Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്‌സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ് വരുന്നു അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിന്‍ കാര്‍ട്ടൂണ്‍ മതില്‍ എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രകൃയ പുനരാരംഭിച്ചു എയര്‍പോട്ടുകളില്‍ 8 ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മ്മല്‍ സ്‌കാനറുകള്‍

അറിയിപ്പുകള്‍

കൂടുതല്‍ 

14 ദിവസം കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റൈനിലേക്ക് പോവുന്ന മെഡിക്കല്‍ സംഘo

9/4/2020

കണ്ണൂർ: 14 ദിവസം കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റൈനി ലേക്ക് പോവുകയാണ് അഞ്ചരക്കണ്ടി പ്രത്യേക കോവിഡ് ആശുപത്രിയിലെ ആദ്യ മെഡിക്കല്‍ സംഘത്തിലെ 34 പേര്‍. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങാതെ തുടര്‍ച്ചയായ ദിവസങ്ങളില്‍ 12 മണിക്കൂറോളം ജോലി ചെയ്തതിന്റെ പ്രയാസങ്ങള്‍ക്കു പകരം അവരുടെ മുഖങ്ങളില്‍ തെളിഞ്ഞു നിന്നത്, ഒരു മഹാമാരിയെ വിജയകരമായി നേരിട്ട് 11 പേരെ കോവിഡ് മുക്തരാക്കി വീട്ടിലേക്ക് അയക്കാനായതിന്റെ നിര്‍വൃതിയായിരുന്നു. ഓര്‍ത്തോര്‍ത്ത് വ്യാകുലപ്പെടാനും സങ്കടപ്പെടാനും കാരണങ്ങളേറെയുണ്ടെങ്കിലും, വീടണയാന്‍ ഇനിയും രണ്ടാഴ്ചത്തെകാത്തിരിപ്പുണ്ടെങ്കിലുംഔദ്യോ ഗിക ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവത്തിലൂടെയാണ് തങ്ങള്‍ കടന്നു പോവുന്നതെന്ന് എല്ലാവരും പറയുന്നു.

മാര്‍ച്ച് 27 നാണ് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തിലെ ആദ്യ ബാച്ച് സേവനം തുടങ്ങിയത്. തൊട്ടുമുമ്പത്തെ ദിവസം പ്രത്യേക ഉത്തരവിലൂടെ ജില്ലാ കലക്ടര്‍ ഏറ്റെടുത്ത ആശുപത്രിയില്‍ ആവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിലും ഇവര്‍ തന്നെയായി രുന്നു മുമ്പില്‍. അതിനു ശേഷമുള്ള 14 ദിവസങ്ങള്‍ ശരിക്കും പോരാട്ടത്തിന്റെതായിരുന്നു. സ്വന്ത ത്തെ കുറിച്ചും സ്വന്തക്കാരെ കുറിച്ചുമുള്ള വേവലാതികളെല്ലാം മാറ്റിവച്ച് രോഗീപരിചരണത്തി നായി മാത്രം സമര്‍പ്പിച്ച ദിനരാത്രങ്ങള്‍. ചെറിയൊരു അശ്രദ്ധ പോലും വന്‍ ദുരന്തത്തില്‍ കലാ ശിച്ചേക്കാമെന്ന ഭീതിക്കിടയിലും ആത്മവിശ്വാസത്തോടെയും ആത്മസമര്‍പ്പണത്തോടെയും തങ്ങ ളിലേല്‍പ്പിക്കപ്പെട്ട ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷത്തിലാണവര്‍. ഡോക്ടര്‍മാര്‍ മുതല്‍ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവെന്ന താണ് വിജയരഹസ്യമെന്ന് അവര്‍ പറയുന്നു. ഏഴു ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ്, ഒന്‍പത് സ്റ്റാഫ് നഴ്‌സുമാര്‍, ഒന്‍പത് നഴ്‌സിംഗ് അസിസ്റ്റന്റു മാര്‍, അഞ്ചു ഡ്രേഡ്-2 ജീവനക്കാര്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഫാര്‍മസി സ്റ്റ് എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂര്‍ നഗരത്തിലെ ക്ലൈഫോ ര്‍ഡ് ഹോട്ടലിലേക്ക് തിരിച്ചത്. ഇനിയുള്ള 14 ദിവസങ്ങള്‍ അവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തി വേണം വീട്ടിലേക്ക് മടങ്ങാന്‍. അവിടെ മുലപ്പാല്‍ കുടി ക്കുന്ന കുഞ്ഞുങ്ങള്‍ മുതല്‍ തങ്ങളുടെ പരിചരണമാവശ്യമുള്ള വൃദ്ധമാതാപിതാക്കള്‍വരെകാത്തി രിക്കുന്നുണ്ടെങ്കിലും ഈ ദുരന്തമുഖത്ത് ഇതൊരു വലിയ കാലയളവായി അവര്‍ കാണുന്നില്ല.

കൊറോണ ചികില്‍സ അത്ര സുഖമുള്ള ഏര്‍പ്പാടായിരുന്നില്ലെന്ന് ആശുപത്രിയിലെ കാര്യങ്ങള്‍ ഏകോപ്പിക്കുന്ന നോഡല്‍ ഓഫീസര്‍ ഡോ.സി അജിത്ത് കുമാര്‍ പറയുന്നു. കാരണം കൊറോണ രോഗിയെ പരിചരിക്കുന്നവര്‍ ധരിക്കേണ്ട പിപിഇ കിറ്റ് തന്നെ വലിയ വെല്ലുവിളിയാണ്. ഇതു ധരിക്കാന്‍ തന്നെ വേണം 20 മിനിട്ടിലേറെ സമയം. സാധാരണ വസ്ത്രത്തില്‍ പോലും വിയര്‍ത്തൊ ലിക്കുന്ന ഈ ചൂടില്‍ കാറ്റ് അകത്തുകടക്കാന്‍ ഒരു ചെറു സുഷിരം പോലുമില്ലാത്ത ഈ ഡ്രസ്സ് ധരിച്ചാലുള്ള അവസ്ഥ ആലോചിച്ചാല്‍ മതി. മാത്രമല്ല, ഇത് ധരിച്ച ശേഷം അഴിക്കുന്നതു വരെ യുള്ള നാലിലേറെ മണിക്കൂര്‍ വെള്ളം കുടിക്കാന്‍ പോലും സാധിക്കില്ല. ഏതായാലും എല്ലാവെല്ലു വിളികളും സന്തോഷത്തോടെ സ്വീകരിച്ചാണ് ആദ്യ മെഡിക്കല്‍ സംഘം ക്വാറന്റൈനിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ജില്ലാ കലക്ടര്‍ ടി വി സുഭാഷും ഡിഎംഒ ഡോ. നാരായണ നായിക്കും ഡിപിഎം ഡോ. കെ വി ലതീഷും ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അഭിലാഷും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ധൈര്യവും പിന്തുണയുമാണ് ഇത്രവലിയൊരു ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ തങ്ങള്‍ക്ക് കരുത്തായതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗികളെ ചികില്‍സിക്കുന്ന ആറാം നിലയില്‍ നിന്ന് കൊറോണ ചികില്‍സാസംഘം കോണിപ്പടികള്‍ ഇറങ്ങിവന്നപ്പോള്‍, അവിടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ കൈയടിച്ചുംസുര ക്ഷാ ജീവനക്കാര്‍ സല്യൂട്ട് നല്‍കിയുമാണ് അവരെ യാത്രയാക്കിയത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചാലക്കുടിപ്പുഴയിലെ നിറമാറ്റം- ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നുവെന്ന് നിറ്റാ ജലാറ്റിന്‍

ചാലക്കുടി: കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ കമ്പനിക്കെതിരെ അടിസ്ഥാനരഹിത ആരോപണ ങ്ങളുമായി കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ രംഗത്തു വന്നിരിക്കുയാണെന്ന് നിറ്റാ ജലാറ്റിന്‍ കമ്പ നി. ചാലക്കുടിപ്പുഴയില്‍ നിറമാറ്റം ഉയര്‍ത്തി കാണിച്ച് കമ്പനിക്കെതിരെയുള്ള ആക്ഷന്‍ കൗണ്‍...തുട൪ന്ന് വായിക്കുക


സിഎംഡിആര്‍എഫ് വ്യാപാരി വ്യവസായ സമിതി 21.6 ലക്ഷം നല്‍കി

തിരു: കേരള സംസ്ഥാന വ്യപാരി വ്യവസായ സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി ലേക്ക് 21,62,751 രൂപ നല്‍കി. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ തുക ഏറ്റുവാങ്ങി. വ്യപാരി വ്യവ സായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, വൈസ്പ്രസിഡന്റ് വി പാപ്പച്ചന്‍, ജോയിന്റ് സ...തുട൪ന്ന് വായിക്കുക


കോവിഡ് 19: ദുബായില്‍ നിന്നുള്ള പ്രത്യേക വിമാനം മെയ് 23 ന് കരിപ്പൂരിലെത്തും: 178 പ്രവാ സികള്‍ തിരിച്ചെത്തുo

കരിപ്പൂര്‍: ദുബായില്‍ നിന്നുള്ള ഐ.എക്സ് - 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മെയ് 23 രാത്രി 8.40 ന് കരിപ്പൂരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നും മാഹിയി ല്‍ നിന്നുമായി 178 പ്രവാസികള്‍ തിരിച്ചെത്തുമെന്നാണ് വിവരം. എല്ല...തുട൪ന്ന് വായിക്കുക


മൂന്നു വിമാനങ്ങളിലായി ജില്ലയിലേക്ക് സംവിധായകന്‍ ബ്ലെസി ഉള്‍പ്പെടെ 16 പേര്‍കൂടി എത്തി

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ മേയ് 21ന് എത്തിയ രണ്ടു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 11 പ്രവാസികള്‍ എത്തി. ദുബൈ - തിരുവനന്തപുരം, ദോഹ - കൊച്ചി എന്നീ വിമാനങ്ങളിലായി അഞ്ചു സ്ത്രീകളും ആറു പുരുഷന്മാരും ഉള്‍പ്പെടെ ജില്ലക്കാരായ 11 പേരാ ണ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തിന് ഫിക്കിയുടെ പ്രശംസ, പിന്തുണ

തിരു: കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാ നുള്ള ശ്രമങ്ങൾക്ക് ഇന്ത്യൻ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി (ഫിക്കി) പൂർണ പിന്തുണയും സഹകരണ വും പ്രഖ്യാപിച്ചു. വ്യാ...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി

അടിമാലി: കാല്‍നാടയായി സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ച അതിഥി തൊഴിലാളികള്‍ക്ക് ബോധ വത്കരണം നല്‍കി. ബി.എസ്.എഫ്, ഐ.റ്റി.ബി.പി സേന ഉദ്യോഗസ്ഥരുടെയും അടിമാലി പോലീ സിന്റെയും നേതൃത്വത്തിലായിരുന്നു ബോധവത്കരണം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സേന അംഗ ങ്ങള്‍ ചോദി...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയത് 201 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(21/05/2020) ഇതുവരെ 201 പേര്‍ വന്നു. 123 പുരുഷന്മാരും 78 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്ന് 179 പേരും കര്‍ണാടകയില്‍ നിന്ന് എട്ടുപേരും ആന്ധ്രാപ്രദേശില്‍ നിന്ന് നാലുപേരും തെലങ്കാനയില...തുട൪ന്ന് വായിക്കുക


നൈപുണ്യ വികസനം ലക്ഷ്യം വച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരു: ഭാവി കേരളത്തിനായി നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും പുതിയ തൊഴില്‍ മേഖ ലകളുടെ സാധ്യതകള്‍ ആരായുന്നതിനും ശ്രമിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വ്യവസായ-വാ ണിജ്യ-തൊഴില...തുട൪ന്ന് വായിക്കുക


ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കും : മന്ത്രി ഇ പി ജയരാജന്‍

തിരു: സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യവിഭവങ്ങളെല്ലാം ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന നിലയില്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായരംഗം വികസിപ്പിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറ ഞ്ഞു. കാര്‍ഷിക അഭിവൃദ്ധിക്കൊപ്പം ഭക്ഷ്യ സംസ്‌കരണവും പ്രോത്സാഹിപ്പിച്ച് ഭക്ഷ്യ സുരക്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്‌സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ്

തിരു: വസ്ത്രനിര്‍മ്മാണ രംഗത്ത് കേരളത്തില്‍ വന്‍ നിക്ഷേപത്തിന് കല്യാണ്‍ സില്‍ക്ക്‌സ് പദ്ധതി തയ്യാറാക്കുന്നു. ലോകത്തെ തന്നെ മുന്‍നിര സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ മദ്ധ്യ കേരളത്തിലാണ് വസ്ത്ര നിര്‍മ്മാണ സംരംഭം തുടങ്ങുന്നത്. കല്യാണ്‍ സില്‍ക്ക്‌സ്...തുട൪ന്ന് വായിക്കുക


എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിന്‍ കാര്‍ട്ടൂണ്‍ മതില്‍

തിരു: സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷന്‍, വനിത ശിശു വിക സന വകുപ്പ്, കേരള കാര്‍ട്ടൂണ്‍ അക്കാദമി എന്നിവ സംയുക്തമായി ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരത്ത് കാര്‍ട്ടൂണ്‍ മതില്‍ തീര്‍ത്തു. ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് ...തുട൪ന്ന് വായിക്കുക


പ്രളയബാധിതര്‍ക്കായി ആസ്റ്റര്‍ നല്‍കുന്ന രണ്ടാംഘട്ട വീടുകളുടെ നിര്‍മാണോദ്ഘാടനം നടന്നു

(ഫോട്ടോ ക്യാപ്ഷന്‍- ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാംഘട്ട വീടുകളുടെ സംസ്ഥാനതല നിര്‍മ്മാണോദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹി ക്കുന്നു. ടി.ജെ. വിനോദ് എംഎല്‍എ, ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവല ...തുട൪ന്ന് വായിക്കുക


എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രകൃയ പുനരാരംഭിച്ചു

തിരു: എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രകൃയ പുനരാരംഭിച്ചു. ലോക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ ജനത്തിരക്ക് തിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ് താൽ ക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ പ്രതിരോധ വാ...തുട൪ന്ന് വായിക്കുക


എയര്‍പോട്ടുകളില്‍ 8 ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മ്മല്‍ സ്‌കാനറുകള്‍

തിരു: നാല് പ്രധാന എയര്‍പോര്‍ട്ടുകളിലും ഒരു റെയില്‍വേ സ്റ്റേഷനിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റ ലിജന്‍സ് ഉപയോഗപ്പെടുത്തിയ 8 വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ കെ.എം.എസ്.സി.എല്‍. മുഖാന്തരം വാങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിര...തുട൪ന്ന് വായിക്കുക


1500 കോടി രൂപ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെ ഗുണഭോക്താക്കള്‍ക്ക് വായ്പയായി നല്‍കുo: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: നബാര്‍ഡ് പ്രത്യേക ധനസഹായകമായ 1500 കോടി രൂപ മുഖ്യമന്ത്രിയുടെനിര്‍ദ്ദേശപ്രകാരം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെ ഗുണഭോക്താക്കള്‍ക്ക് വായ്പയായി നല്‍കുന്ന തിന് അവശ്യമായ നടപടി സ്വീകരിച്ചതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു....തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.