Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

ആരോഗ്യം

കൂടുതല്‍ 

കോവിഡ് 19 സ്ഥിതി വിവരം (05.04.2020)ഇന്ന് തിരു.ജില്ലയിൽ പുതുതായി 361 പേർ രോഗ നിരീക്ഷണത്തിലായി

5/4/2020

( 56 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 16,999 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. രോഗ ലക്ഷണങ്ങളുമായി 18 പേരെ പ്രവേശിപ്പിച്ചു. 17 പേരെ ഡിസ്ചാർജ് ചെയ്തു)

തിരു: മെഡിക്കൽ കോളേജിൽ 41പേരും ജനറൽ ആശുപത്രിയിൽ 26 പേരും പേരൂർക്കട ആശു പത്രിയിൽ 8 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 3 പേരും നെടുമങ്ങാട് ജില്ലാ ആശു പത്രിയിൽ 2 പേരും എസ്.എ.റ്റി ആശുപത്രിയിൽ 4 പേരും കിംസ് ആശുപത്രിയിൽ 10 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 7 പേരും പി.ആർ.എസ് ആശുപത്രിയിൽ ഒരാളും ഉൾപ്പെടെ 102 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

ഇന്ന് 212 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 2207 സാമ്പിളുകളിൽ 1783 പരിശോധനാഫലം ഇതു വരെ ലഭിച്ചു. ഇന്ന് ലഭിച്ച 71 പരിശോധനാഫലവും നെഗറ്റീവാണ്. ആർക്കും പോസിറ്റീവ് ഇല്ല.

കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ 86 പേരെയും വിമൻസ് ഹോസ്റ്റലിൽ 46 പേരെയും ഐ എം ജി ഹോസ്റ്റലിൽ 44 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 4 പേരെയും മാർ ഇവാനി യോസ് ഹോസ്റ്റലിൽ 173 പേരെയും വിഴിഞ്ഞം സെൻറ് മേരീസ് സ്‌കൂളിൽ 103 പേരെയും പൊഴി യൂർ എൽ.പി.സ്‌കൂളിൽ 72 പേരെയും പൊഴിയൂർ സെന്റ് മാതാ സ്‌കൂളിൽ 73 പേരെയും നിംസ് ഹോസ്റ്റലിൽ 27 പേരെയും കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്. കരുതൽ കേന്ദ്രങ്ങളി ൽ ആകെ 647 പേർ നിരീക്ഷണത്തിലുണ്ട്

അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റു പുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിലായി 2786 വാഹനങ്ങളിലെ 4226 യാത്ര ക്കാരെ സ്‌ക്രീനിംഗ് നടത്തി.

കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 256 കാളുകളും ദിശ കാൾ സെന്ററിൽ 140 കാളുകളുമാണ് ഇന്ന് എത്തിയത്.

മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 15 പേർ ഇന്ന് മെൻറൽഹെൽത്ത് ഹെൽപ് ലൈനിലേ ക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 546 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവ ശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ 12540 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി ഇന്ന് 14961 പേരെ വീടുകളിൽ എത്തി ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു. 1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -17,748

2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം -16,999

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -102

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം - 361

വിദേശത്ത് നിന്നെത്തിയവരും അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവരും നിർബന്ധമായും വീടുകളിൽ ക്വാറൻറൈനിൽ കഴിയണം. ഇവർക്ക് പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് കളക്ടറേറ്റ് കൺട്രോൾ റൂമിലെ ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം.

കോവിഡ് 19 മായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ മാനസിക പ്രയാസങ്ങൾ നേരിട്ടാൽ 9846854844എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. കൗൺസലിംഗ് സേവനത്തിനായി രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിക്കാവുന്നതാണ്.

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർ ശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായി ക്കും.രോഗലക്ഷണങ്ങളുള്ളവർ പ്രായമായവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, മറ്റ് അസുഖങ്ങ ളുളളവർ എന്നിവരുമായി ഇടപഴകരുത്.

വിദേശത്ത് നിന്ന് എത്തിയവരോ അവരോട് സമ്പർക്കമുണ്ടായിട്ടുള്ളവരോ പൊതുസ്ഥലങ്ങളിൽ എത്തിയാൽ 9188610100 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്ക് വിളിക്കുകയോ ഫോട്ടോ എടുത്ത് അയ യ്ക്കുകയോ ചെയ്യാം. മദ്യപാന ആസക്തിയുള്ളവർ വിടുതൽ ലക്ഷണങ്ങൾ കാണിച്ചാൽ എത്ര യും പെട്ടെന്ന് തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കേണ്ടതാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മാസ്‌ക്കിനൊപ്പം മനസും... കോവിഡ് ജാഗ്രത ഗാനവുമായി പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട : കോവിഡ് പ്രതിരോധ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും പൊതുജന ങ്ങള്‍ക്കായി കോവിഡ് ജാഗ്രത ഗാനം ഒരുക്കിയിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍.- മാസ്‌കിനൊപ്പം മനസുo= എന്ന വീഡിയോ ഗാനം ജില്ലാ കളക്ടര്‍ പി.ബി ന...തുട൪ന്ന് വായിക്കുക


കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തനമാരംഭിച്ചു

കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തനമാരംഭിച്ചു. കൊടുങ്ങല്ലൂർ നഗരസഭ, താലൂ ക്ക് ഗവ.ആശുപത്രി, മാള ഹോളി ഗ്രെയ്സ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽഅഡ്വ. വി.ആർ.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ആശുപത്രിയുടെ പ്രവർത്തനംആരംഭിച്ചത്.കോവി ഡിന്റെ ...തുട൪ന്ന് വായിക്കുക


കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരു: കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറി യിച്ചു. ആദ്യത്തെ രണ്ട് ഘട്ടങ്ങളേക്കാള്‍ കുറേക്കൂടി പ്രയാസകരമായ ഒരു ഘട്ടമാണിത്....തുട൪ന്ന് വായിക്കുക


ഇറ്റലിയില്‍ നിന്നെത്തിയവരെ അടിമാലിയില്‍ നിരീക്ഷണത്തിലാക്കി

അടിമാലി : കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നെത്തിയ ഇടുക്കി സ്വദേശികളെ അടിമാലിയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച കൊറൈന്റന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. 22ന് രാത്രി 8 മണിയോടെയാണ് ഇറ്റലിയില്‍ നിന്നെത്തിയ 13 പേരെ അടിമാലിയിലെ നിരീക്ഷണ കേന്...തുട൪ന്ന് വായിക്കുക


ചികിത്സയിലുള്ളത് 275 പേര്‍;(23.5.20) ഇന്ന് 3 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 515: ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരു: ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കുംകോ...തുട൪ന്ന് വായിക്കുക


ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് - ഹരിതകേരളം മിഷന്‍ ചാലഞ്ചില്‍ മേയ് 31 വരെ പങ്കെടുക്കാം

തിരു: ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ ഈ മാസം 31 വരെ പങ്കെ ടുക്കാം. പകര്‍ച്ചവ്യാധികള്‍ തങ്ങളുടെ വീടുകളില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവ...തുട൪ന്ന് വായിക്കുക


(21.05.20)ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:ചികിത്സയിലുള്ളത് 177 പേര്‍; ഇന്ന് 8 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 510: പുതിയ 3 ഹോട്ട് സ്‌പോട്ടുകള്‍

തിരു: ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ല യില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്തെ ആരോഗ്യ വിചാരം :തൃശൂർ ജില്ലയിൽ ഓൺലൈൻ പരിശീലനം വരുന്നു

തൃശൂർ : കോവിഡ് കാലത്തെ ആരോഗ്യ പരിചരണത്തിന് ഓൺലൈൻ പരിശീലന മാതൃകയു മായി ഭാരതീയ ചികിത്സാ വകുപ്പ്. ആയുഷ് മിഠായി എന്ന് പേരിട്ടിരിക്കുന്ന വാട്ട്സ്ആപ്പ് ഓൺ ലൈൻ പരിശീലനത്തിന്റെ ആദ്യഘട്ടത്തിലെ ക്ലാസുകൾ തിങ്കളാഴ്ച(മെയ് 25) മുതൽ ആരംഭിക്കും. ജീവിതശൈലി രോഗങ്ങ...തുട൪ന്ന് വായിക്കുക


സ്വാന്തന പരിചരണം നൽകുന്നവരുടെ 200 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ്

പുന്നയൂർക്കുളം പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ വിഭാഗം ജീവനക്കാരുടെ 200 കുടുംബങ്ങൾ ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നു. വാർധക്യ അവശതകളാൽ കിടപ്പിലായവർ, അപകടങ്ങൾ, ജന്മനാ വൈകല്യങ്ങളുള്ളവർ, കാൻസർ, ഡയാലിസിസ് പേഷ്യന്റ്, തുടങ്ങി മാരക രോഗങ്ങൾ ഉള്ള...തുട൪ന്ന് വായിക്കുക


കോവിഡ് ജാഗ്രത: കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം

ആലപ്പുഴ: കോവിഡ് 19 വൈറസ് ജാഗ്രതക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണ് കുഞ്ഞുങ്ങളുടെ പരിചരണം. പ്രത്യേക കരുതലോടെയാവണം മുലയൂട്ടല്‍. കരുതല്‍ നിരീക്ഷണത്തില്‍ കഴിയു ന്നവര്‍ വീട്ടിലെ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. നിരീക്ഷണത്തില്‍ അല്ലാത്തവരു...തുട൪ന്ന് വായിക്കുക


മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ ആരാധകര്‍ അവയവദാനസമ്മതപത്രം നല്‍കും

തിരു: മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ കേരളമെമ്പാടുമുള്ള ആരാധകരുടെ മസ്തിഷ്ക മരണാനന്തര അവയവദാനസമ്മതപത്രം മൃതസഞ്ജീവനിയിലേയ്ക്കെത്തും. സംസ്ഥാനത്താകെയുള്ള മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് മൃതസഞ്ജീവനി ഗുഡ്വില്‍ അംബാസഡര്‍ കൂടി യായ മോഹന്‍ലാലിന്‍റെ ...തുട൪ന്ന് വായിക്കുക


കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള പുതുസംരംഭം-തേനമൃത്- ന്യൂട്രി ബാറുകള്‍ വിതരണo തുടങ്ങി

തിരു: കോവിഡ് കാലത്ത് 3 വയസ് മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വകലാ ശാലയുടെ വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റിസയന്‍സ് വിഭാഗവുംസംയു ക്തമായി തയ്യാറാക്കി...തുട൪ന്ന് വായിക്കുക


അടാട്ട് പഞ്ചായത്തിൽ സൗജന്യ മരുന്നുവിതരണം ആരംഭിച്ചു

തൃശൂർ : അടാട്ട് ഗ്രാമ പഞ്ചായത്തിൽ ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണംആരംഭിച്ചു. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നിർധ നരായ അർബുദ രോഗികൾക്കുള്ള മരുന്നുകൾ, ഡയാലിസിസിനു വിധേയരായവർക്കുള്ള മരുന്നു കൾ, അവയവ...തുട൪ന്ന് വായിക്കുക


വയോജനങ്ങളെ വീടുകളിലെത്തി പരിശോധിച്ച് ഡോക്ടർമാർ

തൃശൂർ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗൺ സൗഹചര്യത്തിൽ 65 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങളെ ചേലക്കര ഗവ: ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ വീടുകളിലെത്തി പരിശോധിച്ചു. വയോജനങ്ങൾ പുറത്തിറങ്ങുന്നത് അപകടകരമായ സാഹചര്യത്തിലാണിത്. ആശുപത്...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനി: ശ്രദ്ധിക്കേണ്ടവ

കൊല്ലം : വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക. ഡെങ്കിപ്പനി പരത്തു ന്ന ഈഡിസ് കൊതുകുകള്‍ വീട്ടിലും പരിസരത്തുമാണ് കൂടുതലായും മുട്ടയിട്ട് പെരുകുന്നത്. ഒരു കൊതുക് ഒരു സമയം 100-200 വരെ മുട്ടകള്‍ ഇടാം. മുട്ട വിരിഞ്ഞ് കൊതുകാവാന്‍ ഒരാഴ്ച സമയ മ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.