Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്‌സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ് വരുന്നു അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിന്‍ കാര്‍ട്ടൂണ്‍ മതില്‍ എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രകൃയ പുനരാരംഭിച്ചു എയര്‍പോട്ടുകളില്‍ 8 ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മ്മല്‍ സ്‌കാനറുകള്‍

അറിയിപ്പുകള്‍

കൂടുതല്‍ 

ഇപ്പോള്‍ പതുങ്ങാം, കോവിഡിനെ തോല്‍പ്പിച്ച് കുതിക്കാന്‍...നടന്‍ സന്തോഷ് കീഴാറ്റൂര്‍

9/4/2020

കണ്ണൂര്‍ : പുലി പതുങ്ങുന്നത് ഒളിക്കാന്‍ അല്ല...കുതിക്കാനാ...മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ നെഞ്ചിലേറ്റിയ, കാഴ്ചക്കാരെ കൊടുമ്പിരി കൊള്ളിച്ച പുലിമുരുകനിലെ ആ മാസ്സ് ഡയ ലോഗ് ഓര്‍ക്കുന്നില്ലേ? മലയാളത്തിന്റെ പ്രിയനടനും കണ്ണൂരിന്റെ സ്വന്തം കലാകാരനുമായ സന്തോ ഷ് കീഴാറ്റൂരിന് പറയാനുള്ളതും ഇത് തന്നെയാണ്. കോവിഡ് 19 എന്ന മഹാമാരിയെനേരിടാനായി നാം ഇന്ന് പല നിയന്ത്രണങ്ങളും പാലിക്കുകയാണ്. വീടുകളില്‍അടങ്ങിക്കഴിയുകയാണ്.ഇതൊരു ഒളിച്ചിരിപ്പല്ല...നമ്മുടെ നാട് വലിയൊരു വിപത്തില്‍ നിന്നും മുക്തി നേടി പൂര്‍വാധികം ശക്തി യോടെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പുകളാണ് ഇതെന്ന് നാം ഓരോരുത്തരും ഓര്‍ക്കണം. ഈ പ്രതിസന്ധിയെ നാം അതിജീവിക്കും- അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ ജില്ലാ പഞ്ചായത്തിന്റെ ഹോംഡെലിവറി കോള്‍ സെന്ററില്‍ എത്തിയതായിരുന്നു താരം. മണിക്കൂറുകളോളം കോള്‍ സെന്ററില്‍ വളണ്ടിയറായി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് താന്‍ പുറത്തിറങ്ങിയതെന്നും നിയന്ത്രണങ്ങള്‍ ഒക്കെ പാലിച്ച് വീട്ടില്‍ കഴിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാണാന്‍ വിട്ടു പോയ സിനി മകളും, വായനയും, ഇത്തിരി പാചകവും, വീട്ടിലെ കൃഷിയുമായാണ് കീഴാറ്റൂരിന്റെ ലോക്ക് ഡൗണ്‍ ജീവിതം കടന്ന് പോകുന്നത്. നാട്ടിന്‍പുറങ്ങളിലെ ക്ലബ്ബുകളിലും ഒക്കെയായി കുറേ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികളുമായും മുതിര്‍ന്നവരുമായും സംസാരിക്കുന്നത് ലോക്ക് ഡൗണ്‍ ദിനങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതായി താരം പറയുന്നു.

സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള പ്രിയനടനോട് അല്‍പ നേരം സംസാരിക്കാന്‍ അവസരംകിട്ടിയ ത്രില്ലിലായിരുന്നു അവശ്യ സാധനങ്ങള്‍ക്കായി കോള്‍ സെന്ററുമായി ബന്ധപ്പെട്ടവര്‍. സിനിമ നട നാണെന്ന് പറയാതെയാണ് കോളുകള്‍ സ്വീകരിച്ചത്. സാധനങ്ങളുടെ പട്ടിക എഴുതിയ ശേഷം താന്‍ സന്തോഷ് കീഴാറ്റൂര്‍ ആണെന്ന് പരിചയപ്പെടുത്തി. പുലിമുരുകന്റെ അച്ഛനല്ലേ, വിക്രമാദി ത്യനിലെ കുഞ്ഞുണ്ണിയല്ലേ എന്ന് മറുചോദ്യങ്ങളും. അതേ എന്ന് ചിരിച്ചുകൊണ്ട് മറുപടി. മുതിര്‍ ന്നവരും കുട്ടികളും ഒരു പോലെ നെഞ്ചിലേറ്റിയ പുലിമുരുകന്റെ അച്ഛനെ ആരുംമറക്കില്ല.സാധന ങ്ങളുടെ വിവര പട്ടിക ചോദിച്ചത് മലയാളത്തിന്റെ പ്രിയനടനാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഏറെ സന്തോഷം. അല്പനേരം കുശലാന്വേഷണം നടത്തി വീട്ടില്‍ എല്ലാവരും സുരക്ഷിതരായി ഇരിക്കൂ എന്ന വാക്കുകളോടെ സംഭാഷണങ്ങള്‍ അവസാനിപ്പിച്ചത്. വിളിച്ച നമ്പര്‍ മാറിയോ ആരെങ്കിലും പറ്റിക്കുകയാണോ എന്ന് ചിന്തിച്ചവരും ഉണ്ട്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററിന്റെ ഭാഗമാകാനും കുറച്ച് പേര്‍ക്കെങ്കിലും സഹായം ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് കീഴാറ്റൂര്‍ പറഞ്ഞു. ഇത്തരമൊരു കോള്‍ സെന്ററിന്റെ ആവശ്യമെന്താണെന്നും ജനങ്ങള്‍ക്ക് ഇത് എത്രത്തോളം ഗുണകരമാണെന്നും ഇവിടെ എത്തുന്ന ഓരോ കോളുകളില്‍ നിന്നും അവരുടെ ആവശ്യങ്ങളില്‍നിന്നുംതിരിച്ചറിഞ്ഞു. ജനങ്ങളുടെ കൂടെ ഭരണകൂടം നില്‍ക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. ജനങ്ങളും ഭരണകൂട വും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണിവിടെ. പരസ്പരം സ്‌നേഹിക്കുവാനും ബഹുമാനിക്കുവാ നും നമ്മെ പഠിപ്പിക്കുവാന്‍ ഈ ഒരു ദുരിതകാലം വേണ്ടി വന്നു. പല ബുദ്ധിമുട്ടുകളും ഈലോക്ക് ഡൗണ്‍ കാലത്ത് നേരിടേണ്ടി വരും എന്നാല്‍ ഇതെല്ലാം ഒരു മഹാവിപത്തില്‍ നിന്നും മുക്തി നേടാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് കരുതി ഭരണകൂടവുമായി നാം പൂര്‍ണ മായി സഹകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്ക് ഡൗണ്‍ നീട്ടുകയാണെങ്കില്‍ അത് നേരിടാനുള്ള മാനസിക ശക്തി ജനങ്ങള്‍ക്ക് നല്‍കേണ്ടത് എന്നെ പോലുള്ള കലാകാരന്മാ രുടെ കൂടി കടമയാണ്. ലോക്ക് ഡൗണ്‍ അവസാനിച്ചാലും വൈറസ് ബാധ ഇല്ലാതായി എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഇതൊരു വാസ്തവമാണ് ഇതിനെ അംഗീകരിക്കുകയും അതിജീവി ക്കാനുള്ള മാര്‍ഗങ്ങളുമായി സഹകരിക്കുകയുമാണ് വേണ്ടത് കീഴാറ്റൂര്‍ പറയുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംചാലക്കുടിപ്പുഴയിലെ നിറമാറ്റം- ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നുവെന്ന് നിറ്റാ ജലാറ്റിന്‍

ചാലക്കുടി: കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ കമ്പനിക്കെതിരെ അടിസ്ഥാനരഹിത ആരോപണ ങ്ങളുമായി കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ രംഗത്തു വന്നിരിക്കുയാണെന്ന് നിറ്റാ ജലാറ്റിന്‍ കമ്പ നി. ചാലക്കുടിപ്പുഴയില്‍ നിറമാറ്റം ഉയര്‍ത്തി കാണിച്ച് കമ്പനിക്കെതിരെയുള്ള ആക്ഷന്‍ കൗണ്‍...തുട൪ന്ന് വായിക്കുക


സിഎംഡിആര്‍എഫ് വ്യാപാരി വ്യവസായ സമിതി 21.6 ലക്ഷം നല്‍കി

തിരു: കേരള സംസ്ഥാന വ്യപാരി വ്യവസായ സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി ലേക്ക് 21,62,751 രൂപ നല്‍കി. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ തുക ഏറ്റുവാങ്ങി. വ്യപാരി വ്യവ സായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, വൈസ്പ്രസിഡന്റ് വി പാപ്പച്ചന്‍, ജോയിന്റ് സ...തുട൪ന്ന് വായിക്കുക


കോവിഡ് 19: ദുബായില്‍ നിന്നുള്ള പ്രത്യേക വിമാനം മെയ് 23 ന് കരിപ്പൂരിലെത്തും: 178 പ്രവാ സികള്‍ തിരിച്ചെത്തുo

കരിപ്പൂര്‍: ദുബായില്‍ നിന്നുള്ള ഐ.എക്സ് - 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മെയ് 23 രാത്രി 8.40 ന് കരിപ്പൂരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നും മാഹിയി ല്‍ നിന്നുമായി 178 പ്രവാസികള്‍ തിരിച്ചെത്തുമെന്നാണ് വിവരം. എല്ല...തുട൪ന്ന് വായിക്കുക


മൂന്നു വിമാനങ്ങളിലായി ജില്ലയിലേക്ക് സംവിധായകന്‍ ബ്ലെസി ഉള്‍പ്പെടെ 16 പേര്‍കൂടി എത്തി

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ മേയ് 21ന് എത്തിയ രണ്ടു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 11 പ്രവാസികള്‍ എത്തി. ദുബൈ - തിരുവനന്തപുരം, ദോഹ - കൊച്ചി എന്നീ വിമാനങ്ങളിലായി അഞ്ചു സ്ത്രീകളും ആറു പുരുഷന്മാരും ഉള്‍പ്പെടെ ജില്ലക്കാരായ 11 പേരാ ണ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തിന് ഫിക്കിയുടെ പ്രശംസ, പിന്തുണ

തിരു: കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാ നുള്ള ശ്രമങ്ങൾക്ക് ഇന്ത്യൻ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി (ഫിക്കി) പൂർണ പിന്തുണയും സഹകരണ വും പ്രഖ്യാപിച്ചു. വ്യാ...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി

അടിമാലി: കാല്‍നാടയായി സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ച അതിഥി തൊഴിലാളികള്‍ക്ക് ബോധ വത്കരണം നല്‍കി. ബി.എസ്.എഫ്, ഐ.റ്റി.ബി.പി സേന ഉദ്യോഗസ്ഥരുടെയും അടിമാലി പോലീ സിന്റെയും നേതൃത്വത്തിലായിരുന്നു ബോധവത്കരണം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സേന അംഗ ങ്ങള്‍ ചോദി...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയത് 201 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(21/05/2020) ഇതുവരെ 201 പേര്‍ വന്നു. 123 പുരുഷന്മാരും 78 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്ന് 179 പേരും കര്‍ണാടകയില്‍ നിന്ന് എട്ടുപേരും ആന്ധ്രാപ്രദേശില്‍ നിന്ന് നാലുപേരും തെലങ്കാനയില...തുട൪ന്ന് വായിക്കുക


നൈപുണ്യ വികസനം ലക്ഷ്യം വച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരു: ഭാവി കേരളത്തിനായി നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും പുതിയ തൊഴില്‍ മേഖ ലകളുടെ സാധ്യതകള്‍ ആരായുന്നതിനും ശ്രമിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വ്യവസായ-വാ ണിജ്യ-തൊഴില...തുട൪ന്ന് വായിക്കുക


ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കും : മന്ത്രി ഇ പി ജയരാജന്‍

തിരു: സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യവിഭവങ്ങളെല്ലാം ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന നിലയില്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായരംഗം വികസിപ്പിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറ ഞ്ഞു. കാര്‍ഷിക അഭിവൃദ്ധിക്കൊപ്പം ഭക്ഷ്യ സംസ്‌കരണവും പ്രോത്സാഹിപ്പിച്ച് ഭക്ഷ്യ സുരക്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്‌സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ്

തിരു: വസ്ത്രനിര്‍മ്മാണ രംഗത്ത് കേരളത്തില്‍ വന്‍ നിക്ഷേപത്തിന് കല്യാണ്‍ സില്‍ക്ക്‌സ് പദ്ധതി തയ്യാറാക്കുന്നു. ലോകത്തെ തന്നെ മുന്‍നിര സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ മദ്ധ്യ കേരളത്തിലാണ് വസ്ത്ര നിര്‍മ്മാണ സംരംഭം തുടങ്ങുന്നത്. കല്യാണ്‍ സില്‍ക്ക്‌സ്...തുട൪ന്ന് വായിക്കുക


എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിന്‍ കാര്‍ട്ടൂണ്‍ മതില്‍

തിരു: സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷന്‍, വനിത ശിശു വിക സന വകുപ്പ്, കേരള കാര്‍ട്ടൂണ്‍ അക്കാദമി എന്നിവ സംയുക്തമായി ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരത്ത് കാര്‍ട്ടൂണ്‍ മതില്‍ തീര്‍ത്തു. ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് ...തുട൪ന്ന് വായിക്കുക


പ്രളയബാധിതര്‍ക്കായി ആസ്റ്റര്‍ നല്‍കുന്ന രണ്ടാംഘട്ട വീടുകളുടെ നിര്‍മാണോദ്ഘാടനം നടന്നു

(ഫോട്ടോ ക്യാപ്ഷന്‍- ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാംഘട്ട വീടുകളുടെ സംസ്ഥാനതല നിര്‍മ്മാണോദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹി ക്കുന്നു. ടി.ജെ. വിനോദ് എംഎല്‍എ, ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവല ...തുട൪ന്ന് വായിക്കുക


എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രകൃയ പുനരാരംഭിച്ചു

തിരു: എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രകൃയ പുനരാരംഭിച്ചു. ലോക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ ജനത്തിരക്ക് തിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ് താൽ ക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ പ്രതിരോധ വാ...തുട൪ന്ന് വായിക്കുക


എയര്‍പോട്ടുകളില്‍ 8 ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മ്മല്‍ സ്‌കാനറുകള്‍

തിരു: നാല് പ്രധാന എയര്‍പോര്‍ട്ടുകളിലും ഒരു റെയില്‍വേ സ്റ്റേഷനിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റ ലിജന്‍സ് ഉപയോഗപ്പെടുത്തിയ 8 വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ കെ.എം.എസ്.സി.എല്‍. മുഖാന്തരം വാങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിര...തുട൪ന്ന് വായിക്കുക


1500 കോടി രൂപ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെ ഗുണഭോക്താക്കള്‍ക്ക് വായ്പയായി നല്‍കുo: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: നബാര്‍ഡ് പ്രത്യേക ധനസഹായകമായ 1500 കോടി രൂപ മുഖ്യമന്ത്രിയുടെനിര്‍ദ്ദേശപ്രകാരം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെ ഗുണഭോക്താക്കള്‍ക്ക് വായ്പയായി നല്‍കുന്ന തിന് അവശ്യമായ നടപടി സ്വീകരിച്ചതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു....തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.