Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്‌സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ് വരുന്നു അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിന്‍ കാര്‍ട്ടൂണ്‍ മതില്‍ എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രകൃയ പുനരാരംഭിച്ചു എയര്‍പോട്ടുകളില്‍ 8 ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മ്മല്‍ സ്‌കാനറുകള്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

അടിയന്തര ചികിത്സകൾക്ക് രക്തം ലഭിക്കാൻ രക്തദാനത്തിന് സന്നദ്ധരായവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി

8/4/2020

തിരു: ആശുപത്രികളിൽ അടിയന്തര ചികിത്സകൾക്ക് രക്തം ലഭിക്കാൻ രക്തദാനത്തിന് സന്നദ്ധ രായവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. മൊബൈൽ യൂണിറ്റ് വഴിയും രക്തം ശേഖരിക്കും. നേരത്തേ തന്നെ രക്തദാന സേന രൂപീകരിച്ച സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ സത്വരശ്രദ്ധ പതിപ്പിക്കണം.

കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 300 കിടക്കകളോടു കൂടിയ ആശുപത്രി സൗകര്യങ്ങൾക്ക് 273 തസ്തികകൾ സൃഷിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ഒപി, ഐപി സേവനങ്ങൾ ഇവിടെ ലഭിക്കും. അനുവദിച്ച 50 ശതമാനം തസ്തികകളിൽ ഉടനെ തന്നെ ജീവന ക്കാരെ നിയമിക്കും. ബാക്കി തസ്തികകളിൽ മെഡിക്കൽ കോളേജ് ആശുപത്രി പൂർണമായും പ്രവർത്തന സജ്ജമാകുന്ന മുറയ്ക്ക് ഒരു വർഷത്തിനകം നിയമനം നടത്തും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഗ്രേഡ് രണ്ട് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 99 നിയമന ഉത്തരവു കൾ അയച്ചു. ഇവർക്ക് അടിയന്തര നിയമനം നൽകും. കാസർകോട് അതിർത്തിയിൽ നമ്മുടെ ഡോക്ടർമാർ സജീവമായി രംഗത്തുണ്ട്. കോവിഡ് സർട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്നം ഉണ്ടാവില്ല. അത്യാസന്ന നിലയിലുള്ളവരും കർണാടകത്തിലെ ആശുപത്രികളിൽ ലഭ്യമാകുന്ന ചികിത്സ അനിവാര്യമായവരുമാണ് അങ്ങോട്ടു പോകേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഉപയോഗിച്ച മാസ്‌കും ഗ്ലൗസും പൊതു ഇടങ്ങളിൽ വലിച്ചെറിയരുത്. അവയിൽ ഏറെനേരം വൈറസുകൾ തങ്ങിനിൽക്കാം. ഇത് ആരോഗ്യഭീഷണി സൃഷ്ടിക്കുന്നു. ഒരു സ്ഥലത്തും മാസ്‌ കോ ഗ്ലൗസോ അലക്ഷ്യമായി വലിച്ചെറിയുന്നില്ല എന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ബുധനാഴ്ച 1940 ചരക്കുലോറികൾ സംസ്ഥാനത്തേക്ക് വന്നത് കഴിഞ്ഞദിവസത്തേക്കാൾ വർധന യാണ്. അത്യാവശ്യഘട്ടം വന്നാൽ ഉപയോഗിക്കാവുന്ന മുറികളും കിടക്കകളും കണ്ടെത്തുന്ന തിൽ വലിയ പുരോഗതിയാണുള്ളത്. പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയ 1.73 ലക്ഷം കിടക്ക കളിൽ 1.1 ലക്ഷം ഇപ്പോൾ തന്നെ ഉപയോഗയോഗ്യമാണ്. കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കു ന്നതുമൂലം കർഷകർക്കുള്ള പ്രയാസത്തിൽ അടിയന്തര നടപടി വനംവകുപ്പ് സ്വീകരിക്കും. ലോക്ക്ഡൗൺ ലംഘനത്തിനു പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നത് വലിയ പ്രശ്നമാണ്.വാഹനം പിടിച്ചെടുക്കുന്ന രീതിക്ക് പകരം ലൈസൻസ് പിടിച്ചുവെക്കുകയോ പിഴ ഈടാക്കുകയും ചെയ്യ ണമെന്ന് നിർദേശിച്ചിട്ടുണ്ട്.

വൃദ്ധ-വികലാംഗ സദനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന നഴ്സുമാർ, മൾട്ടിടാസ്‌ക് വർക്കർമാർ എന്നിവർക്ക് ആറുമാസമായി ശമ്പളമില്ല എന്ന പരാതിയുണ്ടായിരുന്നു. അവർക്ക് ശമ്പളം നൽകാൻ തീരുമാനമായിട്ടുണ്ട്.

മാധ്യമപ്രവർത്തകരുടെ പെൻഷൻ പദ്ധതിയിൽ അംശദായം അടയ്ക്കുന്നതിനുള്ള കാലാവധിദീർ ഘിപ്പിക്കും. ലോക്ക്ഡൗൺ കാലത്ത് അവസാനിക്കുന്ന കെട്ടിട നിർമാണ പെർമിറ്റുകൾ നീട്ടിക്കൊ ടുക്കും. ഈ ലോക്ക്ഡൗൺ കാലത്ത് സംസ്ഥാന വൈദ്യുതിബോർഡ് ജീവനക്കാരുടെ സേവനം ശ്ലാഘനീയമാണ്.

തണ്ണിത്തോട് നിരീക്ഷണത്തിലായിരുന്ന വിദ്യാർത്ഥിനിയുടെ വീടിനു നേർക്ക് ആക്രമണമുണ്ടായ പോലുള്ള സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുപോലുള്ള രീതി അനുവദിക്കില്ല. അക്രമണത്തിനു പിന്നിൽ ആരായാലും ദാക്ഷണ്യമില്ലാതെനടപടിസ്വീകരിക്കും. കുട്ടിക്കും വീട്ടുകാർക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. അച്ഛന് നേർ ക്ക് വധഭീഷണിയുണ്ടായിരുന്നു. ജീവന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെൺ കുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനുള്ള പ്രതികാരമായാണ് അക്രമമെന്നാണ് വിവരം. നാടും നാട്ടുകാരും ഇത്തരം കുത്സിത പ്രവൃത്തികൾക്കെതിരെ ശക്തമായി രംഗത്തു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനാല് ട്രെയിനുകൾ മെയ് 22 നു എത്തും; രണ്ട് ട്രെയിനുകൾ പുറപ്പെടും

ന്യൂഡൽഹി, ജയ്പൂർ, ജലന്ദർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി നാല് ട്രെയിനുകൾ 22 നു തിരുവനന്തപുരത്തെത്തും. ഡൽഹി, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകൾ പുറപ്പെടും. ന്യൂ ഡൽഹി- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ 5.20 നും ജയ്പൂർ - തിരുവനന്ത...തുട൪ന്ന് വായിക്കുക


റഷ്യ-കുവൈറ്റ് വിമാനങ്ങളെത്തി

തിരു: റഷ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ പ്രവാസികളുമായി മെയ് 20ന് തിരുവനന്തപുരംഅന്താ രാഷ്ട്ര വിമാനത്താവളത്തിലെത്തി. റഷ്യയിലെ മോസ്‌കോയിൽ നിന്നുമെത്തിയ വിമാനത്തിൽ 104 യാത്രക്കാരുണ്ടായിരുന്നു. ആർക്കും രോഗലക്ഷണമില്ല. എല്ലാവരെയും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളി...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് ( 21.05.2020)തിരു. ജില്ലയിൽ പുതുതായി 209 പേർ രോഗ നിരീക്ഷണത്തിലായി.704പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് ( 21.05.2020)തിരു. ജില്ലയിൽ പുതുതായി 209 പേർ രോഗ നിരീക്ഷണത്തിലായി.704പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.തിരു. ജില്ലയിൽ 4787പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. തിരു.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി18 ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി/ഹയർസെക്കൻഡറി: അവശേഷിക്കുന്ന പരീക്ഷകൾ മുൻനിശ്ചയപ്രകാരം

തിരു: അവശേഷിക്കുന്ന എസ്എസ്എൽസി/ഹയർസെക്കൻററി, വൊക്കേഷ ണൽ ഹയർസെക്കൻററി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം മെയ് 26 മുതൽ 30 വരെ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പരീക്ഷാ ടൈംടേബിൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാ ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (20.05.2020)തിരു. ജില്ലയില്‍ പുതുതായി 608പേര്‍ രോഗ നിരീ ക്ഷണത്തിലായി:586 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (20.05.2020)തിരു. ജില്ലയില്‍ പുതുതായി 608പേര്‍ രോഗ നിരീ ക്ഷണത്തിലായി:586 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5356 പേര്‍ വീടു കളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളു ...തുട൪ന്ന് വായിക്കുക


ജമ്മു കശ്മീരിലെ ഉദംപൂരിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെട്ടു

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ജമ്മു കശ്മീരിലെ ഉദംപൂരിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് 302 യാത്രക്കാരാണ് ഉള്ളത്.ജമ്മുകശ്മീര്‍, ലഡാക്ക്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്ന് (20//05/2020) എത്തിയത്‌ 149 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന് (20//05/2020) 149 പേര്‍ വന്നു. 71 പുരുഷ ന്മാര്‍ 78 സ്ത്രീകള്‍. തമിഴ്‌നാട്ടില്‍ നിന്ന് 138 പേരും മഹാരാഷ്ട്രയില്‍ നിന്ന് 4 പേരും കര്‍ണാടകയില്‍ നിന്ന് 6 പേരും ബിഹാറില്‍ നിന്ന് ഒരാളുമാണ് ഇന്ന് എത്തിയ...തുട൪ന്ന് വായിക്കുക


പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം

തിരു: എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം. കോവിഡ് 19 ന്റെ പശ്ചാത്തല ത്തിലുള്ള ലോക്ക് ഡൗൺ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ റസിഡൻഷ്യൽ സ്...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ എത്തിയത് 149 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(19/05/2020) 149 പേര്‍ ജില്ലയിലെത്തി. 94 പുരുഷന്മാര്‍ 55 സ്ത്രീകള്‍. തമിഴ് നാട്ടില്‍ നിന്ന് 134 പേരും കര്‍ണാടകയില്‍ നിന്ന് 12 പേരും മഹാ രാഷ്ട്രയില്‍ നിന്ന് മൂന്നുപേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (19.05.2020)തിരു.ജില്ലയില്‍ പുതുതായി 497പേര്‍ രോഗ നിരീ ക്ഷണത്തിലായി:250 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (19.05.2020)തിരു.ജില്ലയില്‍ പുതുതായി 497പേര്‍ രോഗ നിരീ ക്ഷണത്തിലായി:250 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി: ജില്ലയില്‍ 5400 പേര്‍ വീടു കളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. തിരു.ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷ...തുട൪ന്ന് വായിക്കുക


297 യാത്രക്കാരുമായി രാജധാനി എക്‌സ്പ്രസ് എത്തി

ന്യൂഡല്‍ഹി-തിരുവനന്തപുരം സ്‌പെഷ്യല്‍ രാജധാനി എക്‌സ്പ്രസ് മെയ്19 രാവിലെ 6.15ന് തിരുവന ന്തപുരത്തെത്തി. 297 യാത്രക്കാരുണ്ടായിരുന്നു. പുരുഷന്മാര്‍ 181, സത്രീകള്‍ 96, കുട്ടികള്‍ 20. റെഡ് സോണില്‍ നിന്ന് വന്നവര്‍ 156. ഇതില്‍ 37 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് 100 ചോദ്യങ്ങൾ ഉത്തരങ്ങൾ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ആലപ്പുഴ ഗവ.മെഡിക്കൽ കോളെജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.ബി.പദ്മകുമാർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് പ്രസിദ്ധീകരിച്ച കൊറോണ വൈറസ് 100 ചോദ്യങ്ങൾ ഉത്തരങ്ങൾ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക് നൽകി പ്രകാശ...തുട൪ന്ന് വായിക്കുക


ബസ് ജീവനക്കാർക്ക് യാത്രയയപ്പ്

(ചിത്രം: യാത്രയയപ്പ് നൽകിയ ശേഷം മെഡിക്കൽ കോളേജ് സെക്യൂരിറ്റി ഓഫീസർക്കൊപ്പം ബസ് ജീവനക്കാർ) തിരു: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാർക്കായി താൽക്കാ ലിക സർവീസ് നടത്തിയ ബസ് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.ഗവ മോഡൽ സ്കൂൾ, കോട്ടൻ ഹിൽ സ്...തുട൪ന്ന് വായിക്കുക


തിരു:ജില്ലയിൽ ബൈ ബൈ ഈഡിസ് ക്യാമ്പയിൻ ഊർജിതം

തിരു: ദേശീയ ഡെങ്കി ദിനത്തിനമായ മെയ് 16ന് ഡെങ്കിപ്പനി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജ്ജിതമായി നടപ്പിലാക്കിയതായി ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു.ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതു ജനപങ്കാളിത്തം അനിവാര്യം- എന്നതാണ് ഡെങ്കിദിന സന്ദേശം. കോവിഡ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (16.5.2020)തിരു.ജില്ലയിൽ പുതുതായി 511 പേർ രോഗ നിരീക്ഷണത്തിലായി:381പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (16.5.2020)തിരു.ജില്ലയിൽ പുതുതായി 511 പേർ രോഗ നിരീക്ഷണത്തിലായി:381പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 4664 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. തിരു.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 11പേരെപ്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.