Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയുള്ള യാത്രകള്‍ക്ക് പാസ് ആവശ്യമില്ല കാർഷിക പമ്പുകൾ സൗരോർജത്തിലാക്കാൻ പദ്ധതി കോവിഡ് പ്രതിരോധം: മരുന്നുല്‍പ്പാദനത്തില്‍ കെ എസ് ഡി പിയ്ക്ക് റെക്കോഡ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലേറ്റ്‌ലെറ്റ് ഫെറെസിസ് സംവിധാനം സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്‌സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ് വരുന്നു

കായികം

കൂടുതല്‍ 

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭക്ഷണവിതരണത്തിന് കൈത്താങ്ങുമായി മോഹന്‍ലാല്‍ ഫാന്‍സ്

23/4/2020

പത്തനംതിട്ട :കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാസ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭക്ഷണ വിതരണത്തിന് സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. മോഹന്‍ലാല്‍ ഫാന്‍സ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയും പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭക്ഷണ വിതരണ ത്തിന് ആവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കി.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രാജീവ് പാലസ് ഭക്ഷ്യ സാധനങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാറിന് കൈമാറി. സര്‍ക്കാര്‍ ജീവന ക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെ 300 പേര്‍ക്കുള്ള ഭക്ഷണമാണ് മേലേവെട്ടി പ്പുറത്തുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അക്കാദമിയില്‍ ഒരുക്കി നല്‍കുന്നത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നിര്‍ദേശപ്രകാരമാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.സ്റ്റേറ്റ് കമ്മിറ്റി അംഗം അഖില്‍, ഏരിയ വൈസ് പ്രസിഡന്റ് മനീഷ്, ഏരിയ സെക്രട്ടറി സുജിന്‍, കലാ ധരന്‍, മിഥുന്‍, വിഷ്ണു, അബ്ദുള്‍ മാനാഫ്, കെ.ബി സുരേന്ദ്രന്‍, ശീജേഷ്, വി. കൈമള്‍ തുടങ്ങിയ വര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജിങ്കന്റെ 21–-ാം നമ്പർ ജേഴ്‌സി ഇനി ടീമിൽ ഉണ്ടാകില്ലെന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി : ക്ലബ് വിടുന്ന സന്ദേശ്‌ ജിങ്കനോടുള്ള ആദരസൂചകമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 21–-ാം നമ്പർ ജേഴ്‌സി പിൻവലിക്കുന്നു. ക്ലബ്ബിന്‌ നൽകിയ സംഭാവനകൾക്കുള്ള ആദരവ്‌ എന്ന നിലയിൽ ജിങ്കന്റെ 21–-ാം നമ്പർ ജേഴ്‌സി ഇനി ടീമിൽ ഉണ്ടാകില്ലെന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്...തുട൪ന്ന് വായിക്കുക


കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

തിരു: 2020 ലെ അർജുന അവാർഡ്, ധ്യാൻ ചന്ദ് അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡ്, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡ് എന്നിവയ്ക്ക് കേന്ദ്ര യുവജന കാര്യ മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ കേന്ദ്ര യുവജന മന്ത്രാലയത്തിൽ ശുപാർ ശ ചെയ...തുട൪ന്ന് വായിക്കുക


ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ആറു പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു‌

ലണ്ടൻ : മത്സരങ്ങൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിനിടെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ആറു പേർക്ക്‌ കോവിഡ്‌–19 സ്ഥിരീകരിച്ചു. കളിക്കാർക്കും പരിശീലകർക്കും മറ്റംഗങ്ങൾക്കും ഉൾപ്പെടെ 748 ടെസ്‌റ്റുകളാണ്‌ നടത്തിയത്‌. രോഗം സ്ഥിരീകരിച്ചവരിൽ വാറ്റ്‌ഫോർഡ്‌ ക്ലബ്ബിന്റ...തുട൪ന്ന് വായിക്കുക


കുമളി അതിര്‍ത്തി വഴി എത്തിയത് 314 പേര്‍ വന്നവരില്‍ ഒളിമ്പ്യന്‍ ഷൈനി വില്‍സണും

കുമളി : സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ (19/5/20) കേരളത്തിലെത്തിയത് 314 പേര്‍. ഒളിമ്പ്യന്‍ ഷൈനി വില്‍സണും ഇവരില്‍ ഉള്‍പ്പെടുന്നു. ചെന്നൈയില്‍ നിന്നും ഇടുക്കി കരിമ്പനിലേയ്ക...തുട൪ന്ന് വായിക്കുക


ബയേണിന് നാല്‌ പോയിന്റ്‌ ലീഡായി

(ബയേണിനായി ഗോളടിച്ച ലെവൻഡോവ്‌സ്‌കി സഹതാരം സെർജി നാബ്രിയുമായി ആഹ്ലാദം പങ്കിടുന്നു ബെർലിൻ : രണ്ടുമാസത്തെ ഇടവേളയ്‌ക്കുശേഷമുള്ള തിരിച്ചുവരവ്‌ ജർമൻ ലീഗ്‌ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്‌ ജയത്തോടെ ആഘോഷിച്ചു. രണ്ട്‌ ഗോളിന്‌ യൂണിയൻ ബെർലിനെയാണ്‌ ബയേ ൺ തോൽപ്പി...തുട൪ന്ന് വായിക്കുക


കളി നടക്കുമ്പോൾ സ്‌റ്റേഡിയം നിറയും. കാണികളല്ല, കട്ടൗട്ടുകൾ

ബൊറൂസിയ പാർക്ക്‌ : സ്‌റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ ശൂന്യമാക്കാൻ ബൊറൂസിയ മോൺ ചെൻ ഗ്ലാദ്‌ബാദ്‌ ഒരുക്കമല്ല. കളി നടക്കുമ്പോൾ സ്‌റ്റേഡിയം നിറയും. കാണികളല്ല, അവരുടെ കട്ടൗട്ടു കളാണ്‌ സ്‌റ്റേഡിയം നിറയ്‌ക്കുക. ആരാധകർക്ക്‌ കാർഡ്‌ബോർഡുകൊണ്ട് ഉണ്ടാക്കിയ അവരുടെ രൂ...തുട൪ന്ന് വായിക്കുക


ഐഎസ്‌എൽ ഫുട്‌ബോളിലെ മത്സരങ്ങൾ വർധിപ്പിക്കാൻ നീക്കം

ന്യൂഡൽഹി: ഐഎസ്‌എൽ ഫുട്‌ബോളിലെ മത്സരങ്ങൾ വർധിപ്പിക്കാൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ. ഒരു സീസണിൽ ടീമുകൾക്ക്‌ ഇരുപത്തേഴിലധികം കളികൾ നിർബന്ധമാക്കാനാണ് എഐഎഫ്‌എഫിന്റെ നീക്കം. നിലവിൽ 18 മത്സരങ്ങളാണ്‌ ഐഎസ്‌എലിൽ ഒരു ടീമിന്‌. ‌ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ മാനദ...തുട൪ന്ന് വായിക്കുക


ഫോർമുല വൺ കാറോട്ടക്കാരൻ സെബാസ്റ്റ്യൻ വെറ്റെൽ ഫെരാരി വിടുന്നു

ബെർലിൻ : ഫോർമുല വൺ കാറോട്ടക്കാരൻ സെബാസ്റ്റ്യൻ വെറ്റെൽ ഫെരാരി വിടുന്നു. ഈ സീസണോടെ മുൻ ലോക ചാമ്പ്യൻ ടീം വിടും. 2015 മുതൽ ഇറ്റാലിയൻ ടീമിനായാണ്‌ വെറ്റെൽ ട്രാക്കിലിറങ്ങുന്നത്‌. എന്നാൽ ഒരിക്കൽപ്പോലും കിരീടം നേടാനായില്ല ഈ മുപ്പത്തിരണ്ടുകാരന്‌. വെറ്റെലുമായി...തുട൪ന്ന് വായിക്കുക


അണ്ടർ 17 വനിതാ ഫുട്‌ബാൾ ലോകകപ്പ്‌ അടുത്ത വർഷം നടക്കുo

ന്യൂഡൽഹി : കോവിഡ്‌19 കാരണം മാറ്റിവച്ച അണ്ടർ 17 വനിതാ ഫുട്‌ബാൾ ലോകകപ്പ്‌ അടുത്ത വർഷം നടക്കുമെന്ന്‌ ഓൾ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌) അറിയിച്ചു. 2021 ഫെബ്രുവരി 17 മുതൽ മാർച്ച്‌ ഏഴുവരെ‌ മത്സരങ്ങൾ നടക്കുo. ഈ വർഷം നവംബർ രണ്ടുമുതൽ 21 വരെയാണ്‌ ആദ്യം ...തുട൪ന്ന് വായിക്കുക


അഫ്‌ഗാനിസ്ഥാൻ വിക്കറ്റ്‌ കീപ്പർ ബാറ്റ്‌സ്‌മാൻ ഷഫീഖുള്ള ഷഫാഖിന്‌ ആറു വർഷത്തേക്ക് വിലക്ക്‌.

കാബൂൾ : അഫ്‌ഗാനിസ്ഥാൻ വിക്കറ്റ്‌ കീപ്പർ ബാറ്റ്‌സ്‌മാൻ ഷഫീഖുള്ള ഷഫാഖിന്‌ ആറു വർഷത്തേ ക്ക് വിലക്ക്‌. അഴിമതിവിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന്‌ അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡാണ്‌ വില ക്കിയത്‌. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും ഷഫീഖുള്ളയ്‌ക്ക്...തുട൪ന്ന് വായിക്കുക


ഐപിഎലിലെ അന്തരീക്ഷം മറ്റൊരു ടൂർണമെന്റിലും ലഭിച്ചിട്ടില്ലെന്ന്‌ കോഹ്‌ലി

മുംബൈ : ഐപിഎൽ ക്രിക്കറ്റിനോടുള്ള ഇഷ്ടം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി. ഐപിഎലിലെ അന്തരീക്ഷം മറ്റൊരു ടൂർണമെന്റിലും ലഭിച്ചിട്ടില്ലെന്ന്‌ കോഹ്‌ലി പറഞ്ഞു.ഒരുപാട്‌ മത്സരങ്ങൾ കളിച്ചിട്ടുണ്ട്‌. എന്നാൽ ഐപിഎൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്‌. ...തുട൪ന്ന് വായിക്കുക


ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസ്‌ സെപ്‌തംബർ 27ന്‌ തുടങ്ങാൻ ധാരണ

പാരിസ്‌ : ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസ്‌ സെപ്‌തംബർ 27ന്‌ തുടങ്ങാൻ ധാരണ. യുഎസ്‌ ഓപ്പൺകഴിഞ്ഞ്‌ കളിക്കാർക്ക്‌ വേണ്ടത്ര വിശ്രമം ലഭിക്കാനാണ്‌ ഈ നീക്കം. ആദ്യം തീരുമാനിച്ചിരുന്നത്‌ സെപ്‌തം ബർ 20 മുതൽ ഒക്‌ടോബർ നാലുവരെയായിരുന്നു. യുഎസ്‌ ഓപ്പൺ ആഗസ്‌ത്‌ 24ന്‌ തുടങ്ങി...തുട൪ന്ന് വായിക്കുക


സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ ജൂണിൽ ആരംഭിക്കാൻ ശ്രമം

മാഡ്രിഡ്‌ : സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ ജൂണിൽ ആരംഭിക്കാൻശ്രമം.കളിക്കാർ ഈയാഴ്‌ച പരിശീലനത്തിനിറങ്ങും. കളിക്കാരോട്‌ പരിശീലനത്തിന്‌ ഇറങ്ങും മുമ്പ്‌ കോവിഡ്‌–19 പരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. സ്‌പെയ്‌ നിലെ രണ്ട്‌ ഡിവിഷൻ ലീഗുകളിലെയും കളിക്കാരു...തുട൪ന്ന് വായിക്കുക


എഫ്‌സി ഗോവ പരിശീലകനായി യുവാൻ ഫെറാൻഡോ

ഫത്തോർദ : എഫ്‌സി ഗോവ യുവാൻ ഫെറാൻഡോയെ പരിശീലകനായി നിയമിച്ചു. അടുത്ത സീസണിൽ സ്‌പാനിഷുകാരനുകീഴിൽ ഗോവ കളിക്കുo. ഗ്രീക്ക്‌ ടീം വോളോസ്‌ എൻഎഫ്‌സിയുടെ പരിശീലകനായിരുന്നു ഫെറാൻഡോ. 18–വയസ്സുമുതൽ പരിശീലനരംഗത്തുണ്ട്‌. മാനേജ്‌മെന്റുമായുള്ള തർക്കത്തെ തുടർന്ന്‌ ...തുട൪ന്ന് വായിക്കുക


കോവിഡ്‌ കാരണം ഫുട്‌ബോളിലുണ്ടായ പ്രതിസന്ധി തീരാൻ ചുരുങ്ങിയത്‌ മൂന്നുവർഷ മെങ്കിലും എടുക്കുമെന്ന്‌ യുവേഫ

ലണ്ടൻ :കോവിഡ്‌ കാരണം ഫുട്‌ബോളിലുണ്ടായ പ്രതിസന്ധി തീരാൻ ചുരുങ്ങിയത്‌ മൂന്നുവർഷ മെങ്കിലും എടുക്കുമെന്ന്‌ യുവേഫ. 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനെ ഉൾപ്പെടെ ഇത്‌ ബാധിക്കുമെന്ന്‌ യുവേഫ എക്‌സിക്യൂട്ടീവ്‌ സമിതി അംഗം ലാർസ്‌ ക്രിസ്‌റ്റർ ഓൾസൺ പറഞ്ഞു. ലോകമാകെ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.