Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

വിദ്യാഭ്യാസം

കൂടുതല്‍ 

ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി/ പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മെയ് 11 മുതല്‍: @വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം

6/5/2020

തിരു: രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഒപി ജിന്‍ഡാല്‍ യൂനിവേഴ്‌സിറ്റിയുടെ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ അഭിരുചി പരീക്ഷ ജിന്‍ ഡാല്‍ സ്‌കോളസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (JSAT)ഓണ്‍ലൈനായി നടത്തും. മെയ് 11 മുതല്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം. അതേ സമയം, ജിന്‍ഡാല്‍ ലോ സ്‌കൂളിന്റെ(JGLS) കീഴില്‍ നടക്കുന്ന പഞ്ചവത്സര നിയമ പഠനത്തിനും ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ച്ചറിന് (JSAA)കീഴില്‍ നടത്തുന്ന ഫൈവ് ഇയര്‍ ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സിനും അഭിരുചി പരീക്ഷ പതിവുപോലെയായിരിക്കുമെന്്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

കൃത്രിമ ബുദ്ധിയെ അടിസ്ഥാനപ്പെടുത്തി പിയേര്‍സന്‍ വിര്‍ച്വല്‍ യൂണിവേഴ്‌സിറ്റി എന്റര്‍പ്രൈസ സാണ് (VUE) ഓണ്‍ലൈന്‍ പരീക്ഷ നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി പ്രവര്‍ ത്തന രംഗത്തുള്ള പിയേര്‍സന്‍ വിയുഇ ഇതാദ്യമായാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ പരീക്ഷയ്ക്കു ള്ള വേദിയൊരുക്കുന്നത്. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന അവസരം ഒരുക്കുകയെന്നതാണ് തങ്ങളുടെ ശ്രമമെന്ന് യൂണിവേഴ്‌സിറ്റി സ്ഥാപക വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സി.രാജ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസ രണം വിവിധ കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷ പൂര്‍ത്തീകരിക്കാന്‍ പുതിയ സംവിധാന ത്തിലൂടെ സാധ്യമാകും. ലോകോത്തര സര്‍വ്വകലാശാലകളിലൊന്നാകാനുംരാജ്യത്തെഉന്നതവിദ്യാ ഭ്യാസ രംഗത്തിന് മാതൃകയാവുകയുമാണ് ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയുടെ ദൗതം. ആഗോള കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സമൃദ്ധവും ബുദ്ധിപരമായി ഇടപഴകുന്ന തും മികച്ച പഠന അന്തരീക്ഷം പ്രദാനം ചെയ്യുന്നതുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വൈസ് ചാന്‍സിലര്‍ പ്രൊഫ.ഡോ.സി.രാജ്കുമാര്‍ വ്യക്തമാക്കി.

റിമോട്ട് പ്രോക്ടറിംഗ് സൊലുഷന് പുറമെ ഓണ്‍ലൈന്‍ പരീക്ഷയുടെ ദുരുപയോഗം തടയുന്നതി നും പരീക്ഷയുടെ അവലോകനത്തിനായും റെക്കോര്‍ഡു ചെയ്യുന്നതിന് ഡാറ്റാ ഫോറന്‍സിക് പ്രോഗ്രാമും യൂണിവേഴ്‌സിറ്റി നടപ്പാക്കിയിട്ടുണ്ട്. ജെസാറ്റ് പരീക്ഷയുടെ സുതാര്യതയും ര്യക്ഷമ തയും സത്യസന്ധതയും ഉറപ്പുവരുത്തുന്നതാണ് ടെക്‌നോളജി സഹായത്താല്‍ നടത്തുന്നപ്രവേശന പരീക്ഷ. കേന്ദ്രാധിഷ്ഠിത പരിശോധന പോലെ കൃത്രിമബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള പരീക്ഷ സമ്പ്രദായത്തില്‍ വെര്‍ച്വല്‍ സ്വയം പരിശോധനയക്ക് ശേഷമാകും പരീക്ഷ എഴുതു ന്നതിന് അപേക്ഷകര്‍ക്ക് അനുമതി നല്‍കുക. കൂടാതെ പരീക്ഷാ സമയം കൃത്രിമബുദ്ധി ഉപകര ണങ്ങളുടെ സഹായത്തോടെ വെബ് ക്യാം വഴി അപേക്ഷകരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഹയർ സെക്കൻഡറിക്ക് 4,00,704 വിദ്യാർത്ഥികൾ, എസ്.എസ്.എൽ.സിക്ക് 4,22,450 പേർ

തിരു : മേയ് 26ന് നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്. മേയ് 27ന് നടക്കുന്ന 11, 12 ക്ലാസുകളിലെ പരീക്ഷ 4,00,704 പേരാണ് എഴുതുന്നത്. സംസ്ഥാനത്തും ലക്ഷദ്വീപ്, ഗൾഫ് എന്നി വിടങ്ങ...തുട൪ന്ന് വായിക്കുക


പരീക്ഷാ നടത്തിപ്പ്, സുരക്ഷ മുന്‍കരുതലുകള്‍: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരു: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്ക ന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യ ത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ ...തുട൪ന്ന് വായിക്കുക


ടെക്‌നിക്കൽഹൈസ്‌കൂൾ പ്രവേശനം: 21 വരെ ഓൺലൈനായി അപേക്ഷിക്കാം

തിരു: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലേയ്ക്ക് പ്രവേശന നടപടികൾആരംഭിച്ചു. www.polyadmission.org എന്ന വെബ്‌സൈറ്റിലെ ടിഎച്ച്എസ് അഡ്മിഷൻ പോർട്ടൽ എന്ന ലിങ്ക് ക്ലിക്ക് ചെയ്തശേഷം ഓൺലൈൻ സബ്മിഷനിലൂടെ അപേക്ഷ സമർപ്പിക്കാം. കുട്ടിയുടെ പേര്, രക്ഷിതാവി ന്...തുട൪ന്ന് വായിക്കുക


ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റിയുടെ യുജി, പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മേയ് 9-ന്

കൊച്ചി: ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റി കൊച്ചി ഓഫ് കാമ്പസില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മേയ് 9, ശനിയാഴ്ച നടക്കും. ലോക്ക്ഡൗണ്‍ കാല ത്തു വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ഓണ്‍ലൈനായി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുവ...തുട൪ന്ന് വായിക്കുക


ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കാന്‍ ടിസിഎസ് ഇയോണിന്‍റെ കൊറോണവാരിയേഴ്സ് സൗജന്യ കോഴ്സ്

കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍കൊറോ ണവാരിയേഴ്സ് എന്ന പേരില്‍ സൗജന്യ ഓണ്‍ലൈന്‍ സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് തയാറാക്കി. കൊറോണ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന...തുട൪ന്ന് വായിക്കുക


സ്‌കൂള്‍ പ്രവേശനം മുതല്‍ ക്ലാസ് റൂം വരെ ഇനി ഡിജിറ്റല്‍; കരിയര്‍ബുക്ക് ഇആര്‍പി സൊലു ഷനുമായി ഡികാറ്റിയ

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തടസം കൂടാതെ സ്‌കൂള്‍ പ്രവേശന നടപടി സാധ്യമാക്കാന്‍ കരിയര്‍ബുക്ക് ഇആര്‍പി സൊലൂഷനുമായി കൊച്ചി ആസ്ഥാനമായ ഡികാറ്റിയ കമ്പനി. വിദ്യാഭ്യാസ രംഗത്ത് നൂതന ആശയങ്ങള്‍ നടപ്പാക്കുന്ന ഡികാറ്റിയ കമ്പനി യുടെ പുതി...തുട൪ന്ന് വായിക്കുക


പഠനോദ്യാനം - വിലയിരുത്താന്‍ യൂനിസെഫ് ടീം ഇടുക്കിയില്‍

ഇടുക്കി : പഠനോദ്യാനം - വിലയിരുത്താന്‍ യൂനിസെഫ് ടീം ഇടുക്കിയില്‍ സന്ദര്‍ശനം നടത്തി ഇടുക്കി ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ ശാസ്ത്ര-ഗണിത വിഷയ ങ്ങളിലെ അഭിരുചി വളര്‍ത്താനായി നടത്തുന്ന വിദ്യാഭ്യാസ പദ്ധതിയാണ് പഠനോദ്യാനം. ഐക്യ രാഷ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി പരീക്ഷകൾ 10ന് ആരംഭിക്കും : പരീക്ഷയ്ക്ക് 422450 വിദ്യാർഥികൾ : മൂല്യനിർണ്ണയം ഏപ്രിൽ രണ്ട് മുതൽ

തിരു: ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപി ലെ ഒൻപത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലുമായി 422450 വിദ്യാർഥി കൾ റഗുലർ വിഭാ...തുട൪ന്ന് വായിക്കുക


അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കാക്കനാട്: അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വിനിക്കും പുസ്ത...തുട൪ന്ന് വായിക്കുക


എൻ‌ടി‌എസ്‌ഇ സ്റ്റേജ് 1 സ്‌കോളർ‌ഷിപ്പ് പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥികൾ;ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം

(ഒന്നാം സ്ഥാനം തൃശ്ശൂരിലെ ദേവ് എൽവിസ് കന്നത്ത് ) തിരു; നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിൽ (എൻടിഎസ്ഇ) സ്റ്റേജ്-1 കേരളത്തിൽ നിന്ന് മികച്ച 10 റാങ്കുകൾ കരസ്ഥമാക്കിയതിൽ 5 റാങ്കുകളും ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സ്വന്ത മാക്കി. ഒന്ന് , ര...തുട൪ന്ന് വായിക്കുക


ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ കൈറ്റിന്റെ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി

തിരു: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിലവിൽ വന്ന ഹൈടെക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പദ്ധതി സർക്കാർ അംഗീ കരിച്ചു. പദ്ധതിയുടെ ...തുട൪ന്ന് വായിക്കുക


കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാക്കു ന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍

തിരു: കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാക്കു ന്നതു സര്‍ക്കാരിന്റെ പരിഗണനയിലാണെന്നറിയുന്നു. ഉടന്‍ ഇതു നടപ്പാക്കാനാണ് ഉന്നത വിദ്യാഭ്യാ സ വകുപ്പിന്റെ തീരുമാനം. വിദേശ രാജ്യങ്ങളിലെപ്പോലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പംജോല...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ബന്ധങ്ങള്‍ മാനേജ്‌മന്റ്‌ പഠനത്തിന്റെ സിലബസില്‍ ഉള്‍പ്പെടുത്തണം-ടി.പി.ശ്രീനിവാസന്‍

തിരു: അന്താരാഷ്ട്ര ബന്ധങ്ങള്‍ മാനേജ്‌മന്റ്‌ പഠനത്തിന്റെ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് നയ തന്ത്രജ്ഞനും മുന്‍ അംബാസിഡറുമായ ടി.പി.ശ്രീനിവാസന്‍ ഐ.എഫ്.എസ് പറഞ്ഞു. ഹിന്ദു സ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ.സി.ജി കൃഷ്ണദാസ് നായര...തുട൪ന്ന് വായിക്കുക


കേരള ലാ അക്കാദമി ലാ കോളേജിൽ 29-mമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരവിജയികൾക്ക് എവറോളിംഗ് ട്രോഫി സമ്മാനിച്ചു

തിരു: കേരള ലാ അക്കാദമി ലാ കോളേജിൽ മൂന്ന് ദിവസമായി നടന്നുവരുന്ന 29-mമത് അഖിലേ ന്ത്യാ മൂട്ട് കോർട്ട് മത്സരത്തിൽ സിംബയോസിസ് ലാ സ്കൂൾ, നോയിഡയിലെ വിദ്യാർത്ഥികളായ അനന്യ സിംഘാൾ, റിഥം ഖന്ന, കുശാഗ്ര ജയിൻ എന്നിവർ വിജയികളായി. സിംബയോസിസ് ലാ സ്കൂൾ, പൂനെ വിദ്യാർ...തുട൪ന്ന് വായിക്കുക


തിന്മയിൽ നിന്ന് നന്മ മനസ്സിലാക്കുന്നതാണ് ജ്ഞാനം: ജസ്റ്റിസ് സിറിയക് ജോസഫ്

തിരു: കേരള ലോ അക്കാഡമി 29-mമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരം മുൻ സുപ്രീം കോടതി ജഡ്ജിയും കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.മഹാ ഭാരതമെന്ന വലിയ ഉദാഹരണം മുൻനിർത്തി ഭരണഘടന മൂല്യങ്ങളും അവകാശങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടുന്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.