Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

വിദ്യാഭ്യാസം

കൂടുതല്‍ 

സ്‌കൂള്‍ പ്രവേശനം മുതല്‍ ക്ലാസ് റൂം വരെ ഇനി ഡിജിറ്റല്‍; കരിയര്‍ബുക്ക് ഇആര്‍പി സൊലു ഷനുമായി ഡികാറ്റിയ

22/4/2020

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തടസം കൂടാതെ സ്‌കൂള്‍ പ്രവേശന നടപടി സാധ്യമാക്കാന്‍ കരിയര്‍ബുക്ക് ഇആര്‍പി സൊലൂഷനുമായി കൊച്ചി ആസ്ഥാനമായ ഡികാറ്റിയ കമ്പനി. വിദ്യാഭ്യാസ രംഗത്ത് നൂതന ആശയങ്ങള്‍ നടപ്പാക്കുന്ന ഡികാറ്റിയ കമ്പനി യുടെ പുതിയ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്ക് വെര്‍ച്വല്‍ ക്ലാസ് സംവിധാന വും ഉറപ്പു നല്‍കുന്നു. ഇതിലൂടെ അധ്യയന വര്‍ഷം നഷ്ടമാകാതെ ക്ലാസുകള്‍ സജ്ജീകരിക്കാ നും സ്‌കൂളുകള്‍ക്കാകും. കരിയര്‍ബുക്ക് ഉപഭോക്താക്കളായ സ്‌കൂളുകള്‍ക്ക് വെര്‍ച്വല്‍ ക്ലാസ് സംവിധാനം, ഓണ്‍ലൈന്‍ ഫീസ് പെയ്‌മെന്റ്, ഹാജര്‍നില, ടൈംറ്റേബിള്‍, പരീക്ഷാനടത്തിപ്പ്, മൂല്യ നിര്‍ണയം, ഡിജിറ്റല്‍ ലൈബ്രറി, ഓണ്‍ലൈന്‍ സ്‌റ്റേഷനറി, ഡിജിറ്റല്‍ പഠനോപകരണ ങ്ങള്‍, മൊബൈല്‍ ആപ്പ്, ഐഡി കാര്‍ഡ്, ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ ഒരു കുടക്കീഴില്‍ സജ്ജമാക്കാനാകുമെന്നതാണ് പ്രത്യേകത. വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഈ പ്ലാറ്റ്‌ഫോമിലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി യാല്‍ പിന്നീടുള്ള എല്ലാ നടപടികളും സുഗമമായി നടപ്പാക്കാന്‍ സാധിക്കും. ഇആര്‍പി ഉപഭോ ക്താക്കള്‍ക്ക് വീട്ടിലിരുന്ന് പ്രവേശനം നേടാനും തടസം കൂടാതെ പഠനം തുടരാനും കരിയര്‍ ബുക്കിലൂടെ കഴിയുമെന്ന് കമ്പനി സിഇഒ കെറ്റി ചെറിയാന്‍ വ്യക്തമാക്കി. കേരളത്തില്‍ നൂറ്റി യമ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ കരിയര്‍ബുക്കിന്റെ ഉപഭോക്താ ക്കളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഓണ്‍ലൈന്‍ ക്ലാസുകളും അക്കൗണ്ടില്‍ സ്വമേധയാ റെക്കോഡ് ചെയ്യുന്നതിനാല്‍ വിദ്യാര്‍ ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏത് സമയത്തും വീഡിയോ പ്രയോജനപ്പെടുത്താനാകും.ഓട്ടോ മാറ്റിക്ക് വീഡിയോ റെക്കോഡ് സംവിധാനം ഉള്ളതിനാല്‍ ഇന്റര്‍നെറ്റിന്റെ ലഭ്യതക്കുറവുമൂലംഒരു വിദ്യാര്‍ത്ഥിക്കും ക്ലാസ് നഷ്ടപ്പെടുകയില്ലെന്നതുംകരിയര്‍ബുക്കിന്റെ പ്രത്യേകതയാണ്. കൂടാതെ ഇത്തരത്തില്‍ സൂക്ഷിക്കുന്നതില്‍ അദ്ധ്യാപകര്‍ക്ക് എല്ലാ ക്ലാസുകള്‍ കാണുവാനും മാനേജ്‌മെന്റിന് അദ്ധ്യാപന രീതി വിലയിരുത്താനും സാധിക്കും. മറ്റു ആപ്ലിക്കേഷനുകളില്‍ ഈ സാധ്യതയില്ലെ ന്നും സിഇഒ കെറ്റി ചെറിയാന്‍ പറയുന്നു. സ്‌കൂള്‍ ഇആര്‍പിയില്‍ കുട്ടികളുടെ ഹാജര്‍ സ്വമേധ യാ രേഖപ്പെടുത്തും. ക്ലാസുകള്‍ ദൃശ്യവത്കരിക്കുകയോ അല്ലെങ്കില്‍ ശബ്ദരേഖമാത്രമായോ ക്രമപ്പെ ടുത്താന്‍ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. വിദ്യാര്‍ത്ഥികള്‍ ലൈവില്‍ ഇല്ലെങ്കിലും അദ്ധ്യാപകര്‍ക്ക് പവര്‍ പോയിന്റ് പ്രസന്റേഷന്‍, ക്ലാസ് വീഡിയോ ശേഖരം എന്നിവ സൃഷ്ടിക്കാനും അവ ഡിജിറ്റല്‍ വിഡിയോ ലൈബ്രറിയില്‍ പങ്കുവെക്കാനും സാധിക്കും.ക്ലാസ് സമയത്ത് വിദ്യാര്‍ ത്ഥികള്‍ സ്‌കൂള്‍ സോഫ്റ്റ്‌വെയര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്താല്‍ ക്ലാസില്‍ പങ്കെടുക്കാന്‍സാധി ക്കും. ഇതിനായി എല്ലാ ക്ലാസുകള്‍ക്ക് മുമ്പും ലിങ്ക് പങ്കുവെക്കേണ്ടതില്ലെന്നതും കരിയര്‍ ബുക്കി ന്റെ സവിശേഷതയാണ്.

കൂടാതെ, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് സംവിധാനം പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള വിദഗ്ദ്ധരായ അധ്യാപകരുടെ സേവനവും ഉറപ്പാക്കാം. ഓണ്‍ലൈന്‍ സെഷനുകള്‍ക്കായി പരീശീ ലകരെ കൊണ്ടുവരാനും അതിനുള്ള ഫീസ് ഓണ്‍ലൈനായി അടയ്ക്കാനും കരിയര്‍ബുക്കിലൂടെ സാധിക്കും. പുറമേയുള്ള അധ്യാപകരുടെയോ പരിശീലകരുടെയോ ക്ലാസുകളുടെ ദൈര്‍ഘ്യം കണക്കിലാക്കി സിസ്റ്റം സ്വമേധയാ ഇന്‍വോയിസ് സൃഷ്ടിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു സവി ശേഷതയെന്നും കെറ്റി ചെറിയാന്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്-9188680080, ഇമെയില്‍-info@dkatia.com.

എന്താണ് കരിയര്‍ ബുക്ക്?

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക സംബന്ധമായ കാര്യങ്ങളും ഭരണ വിര്‍വഹണ കാര്യ ങ്ങളും ഒരേപോലെ നടപ്പാക്കുന്ന സോഫ്റ്റ്‌വെയറാണ് കരിയര്‍ബുക്ക്. വിദ്യാഭ്യാസ സ്ഥാപനം നല്‍ കുന്ന ഈ ആപ്പ് ഉപയോഗിച്ച് വിദ്യാര്‍ത്ഥിക്ക് ഉള്ളടക്കംവീക്ഷിക്കാനാകുമെന്നതിനാല്‍ മറ്റ് ആപ്പു കളുടെ ആവശ്യവും വേണ്ടിവരുന്നില്ല. വിദ്യാര്‍ത്ഥികളുടെ അസൈന്‍മെന്റുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിസ്റ്റത്തിലൂടെ പങ്കുവെക്കാം. ഇത്തരം അസൈന്‍മെന്റുകളും മറ്റും തയാറാക്കാനുള്ള വിവരങ്ങളും കരിയര്‍ബുക്കില്‍ ലഭ്യമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഹയർ സെക്കൻഡറിക്ക് 4,00,704 വിദ്യാർത്ഥികൾ, എസ്.എസ്.എൽ.സിക്ക് 4,22,450 പേർ

തിരു : മേയ് 26ന് നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്. മേയ് 27ന് നടക്കുന്ന 11, 12 ക്ലാസുകളിലെ പരീക്ഷ 4,00,704 പേരാണ് എഴുതുന്നത്. സംസ്ഥാനത്തും ലക്ഷദ്വീപ്, ഗൾഫ് എന്നി വിടങ്ങ...തുട൪ന്ന് വായിക്കുക


പരീക്ഷാ നടത്തിപ്പ്, സുരക്ഷ മുന്‍കരുതലുകള്‍: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരു: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്ക ന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യ ത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ ...തുട൪ന്ന് വായിക്കുക


ടെക്‌നിക്കൽഹൈസ്‌കൂൾ പ്രവേശനം: 21 വരെ ഓൺലൈനായി അപേക്ഷിക്കാം

തിരു: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലേയ്ക്ക് പ്രവേശന നടപടികൾആരംഭിച്ചു. www.polyadmission.org എന്ന വെബ്‌സൈറ്റിലെ ടിഎച്ച്എസ് അഡ്മിഷൻ പോർട്ടൽ എന്ന ലിങ്ക് ക്ലിക്ക് ചെയ്തശേഷം ഓൺലൈൻ സബ്മിഷനിലൂടെ അപേക്ഷ സമർപ്പിക്കാം. കുട്ടിയുടെ പേര്, രക്ഷിതാവി ന്...തുട൪ന്ന് വായിക്കുക


ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റിയുടെ യുജി, പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മേയ് 9-ന്

കൊച്ചി: ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റി കൊച്ചി ഓഫ് കാമ്പസില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മേയ് 9, ശനിയാഴ്ച നടക്കും. ലോക്ക്ഡൗണ്‍ കാല ത്തു വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ഓണ്‍ലൈനായി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുവ...തുട൪ന്ന് വായിക്കുക


ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി/ പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മെയ് 11 മുതല്‍: @വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം

തിരു: രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഒപി ജിന്‍ഡാല്‍ യൂനിവേഴ്‌സിറ്റിയുടെ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ അഭിരുചി പരീക്ഷ ജിന്‍ ഡാല്‍ സ്‌കോളസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (JSAT)ഓണ്‍ലൈനായി നടത്തും. മെയ് 11 മുതല്‍ രാജ...തുട൪ന്ന് വായിക്കുക


ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കാന്‍ ടിസിഎസ് ഇയോണിന്‍റെ കൊറോണവാരിയേഴ്സ് സൗജന്യ കോഴ്സ്

കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍കൊറോ ണവാരിയേഴ്സ് എന്ന പേരില്‍ സൗജന്യ ഓണ്‍ലൈന്‍ സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് തയാറാക്കി. കൊറോണ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന...തുട൪ന്ന് വായിക്കുക


പഠനോദ്യാനം - വിലയിരുത്താന്‍ യൂനിസെഫ് ടീം ഇടുക്കിയില്‍

ഇടുക്കി : പഠനോദ്യാനം - വിലയിരുത്താന്‍ യൂനിസെഫ് ടീം ഇടുക്കിയില്‍ സന്ദര്‍ശനം നടത്തി ഇടുക്കി ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ ശാസ്ത്ര-ഗണിത വിഷയ ങ്ങളിലെ അഭിരുചി വളര്‍ത്താനായി നടത്തുന്ന വിദ്യാഭ്യാസ പദ്ധതിയാണ് പഠനോദ്യാനം. ഐക്യ രാഷ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി പരീക്ഷകൾ 10ന് ആരംഭിക്കും : പരീക്ഷയ്ക്ക് 422450 വിദ്യാർഥികൾ : മൂല്യനിർണ്ണയം ഏപ്രിൽ രണ്ട് മുതൽ

തിരു: ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപി ലെ ഒൻപത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലുമായി 422450 വിദ്യാർഥി കൾ റഗുലർ വിഭാ...തുട൪ന്ന് വായിക്കുക


അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കാക്കനാട്: അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വിനിക്കും പുസ്ത...തുട൪ന്ന് വായിക്കുക


എൻ‌ടി‌എസ്‌ഇ സ്റ്റേജ് 1 സ്‌കോളർ‌ഷിപ്പ് പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥികൾ;ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം

(ഒന്നാം സ്ഥാനം തൃശ്ശൂരിലെ ദേവ് എൽവിസ് കന്നത്ത് ) തിരു; നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിൽ (എൻടിഎസ്ഇ) സ്റ്റേജ്-1 കേരളത്തിൽ നിന്ന് മികച്ച 10 റാങ്കുകൾ കരസ്ഥമാക്കിയതിൽ 5 റാങ്കുകളും ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സ്വന്ത മാക്കി. ഒന്ന് , ര...തുട൪ന്ന് വായിക്കുക


ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ കൈറ്റിന്റെ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി

തിരു: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിലവിൽ വന്ന ഹൈടെക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പദ്ധതി സർക്കാർ അംഗീ കരിച്ചു. പദ്ധതിയുടെ ...തുട൪ന്ന് വായിക്കുക


കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാക്കു ന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍

തിരു: കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാക്കു ന്നതു സര്‍ക്കാരിന്റെ പരിഗണനയിലാണെന്നറിയുന്നു. ഉടന്‍ ഇതു നടപ്പാക്കാനാണ് ഉന്നത വിദ്യാഭ്യാ സ വകുപ്പിന്റെ തീരുമാനം. വിദേശ രാജ്യങ്ങളിലെപ്പോലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പംജോല...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ബന്ധങ്ങള്‍ മാനേജ്‌മന്റ്‌ പഠനത്തിന്റെ സിലബസില്‍ ഉള്‍പ്പെടുത്തണം-ടി.പി.ശ്രീനിവാസന്‍

തിരു: അന്താരാഷ്ട്ര ബന്ധങ്ങള്‍ മാനേജ്‌മന്റ്‌ പഠനത്തിന്റെ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് നയ തന്ത്രജ്ഞനും മുന്‍ അംബാസിഡറുമായ ടി.പി.ശ്രീനിവാസന്‍ ഐ.എഫ്.എസ് പറഞ്ഞു. ഹിന്ദു സ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ.സി.ജി കൃഷ്ണദാസ് നായര...തുട൪ന്ന് വായിക്കുക


കേരള ലാ അക്കാദമി ലാ കോളേജിൽ 29-mമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരവിജയികൾക്ക് എവറോളിംഗ് ട്രോഫി സമ്മാനിച്ചു

തിരു: കേരള ലാ അക്കാദമി ലാ കോളേജിൽ മൂന്ന് ദിവസമായി നടന്നുവരുന്ന 29-mമത് അഖിലേ ന്ത്യാ മൂട്ട് കോർട്ട് മത്സരത്തിൽ സിംബയോസിസ് ലാ സ്കൂൾ, നോയിഡയിലെ വിദ്യാർത്ഥികളായ അനന്യ സിംഘാൾ, റിഥം ഖന്ന, കുശാഗ്ര ജയിൻ എന്നിവർ വിജയികളായി. സിംബയോസിസ് ലാ സ്കൂൾ, പൂനെ വിദ്യാർ...തുട൪ന്ന് വായിക്കുക


തിന്മയിൽ നിന്ന് നന്മ മനസ്സിലാക്കുന്നതാണ് ജ്ഞാനം: ജസ്റ്റിസ് സിറിയക് ജോസഫ്

തിരു: കേരള ലോ അക്കാഡമി 29-mമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരം മുൻ സുപ്രീം കോടതി ജഡ്ജിയും കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.മഹാ ഭാരതമെന്ന വലിയ ഉദാഹരണം മുൻനിർത്തി ഭരണഘടന മൂല്യങ്ങളും അവകാശങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടുന്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.