികള്‍ക്ക് ബോധ വത്കരണം നല്‍കി. ബി.എസ്.എഫ്, ഐ.റ്റി.ബി.പി സേന ഉദ്യോഗസ്ഥരുടെയും അടിമാലി പോലീ സിന്റെയും നേതൃത്വത്തിലായിരുന്നു ബോധവത്കരണം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സേന അംഗ ങ്ങള്‍ ചോദി...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയത് 201 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(21/05/2020) ഇതുവരെ 201 പേര്‍ വന്നു. 123 പുരുഷന്മാരും 78 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്ന് 179 പേരും കര്‍ണാടകയില്‍ നിന്ന് എട്ടുപേരും ആന്ധ്രാപ്രദേശില്‍ നിന്ന് നാലുപേരും തെലങ്കാനയില...തുട൪ന്ന് വായിക്കുക


നൈപുണ്യ വികസനം ലക്ഷ്യം വച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരു: ഭാവി കേരളത്തിനായി നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും പുതിയ തൊഴില്‍ മേഖ ലകളുടെ സാധ്യതകള്‍ ആരായുന്നതിനും ശ്രമിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വ്യവസായ-വാ ണിജ്യ-തൊഴില...തുട൪ന്ന് വായിക്കുക


ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കും : മന്ത്രി ഇ പി ജയരാജന്‍

തിരു: സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യവിഭവങ്ങളെല്ലാം ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന നിലയില്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായരംഗം വികസിപ്പിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറ ഞ്ഞു. കാര്‍ഷിക അഭിവൃദ്ധിക്കൊപ്പം ഭക്ഷ്യ സംസ്‌കരണവും പ്രോത്സാഹിപ്പിച്ച് ഭക്ഷ്യ സുരക്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്‌സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ്

തിരു: വസ്ത്രനിര്‍മ്മാണ രംഗത്ത് കേരളത്തില്‍ വന്‍ നിക്ഷേപത്തിന് കല്യാണ്‍ സില്‍ക്ക്‌സ് പദ്ധതി തയ്യാറാക്കുന്നു. ലോകത്തെ തന്നെ മുന്‍നിര സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ മദ്ധ്യ കേരളത്തിലാണ് വസ്ത്ര നിര്‍മ്മാണ സംരംഭം തുടങ്ങുന്നത്. കല്യാണ്‍ സില്‍ക്ക്‌സ്...തുട൪ന്ന് വായിക്കുക


എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിന്‍ കാര്‍ട്ടൂണ്‍ മതില്‍

തിരു: സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷന്‍, വനിത ശിശു വിക സന വകുപ്പ്, കേരള കാര്‍ട്ടൂണ്‍ അക്കാദമി എന്നിവ സംയുക്തമായി ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരത്ത് കാര്‍ട്ടൂണ്‍ മതില്‍ തീര്‍ത്തു. ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് ...തുട൪ന്ന് വായിക്കുക


പ്രളയബാധിതര്‍ക്കായി ആസ്റ്റര്‍ നല്‍കുന്ന രണ്ടാംഘട്ട വീടുകളുടെ നിര്‍മാണോദ്ഘാടനം നടന്നു

(ഫോട്ടോ ക്യാപ്ഷന്‍- ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാംഘട്ട വീടുകളുടെ സംസ്ഥാനതല നിര്‍മ്മാണോദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹി ക്കുന്നു. ടി.ജെ. വിനോദ് എംഎല്‍എ, ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവല ...തുട൪ന്ന് വായിക്കുക


എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രകൃയ പുനരാരംഭിച്ചു

തിരു: എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രകൃയ പുനരാരംഭിച്ചു. ലോക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ ജനത്തിരക്ക് തിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ് താൽ ക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ പ്രതിരോധ വാ...തുട൪ന്ന് വായിക്കുക


എയര്‍പോട്ടുകളില്‍ 8 ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മ്മല്‍ സ്‌കാനറുകള്‍

തിരു: നാല് പ്രധാന എയര്‍പോര്‍ട്ടുകളിലും ഒരു റെയില്‍വേ സ്റ്റേഷനിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റ ലിജന്‍സ് ഉപയോഗപ്പെടുത്തിയ 8 വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ കെ.എം.എസ്.സി.എല്‍. മുഖാന്തരം വാങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിര...തുട൪ന്ന് വായിക്കുക


1500 കോടി രൂപ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെ ഗുണഭോക്താക്കള്‍ക്ക് വായ്പയായി നല്‍കുo: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: നബാര്‍ഡ് പ്രത്യേക ധനസഹായകമായ 1500 കോടി രൂപ മുഖ്യമന്ത്രിയുടെനിര്‍ദ്ദേശപ്രകാരം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെ ഗുണഭോക്താക്കള്‍ക്ക് വായ്പയായി നല്‍കുന്ന തിന് അവശ്യമായ നടപടി സ്വീകരിച്ചതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു....തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.